1 GBP = 93.10 INR                       

BREAKING NEWS

വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയ; റിസര്‍വ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിസര്‍വ്വ് ബാങ്ക്; പണമിടപാടുകള്‍ ക്രിപറ്റോ കറന്‍സി വഴി; സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ സര്‍വ്വകലാശാല; സ്വന്തമായി മന്ത്രിസഭയും; താമര ദേശീയ പുഷ്പം, നന്ദി ദേശീയ മൃഗം; ഹിന്ദുയിസം ശരിയായ രീതികളില്‍ പിന്തുടരാന്‍ ബുദ്ധിമുട്ട് നേരിടുന്ന എല്ലാ ഹിന്ദുക്കളും പുതിയ രാജ്യത്തെത്താം; താന്ത്രിക സെക്‌സ് സ്വാമി നിത്യാനന്ദയുടെ സ്വന്തം ഹിന്ദുരാജ്യത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ന്യഡല്‍ഹി: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായി ഇന്ത്യവിട്ട താന്ത്രിക സെക്‌സ് സ്വാമി നിത്യാനന്ദ കരീബിയയിലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്ക് സമീപം ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ച വാര്‍ത്ത ഏറെ വിവാദം സൃഷ്്ടിച്ചിരുന്നു.

ഇത് സ്വാമിയുടെ ഉച്ചക്കിറക്കാണെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ, സ്വന്തമായി റിസര്‍വ് ബാങ്കും, മന്ത്രിസഭയും നാണയവും, പതാകയുമെല്ലാമുള്ള, സൈന്യംമാത്രം ഇല്ലാത്ത ഒരു രാഷ്ട്രം തന്നെയാണ് നിത്യാനന്ദ ലക്ഷ്യമിടുന്നത്. സനാതന ധര്‍മ്മം ശരിയായി പഠിപ്പിക്കാന്‍ സ്വന്തമായി സര്‍വകലാശാലയും സ്ഥാപിക്കും. ഹിന്ദുയിസം ശരിയായ രീതികളില്‍ പിന്തുടരാന്‍ ബുദ്ധിമുട്ട് നേരിടുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഹിന്ദുക്കള്‍ക്കും പുതിയ രാജ്യത്തെത്താം എന്നാണ് സ്വാമി നിത്യാനന്ദ പറയുന്നത്. ഒരു ദേശീയ മാധ്യമമാണ് നിത്യാനന്ദയുടെ ശബ്്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത പുറത്തുവിട്ടത്.

കൈലാസ എന്നാണ് നിത്യാനന്ദയുടെ രാജ്യത്തിന്‍ പേര്. വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയയും റിസര്‍വ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിസര്‍വ്വ് ബാങ്കും ഹിന്ദു സര്‍വ്വകലാശാല, ഗുരുകുലം, സേക്രട് ആര്‍ട്‌സ് സര്‍വ്വകലാശാല, നിത്യാനന്ദ ടിവി, ഹിന്ദുവിസം നൗ എന്നീ ചാനലുകളുമടക്കം വന്‍ സംവിധാനങ്ങളാണ് കൈലാസത്തിലൊരുക്കിയിരിക്കുന്നതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നു. ക്രിപ്‌റ്റോ കറന്‍സി വഴിയാകും ഹിന്ദു ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിസര്‍വ്വ് ബാങ്കിലേക്ക് സംഭാവനകള്‍ സ്വീകരിക്കുക. ധര്‍മ സംരക്ഷണമാണ് ക്രിപ്‌റ്റോ കറന്‍സിയിലൂടെ ലക്ഷ്യമിടുന്നതെന്നും കൈലാസ വിശദമാക്കുന്നു. നിത്യാനന്ദയുടെ പഠനങ്ങളും ആശയങ്ങളും പ്രബോധനങ്ങളുടേയും ഒരുകുടക്കീഴില്‍ എത്തിക്കുകയാവും നിത്യാനന്ദപീഡിയ ചെയ്യുന്നതെന്നാണ് അവകാശവാദം. നിത്യാനന്ദയുടെ അനുനായികള്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ളതും ഇനി നല്‍കാന്‍ പോവുന്ന സേവനങ്ങളും നിത്യാനന്ദ പീഡിയ പുറത്തെത്തിക്കും.

കൈലാസത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും. രണ്ടാം ഭാഷ സംസ്‌കൃതവും മൂന്നാം ഭാഷ തമിഴുമാണ്. 100 മില്യണ്‍ ആദി ശൈവ വിശ്വാസികള്‍ കൈലാസത്തിലുണ്ടെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ദക്ഷിണ ഏഷ്യയിലെ യഥാര്‍ത്ഥ ഹിന്ദുവിസം പിന്‍തുടരുന്നവര്‍ തനിക്കൊപ്പമെത്തുമെന്നും നിത്യാനന്ദ പറയുന്നു. രണ്ട് വിഭാഗങ്ങളിലുള്ള പാസ്‌പോര്‍ട്ടാണ് കൈലാസ നല്‍കുന്നത്. പരമശിവന്റെ അനുഗ്രഹത്താല്‍ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പതിനൊന്ന് ദിശകളിലേക്കും പതിനാല് ലോകത്തേക്കും പ്രവേശിക്കാന്‍ സാധിക്കുമെന്നും നിത്യാനന്ദ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യം, സംസ്ഥാനം, സാങ്കേതികത, പ്രബുദ്ധമായ സംസ്‌കാരം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ഭവന നിര്‍മ്മാണം, വാണിജ്യം, ട്രെഷറി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെട്ട മന്ത്രിസഭയും നിത്യാനന്ദ ഉറപ്പ് നല്‍കുന്നു. പ്രബുദ്ധമായ സംസ്‌കാരമെന്നതുകൊണ്ട് സനാതനധര്‍മ്മത്തിന്റെ വീണ്ടെടുപ്പാണെന്ന് നിത്യാനന്ദ വിശദീകരിക്കുന്നു. ഹിന്ദു ലൈബ്രറി,യോഗാ ശാസ്ത്രത്തിലെ ഗവേഷണങ്ങളിലൂടെയാണ് സനാതന ധര്‍മ്മം വീണ്ടെടുക്കാന്‍ സാധിക്കുകയെന്നും നിത്യാനന്ദ പറയുന്നു.

താമരയാണ് കൈലാസത്തിന്റെ ദേശീയ പുഷ്പം.എല്ലാവര്‍ക്കും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസത്തിനും, ഭക്ഷണത്തിനും അവസരമാണ് കൈലാസയുടെ പ്രധാന വാഗ്ദാനം. ഇവ ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനത്തിലാവുമെന്ന് നിത്യാനന്ദ കൂട്ടിച്ചേര്‍ക്കുന്നു. നിത്യാനന്ദയും നന്ദിയുമാണ് കൈലാസത്തിന്റെ പതാകയിലുള്ളത്.അനുയായികളോട് കൈലാസത്തിന്റെ പതാക ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും നിത്യാനന്ദ നിര്‍ദ്ദേശിക്കുന്നു. സനാതന ധര്‍മ്മത്തിന്റെ സംരക്ഷണം മാത്രമല്ല പ്രചാരണവും നിത്യാനന്ദ കൈലാസത്തിലൂടെ ലക്ഷ്യമിടുന്നു. വിശുദ്ധ മൃഗമായി കണക്കാക്കുന്ന നന്ദിയാണ് കൈലാസത്തിന്റെ ദേശീയ മൃഗം.സിഹംത്തിന്റെയും പക്ഷിയുടേയും സംയോജന രൂപമായ ഷരഭമാണ് കൈലാസത്തിന്റെ ദേശീയ പക്ഷി. ശിവന്‍, പരാശക്തി, നിത്യാനന്ദ, നന്ദി എന്നിവരാണ് രാജ്യത്തിന്റെ ചിഹ്നം.ആല്‍മരമാണ് ദേശീയ വൃക്ഷം.വര്‍ണം, ദേശീയത, മതം, ജാതി, വര്‍ഗ ചിന്തകളില്‍ നിന്നൊഴിഞ്ഞുള്ള സമാധാനവും സാഹോദര്യവുമാണ് കൈലാസയുടെ ലക്ഷ്യം.
പക്ഷേ എന്തൊക്കെ ചെയ്താലും ഒരരു രാഷ്ട്രം എന്ന രീതിയില്‍ അംഗീകാരം കൊടുക്കാന്‍ യുഎന്‍ പോലുള്ള ഏജന്‍സികള്‍ക്കൊന്നും കഴിയില്ല. ലോകത്തിലെ പല കോടീശ്വരന്മാരുടെയും ഉടമസഥതിയിലുള്ളതുപോലുള്ള സ്വകാര്യ ദ്വീപായി മാത്രമേ ഇത് അറിയപ്പെടൂ. ഇവിടെ നിയമങ്ങള്‍ക്ക് ഇളവുണ്ടെങ്കിലും, ഏത് രാജ്യത്തിന്റെ ഭാഗമാണോ അവിടുത്തെ നിയമങ്ങള്‍ ഈ ദ്വീപിനും ബാധകമാണ്. ടിനിഡാഡിലെ നിയമങ്ങള്‍ ആണ് നിത്യാനന്ദക്കും ബാധകമാവുക.

താന്ത്രിക സെക്‌സിന്റെ മറവില്‍ ലൈംഗിക ചൂഷണം
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ നിത്യാനന്ദ, കഴിഞ്ഞ മാസം 21നാണ് ഇന്ത്യ വിട്ടത്. നേപ്പാള്‍ വഴിയാണ് ഇക്വഡോറിലേക്ക് കടന്ന നിത്യാനന്ദ ഇക്വഡോറില്‍ നിന്നുമാണ് കൈലാസ എന്ന് പേരിട്ടിരിക്കുന്ന ദ്വീപ് വാങ്ങിയത്. . അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. അതിനിടെയാണ് താന്‍ പരമാധികാര സനാദന ഹിന്ദുധര്‍മ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്.
താന്ത്രിക്ക് സെക്‌സ് അടക്കമുള്ള വിനോദങ്ങളും നഗ്നപൂജയ്ക്ക് ആശ്രമത്തില്‍ കന്യകമാരുമായി സസുഖം വാണിരുന്ന സ്വാമി നിത്യാനന്ദ എന്ന ആള്‍ദൈവം വാര്‍ത്തകളില്‍ നിറഞ്ഞത് തമിഴ്നാട് സ്വദേശി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ടിലൂടെയാണ്. തന്റെ രണ്ട് പെണ്‍മക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് നല്‍കിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതല്‍ തട്ടിപ്പ് പുറത്തുവന്നത്.ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരില്‍ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരന്‍ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ആത്മീയത വിറ്റ് തന്റ സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. മീഡിയ സപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ ആശ്രമം വളര്‍ന്നു. നിത്യാനന്ദയുടെ പ്രസംഗം കേള്‍ക്കാന്‍ ഭക്തരുടെ ഒഴുക്കായി ആത്മീയതയെ കച്ചവട ഉല്‍പന്നമാക്കി മാറ്റാന്‍ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുന്‍ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വര്‍ധിച്ചു. കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കിയിരുന്നത്.
2010 കാലഘട്ടത്തില്‍ രഞ്ജിതയുമായിട്ടുള്ള ആശ്രമത്തിലെ സ്വാകാര്യ വീഡിയോ പുറത്തു വന്നതോടെ നിത്യാനന്ദയ്ക്ക് ആദ്യ ചുവട് പിഴച്ചു. വിവാദമായ വീഡിയോ പകര്‍ത്തിയത് ആശ്രമത്തിലെ മുന്‍ ഡ്രൈവര്‍ കൂടിയായിരുന്ന ലെനിന്‍ കറുപ്പന്‍ ആയിരുന്നു,ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാദമായെങ്കിലും വിഷയം കോടതിയും കേസും വരെയെത്തിയിരുന്നു. എങ്കിലും രഞ്ജിത ആശ്രമം വിട്ട് പോകാന്‍ തയ്യാറായിരുന്നില്ല. രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തര്‍ വീണ്ടും ആശ്രമത്തില്‍ സജീവമാകുകയായിരുന്നു. 2012ലും നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാന്‍ഡിലാകുകയും ചെയ്യുകയായിരുന്നു.
അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും, അഞ്ചുവര്‍ഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താന്‍ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവര്‍ തുറന്നുപറച്ചില്‍ നടത്തുകയും ചെയ്തു. 2010 ലെ രഞ്ജിതയുടെ വീഡിയോ എടുത്തത് താനാണെന്നായിരുന്നു ആരതി റാവുവിന്റെ വാദം. നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി തുറന്നുപറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും ആരതി വെളിപ്പെടുത്തുകയുണ്ടായി. താന്ത്രിക് സെക്‌സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തര്‍ക്ക് ആശ്രമത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്.
ഭാരതത്തിന്റെ പ്രാചീന സംസ്‌കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്‌സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തര്‍ക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിര്‍വാണലബ്ധിക്കുള്ള പരിശ്രമങ്ങള്‍ ഇവിടെ പരിശീലന പരിപാടികളുടെ ഭാഗമാണ്. ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരില്‍ നിന്ന് വാങ്ങുന്നത്.ഈ പ്രവര്‍ത്തനങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും, പരിപൂര്‍ണമായ നഗ്‌നത, നഗ്‌നചിത്രങ്ങളുമായുള്ള പരിചയം, നഗ്‌നതയുടെ വീഡിയോ ഡെമോണ്‍സ്ട്രേഷനുകള്‍, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങള്‍, ശാരീരികമായ അടുത്തിടപഴകലുകള്‍ എന്നിവയും പരിശീലത്തില്‍ ഉള്‍പ്പെടുത്തുമെന്നും മുന്‍ കൂട്ടി ബോധിപ്പക്കുന്നുവെന്നും സമ്മത പത്രത്തില്‍ കുറിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉള്‍പ്പെട്ടിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category