1 GBP = 97.50 INR                       

BREAKING NEWS

ചൈനയിലെത്തുന്ന പാക്കിസ്ഥാനി വധുക്കള്‍ ഒടുവില്‍ എത്തിപ്പെടുന്നത് വേശ്യാലയങ്ങളില്‍; ആദ്യ ദിനങ്ങളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ നവവരന്മാര്‍ ശ്രമിക്കുമ്പോഴും പെണ്‍കുട്ടികളോട് ആവര്‍ത്തിച്ച് ഉരുവിടുന്നത് സെക്സ് എന്ന പദം മാത്രം; വീട്ടുകാര്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കി പെണ്‍കുട്ടികളെ തരപ്പെടുത്തുന്ന മാഫിയ സംഘങ്ങള്‍ക്ക് ലഭിക്കുന്നത് 40 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ; 2018 മുതല്‍ ചൈനയില്‍ നിന്നും വിലയ്ക്ക് വാങ്ങിയത് 629 പെണ്‍കുട്ടികളെ എന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ലാഹോര്‍: പാക്കിസ്ഥാനില്‍ നിന്നും വിവാഹത്തിന്റെ മറവില്‍ ചൈനയിലേക്ക് കടത്തപ്പെടുന്ന യുവതികള്‍ക്ക് ചൈനയില്‍ അനുഭവിക്കേണ്ടി വരുന്നതുകൊടിയ പീഡനം. പാക്കിസ്ഥാനിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ യുവതികളെയാണ് ചൈനീസ് മനുഷ്യക്കടത്ത് മാഫിയ എപ്പോഴും ലക്ഷ്യം വെക്കുന്നത്. പലപ്പോഴും ഇവരുടെ ഇരകളാകുന്നത് ക്രിസ്ത്യന്‍ യുവതികളാണ്. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കി ചൈനീസ് യുവാക്കള്‍ക്ക് വിവാഹം കഴിച്ച് നല്‍കുമ്പോള്‍ ഇടനിലക്കാര്‍ക്ക് ഒരുകോടി രൂപ വരെയാണ് വരന്റെ പക്കല്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ചൈനയിലേക്ക് കടത്തപ്പെടുന്ന പെണ്‍കുട്ടികള്‍ പിന്നീട് ചൈനയില്‍ തടവിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുകയോ ചെയ്യുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാന്‍ 629 പെണ്‍കുട്ടികളെ പാക്കിസ്ഥാനില്‍ നിന്ന് വിറ്റതായി പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ തയ്യാറാക്കി അസോസിയേറ്റ് പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ ചൈനയിലേക്ക് അനധികൃതമായി കടത്തപ്പെട്ട പെണ്‍കുട്ടികളുടെയും യുവതികളുടെയും വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് അസോസിയേറ്റ് പ്രസ് പുറത്തുവിട്ടത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ചൈനയുമായുള്ള ബന്ധം മോശമാകുമെന്ന് കണ്ട് പാക് അധികൃതര്‍ മനുഷ്യക്കടത്ത് സംബന്ധിച്ച അന്വേഷണം തടഞ്ഞിരുന്നു.

ചൈനയിലേക്കുള്ള യുവതികളെ കടത്തല്‍ വിഷയം അന്വേഷിക്കുന്ന പാക്കിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതായും ആരോപണമുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പാക് മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. ഇരുരാജ്യങ്ങളിലെയും ആളുകള്‍ കുടുംബ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനെ ചൈനയും പാക്കിസ്ഥാനും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അനധികൃതമായി നടക്കുന്ന മനുഷ്യക്കടത്ത് അംഗീകരിക്കില്ലെന്നാണ് ഇരുരാജ്യത്തിന്റെയും ഔദ്യോഗിക നിലപാട്.

രാജ്യത്തെ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെയാണ് വിവാഹ മാഫിയ ലക്ഷ്യമിടുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്ള പെണ്‍കുട്ടികളാണ് വിവാഹ മാഫിയകളുടെ ലക്ഷ്യമെന്നാണ് ഏറ്റവും പുതിയ വിവരം. ഇത്തരത്തില്‍ ചൈനയിലേക്ക് വിവാഹത്തിലൂടെ കടത്തുന്ന പെണ്‍കുട്ടികള്‍ പിന്നീട് തടവറകളിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടുകയോ ചെയ്യപ്പെടുന്നു. മറ്റുചിലര്‍ ക്രൂരപീഡനത്തിന് വിധേയരായി വീടുകളില്‍ കഴിയുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട് വരുന്നവരില്‍ നിന്നാണ് മനുഷ്യക്കടത്തിനെക്കുറിച്ചിുള്ള വിവരങ്ങള്‍ പുറംലോകമറിയുന്നത്.

ഇത്തരത്തില്‍ രക്ഷപെട്ട സോഫിയ എന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ നേരത്തേ തന്നെ ലോക ശ്രദ്ധയില്‍ എത്തിയിരുന്നു. വിവാഹ ശേഷം തന്നെ താമസിപ്പിച്ച ലാഹോറിലെ വലിയ വീട്ടില്‍ വേറെയും നവ വധൂവരന്മാരുണ്ടായിരുന്നു എന്ന് സോഫിയ വെളിപ്പെടുത്തിയിരുന്നു. ചൈനയിലേക്കുള്ള യാത്രാ രേഖകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. ചൈനീസ് ഭാഷ പഠിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടിലുണ്ടായിരുന്ന പാക്കിസ്ഥാനി വധുക്കള്‍. പരസ്പരം ഭാഷ അറിയാതെ സംസാരിക്കാന്‍ ബുദ്ധിമുട്ടുമ്പോഴും എന്റെ ഭര്‍ത്താവ് എന്നോട് ആവര്‍ത്തിച്ച് ഉരുവിട്ടത് 'സെക്‌സ്' എന്ന് മാത്രമാണ് എന്നും സോഫിയ പറയുന്നു.

ചൈനീസ് യുവാക്കള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്ന് വധുക്കളെ കടത്തിക്കൊണ്ടുവരുന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായല്ല. മ്യാന്മര്‍, കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ചൈനയിലേക്ക് കടത്തുന്നതിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന്റെ മറവിലോ തൊഴില്‍ വാഗ്ദാനം ചെയ്‌തോ ആണ് പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നത്.

1987 മുതലാണ് ചൈനീസ് ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവനുഭവപ്പെട്ട് തുടങ്ങിയത്. ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഒറ്റക്കുട്ടി നയവും സമൂഹത്തിന് ആണ്‍കുട്ടികളോടുള്ള പ്രതിപത്തിയുമാണ് ചൈനയെ ഇത്തരം ഒരവസ്ഥയില്‍ എത്തിച്ചത്. 15-29 പ്രായക്കാര്‍ക്കിടയിലെ ലിംഗാനുപാതത്തിലുള്ള അന്തരം ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മാത്രമല്ല ദരിദ്രരായ മുസ്ലിം കുടുംബങ്ങളെയും വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിക്കുന്നതായി ബിബിസി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് ലാഹോറില്‍ നിന്ന് വിവാഹം കഴിച്ചയച്ച ഒരു മുസ്ലിം പെണ്‍കുട്ടിക്ക് തന്റെ ഭര്‍ത്താവ് മുസ്ലിം അല്ലെന്ന് മനസ്സിലായത്. വീടിന് സമീപത്തുള്ള ഒരു പുരോഹിതന്‍ വഴി വന്ന വിവാഹാലോചനയായതിനാലാണ് യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിന് തയ്യാറായത്.

ഭര്‍ത്താവിനെ മാത്രമല്ല, ഭര്‍ത്താവിന്റെ മദ്യപന്മാരായ സുഹൃത്തുക്കളെയും പലപ്പോഴും സംതൃപ്തിപ്പെടുത്തേണ്ടി വരുമെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. വഴങ്ങാതായാല്‍ മര്‍ദിക്കും.'നിന്നെ ഞാന്‍ വിലകൊടുത്തുവാങ്ങിയതാണ്. ഞാന്‍ ആവശ്യപ്പെടുന്നത് പോലെ പ്രവര്‍ത്തിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്. അപ്രകാരം ചെയ്യാന്‍ സന്നദ്ധയല്ലെങ്കില്‍ കൊലപ്പെടുത്തി ആന്തരികാവയവങ്ങള്‍ വിറ്റ് നഷ്ടപ്പെട്ട പണം വീണ്ടെടുക്കും.' ഭര്‍ത്താവിന്റെ ആവശ്യങ്ങളെ നിരാകരിച്ചതിന് യുവതിയെ ഭര്‍ത്താവ് ഒരിക്കല്‍ ഭീഷണിപ്പെടുത്തിയത് ഇപ്രകാരമാണ്.

എന്നാല്‍ ആരോപണത്തെ ചൈന നിഷേധിക്കുകയാണ്. ഇത് വെറും മാധ്യമ സൃഷ്ടിയെന്നാണ് അവരുടെ വാദം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചൈനീസ് വിസക്കായി പാക്കിസ്ഥാനി വധുക്കളുടെ അപേക്ഷയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുള്ളതായി ഇസ്ലാമാബാദിലുള്ള ചൈനീസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. തൊണ്ണൂറോളം അപേക്ഷകള്‍ തിരസ്‌കരിച്ചതായും ഇവര്‍ അവകാശപ്പെടുന്നു. ഇതുസംബന്ധിച്ച് ചൈനയിലെ പൊതുസുരക്ഷാ മന്ത്രാലയം അന്വേഷണം നടത്തിയെന്നും വിവാഹിതരായി ചൈനയില്‍ എത്തുന്ന പെണ്‍കുട്ടികളെ ലൈംഗിക അടിമയാക്കുന്നതായി കണ്ടെത്താനായില്ലെന്നും ചൈനീസ് എംബസി പ്രസ്താവന ഇറക്കിയിരുന്നു.

പാക് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം തുടങ്ങിയ അന്വേഷണത്തില്‍ മുപ്പത്തൊന്നു ചൈനക്കാരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ചൈനക്കാെരയെല്ലാം ഫൈസലാബാദിലെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമായിരുന്നു പ്രശ്‌നം. തട്ടിപ്പിനിരയായ യുവതികളും കുടുംബങ്ങളും ഭയന്നും വന്‍ തുക കൈപ്പറ്റിയും കോടതിയില്‍ മൊഴിമാറ്റിപ്പറയുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category