1 GBP =92.30INR                       

BREAKING NEWS

കോടിയേരി ബാലകൃഷ്ണന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് രണ്ടുമാസത്തെ സമ്പൂര്‍ണ്ണ വിശ്രമം; ഈ സമയത്ത് യാതൊരു തരത്തിലുമുള്ള ഇന്‍ഫക്ഷനും ഉണ്ടാകാന്‍ പാടില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം; രണ്ടുതവണ പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ എത്തിയതും മാസ്‌ക്ക് ധരിച്ച്; വീട്ടില്‍ സന്ദര്‍ശകര്‍ക്കും വിലക്ക്; സിപിഎം സംസ്ഥാന സെക്രട്ടറിയുടേത് പൂര്‍ണ്ണമായും ഭേദമാക്കാവുന്ന അസുഖം; അവധി വാര്‍ത്തകള്‍ക്കിടയിലും കോടിയേരിയുടെ അസുഖത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അസുഖം പൂര്‍ണ്ണമായും ചികില്‍സിച്ച് മാറ്റാവുന്നതാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സിപിഎം പ്രവര്‍ത്തകര്‍ക്ക് ആശ്വാസം. കോടിയേരിയുടെ അസുഖ വിവരത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പാര്‍ട്ടി വൃത്തങ്ങളിലും ആശങ്ക ഉയര്‍ത്തിയിരുന്നു. രണ്ടുമാസത്തെ വിശ്രമത്തിനുശേഷം കോടിയേരി എകെജി സെന്റില്‍ തിരിച്ചെത്തും. അതുകൊണ്ടുതന്നെ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല സിപിഎം ആര്‍ക്കും നല്‍കിയിട്ടില്ല.

രണ്ടുമാസത്തെ സമ്പൂര്‍ണ്ണ വിശ്രമമാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററില്‍ ഡോക്ടര്‍മാര്‍ കോടിയേരിക്ക് നിര്‍ദേശിച്ചത്. ഈ സമയത്ത് യാതൊരുതരത്തിലുള്ള ഇന്‍ഫെക്ക്ഷനും ഉണ്ടാവാന്‍ പാടില്ല. അതിനാല്‍ വീട്ടിലും സന്ദര്‍ശക്ക്ര്ക് വിലക്കുണ്ട്. ഇന്ന് അടക്കം രണ്ടു തവണ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴും കോടിയേരി മാസ്‌ക്ക് ധരിച്ചിരുന്നു. കീമോതെറാപ്പിക്ക് ശേഷമുള്ള അസ്വസഥതകള്‍ അല്‍പ്പം ്ഉണ്ടെങ്കിലും അദ്ദേഹം ഇ്‌പ്പോഴും പൂര്‍ണ്ണമായും ആരോഗ്യവാനാണ്്. ഒക്ടോബര്‍ 28നാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററില്‍ അടിയന്തര ചികില്‍സയ്ക്കായി കോടിയേരി പോയത്. .

തുടര്‍ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിയെന്നും, പാര്‍ട്ടിക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചികിത്സ തുടരേണ്ടതിനാല്‍ കോടിയേരി അവധി അപേക്ഷ നല്‍കിയെന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് എകെജി സെന്ററില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികില്‍സ വീട്ടില്‍ തുടരാനാണ് മുഖ്യമന്ത്രിയും കോടിയേരിയോടായി പറഞ്ഞത്. എകെജി സെന്ററിന് മുമ്പിലുള്ള ഫ്‌ളാറ്റിലാണ് കോടിയേരിയുടെ താമസം. ഇവിടെ ഇരുന്നാകും കൂടുതല്‍ സമയവും പാര്‍ട്ടിക്കാര്യങ്ങള്‍ കോടിയേരി നോക്കുക. യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം മറ്റ് ജില്ലകളിലെ പരിപാടികളില്‍ സംബന്ധിക്കാനുള്ള സാധ്യത കുറവാണ്

നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വെച്ച് കോടിയേരിക്ക് പകരക്കാരന്‍ വരണോ എന്ന കാര്യത്തില്‍ സിപിഎം തീരുമാനം കൈക്കൊള്ളും. 19, 20 തീയതികളില്‍ സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. കോടിയേരിക്ക് അവധി അനുവദിക്കണമെങ്കില്‍ അതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മറ്റിയായിരിക്കും. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും എകെജി സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. പോളിറ്റ് ബ്യൂറോക്ക് കോടിയേരി നല്‍കിയ അവധി അപേക്ഷ പിന്‍വലിക്കും.

കോടിയേരി ചികില്‍സയ്ക്കായി വിദേശത്തുപോയപ്പോള്‍ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് പാര്‍ട്ടി സെന്ററായിരുന്നു. എം വി ഗോവിന്ദനായിരുന്നു ചുമതലകള്‍ ഒക്കെ വഹിച്ചത്. ഇപ്പോഴത്തെ നിലയില്‍ കോടിയേരിയുടെ ചികിത്സ കഴിയുന്നത് വരെ ഇപ്പോഴത്തെ കാര്യങ്ങള്‍ പോട്ടെ എന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. ദീര്‍ഘകാലം അവധിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായാല്‍ മാത്രം പുതിയൊരാള്‍ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കും. പുതിയൊരാളെ സെക്രട്ടറിയായി നിയമിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍. കോടിയേരിയുമായി പിണറായി ആരോഗ്യ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. ചികില്‍സ ശരിയായ ദിശയിലാണെന്ന് കോടിയേരി പിണറായിയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സമയവും ഇനി ഫ്‌ളാറ്റില്‍ ഇരുന്നാകും കോടിയേരി പാര്‍ട്ടിയെ നിയന്ത്രിക്കുക.

കോടിയേരി അവധിയില്‍ പോകുന്ന സാഹചര്യമുണ്ടായാല്‍ കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം വിഗേവിന്ദന്‍, എളമരം കരീം എന്നിവരെ താല്‍ക്കാലിക സെക്രട്ടറിയുടെ ചുമതലയിലേക്കു പരിഗണിക്കാനിടയുണ്ട്. മന്ത്രി ഇ.പി.ജയരാജന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തുടങ്ങിയവരേയും പരിഗണിച്ചേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category