1 GBP = 93.50 INR                       

BREAKING NEWS

12 കീമോ കഴിഞ്ഞു ക്യാന്‍സറിനെ ആട്ടിപ്പായിച്ച് തിരികെ വന്നത് സ്നേഹപൂര്‍ണ്ണമായ ജീവിതത്തിലേക്ക്; കീമോയെക്കാളും വലിയ മരുന്നാണ് സ്നേഹം എന്ന് ഇവര്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു... ബാദുഷയും ശ്രുതിയും കാന്‍സറിനെ തോല്‍പ്പിച്ച കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നന്ദു മഹാദേവ

Britishmalayali
kz´wteJI³

ബാദുഷയേയും ചെമ്പൂവ് ശ്രുതിയേയും മലയാളികള്‍ക്ക് പരിചിതമാണ്. പഠന നാളുകളില്‍ മൊട്ടിട്ട പ്രണയം പിന്നീട് ജാതിയേയും മതത്തിനേയും അതിജീവിച്ച് വിവാഹത്തിലെത്തിയതായിരുന്നില്ല വാര്‍ത്ത. കാന്‍സര്‍ ബാധിതയായ ശ്രുതിയെ സ്നേഹത്തോടെ ഒപ്പം ചേര്‍ത്ത് നിര്‍ത്തിയ ബാദുഷയെയും സ്നേഹത്തിന്റെ തണലില്‍ കാന്‍സറിനോട് പൊരുതാന്‍ ശ്രമിച്ച ശ്രുതിയേയും സോഷ്യല്‍ മീഡിയ ഹൃദയംകൊണ്ട് ഏറ്റെടുക്കുകയായിരുന്നു.

സോഷ്യല്‍മീഡിയ ഹൃദയം കൊണ്ട് ഏറ്റെടുത്ത ദമ്പതികള്‍ ആശ്വാസമുള്ളൊരു വാര്‍ത്തയുമായാണ് എത്തുന്നത്. 12 കീമോയ്ക്കൊടുവില്‍ കാന്‍സറിനെ ആട്ടിപ്പായിച്ച വിവരമാണ് ഇവര്‍ക്ക് പറയാനുള്ളത്. ഈ നല്ല വാര്‍ത്ത നന്ദു മഹാദേവയാണ് കാന്‍സര്‍ അതിജീവിച്ചവരുടെ കൂട്ടായ്മയായ അതിജീവനത്തില്‍ പങ്കുവച്ചിരിക്കുന്നത്.

 

നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

 

ഇവരുടെ മുഖം കണ്ടാല്‍ ഇവരില്‍ ആര്‍ക്കാണ് ട്രീറ്റ്മെന്റ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ ?

 


 

ഇല്ല അല്ലേ !

 


 

അതാണ് അവരുടെ വിജയവും..

 


 

12 കീമോ കഴിഞ്ഞു ക്യാന്‍സറിനെ ശരീരത്തില്‍ നിന്ന് ആട്ടിപ്പായിച്ച് സുന്ദരമായ സ്നേഹപൂര്‍ണ്ണമായ ജീവിതത്തിലേക്ക് തിരികെ വന്ന ചങ്കുകള്‍ക്ക് ആശംസകള്‍...

 


 

കീമോയെക്കാളും വലിയ മരുന്നാണ് സ്നേഹം എന്ന് ഇവര്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു...

 


 

ഈ സ്നേഹത്തിന്റെ കഥ എല്ലാവരും അറിയണം.. മാതൃകയാക്കണം..

 


 

ഇവരുടെ കഥ വായിച്ചവര്‍ ഈ സ്നേഹപൂര്‍ണ്ണമായ അതിജീവനത്തിന്റെ കഥ മറ്റുള്ളവരുമായി പങ്ക് വയ്ക്കൂ..

 


 

ബാദുഷയുടെയും ശ്രുതിയുടെയും പ്രണയത്തിന് മുന്നില്‍ കാഞ്ചനമാലയും മൊയ്തീനും പോലും ചിലപ്പോള്‍ തോറ്റ് പോയേക്കാം...

 


 

ഈ ഫോട്ടോ കാണുമ്പോള്‍ സല്യൂട്ട് ചെയ്യാന്‍ തോന്നുന്നു... അതിജീവനത്തിന്റെ ഇണക്കുരുവികള്‍

 


 

അതിജീവനം

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category