1 GBP = 97.00 INR                       

BREAKING NEWS

സംഗീതിക യുകെയുടെ അഞ്ചാമത് മണ്ഡല ഭജന ഇന്ന് എക്സിറ്ററില്‍; ദീപാര്‍പ്പണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും

Britishmalayali
സുധാകരന്‍ പാലാ

സംഗീതിക യുകെയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മണ്ഡല ഭജന ഈ വര്‍ഷത്തെ അഞ്ചാമത്തെ ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്തു മണി വരെ എക്സിറ്ററില്‍ വച്ചു നടക്കുന്ന അഞ്ചാമത് ഭജനയില്‍ ബ്രിസ്റ്റോള്‍, വെസ്റ്റേണ്‍സൂപ്പര്‍മെയര്‍, ടോണ്ടന്‍, ട്വിവേര്‍ട്ടണ്‍, ബാണ്‍സ്റ്റാപ്പിള്‍, എക്സിറ്റര്‍, ടോര്‍ക്കി, പ്ലീമൗത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ പങ്കെടുക്കും. ദീപാര്‍പ്പണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. അര്‍ച്ചന, സമൂഹനാമജപം, ശരണംവിളി ഇവയ്ക്ക് ശേഷം ഭക്തി നിര്‍ഭരമായ ഭജന നടക്കും. പത്തു മണിയോടെ മംഗളം പാടി ഭജന അവസാനിക്കും. തുടര്‍ന്ന് കര്‍പ്പൂര ദീപാര്‍ച്ചനയും കാണിക്കയം തൊഴുതിട്ട് ഹരിവരാസനം പാടി വിളക്കണച്ച് ഭക്തര്‍ പിരിയും.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വി. എസ്. സുധാകരന്‍ - 07414608807, രാജി ഷാജി - 07940355689
ഭജന നടക്കുന്ന സ്ഥലം
83 Headland, Crescent, EX1 3NP

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category