1 GBP = 94.20 INR                       

BREAKING NEWS

അവസാന ലാപ്പിലും മുന്നിലോടുന്നത് ടോറികള്‍ തന്നെ; 100 ദിന പദ്ധതി പ്രഖ്യാപിച്ചതോടെ 10 പോയിന്റ് ലീഡ് നിലനിര്‍ത്തി കണ്‍സര്‍വേറ്റീവുകള്‍; ബോറിസ് ജോണ്‍സന്റെ സ്വപ്‌നങ്ങള്‍ക്കു തന്നെ ജനങ്ങളുടെവോട്ടെന്ന് സൂചന

Britishmalayali
kz´wteJI³

പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ, അവസാന ലാപ്പിലും മുന്നിലോടുന്നത് കണ്‍സര്‍വേറ്റീവുകള്‍ തന്നെ. ഏറ്റവും പുതിയ സര്‍വേ അനുസരിച്ച് ടോറികള്‍ക്ക് ലേബറിനുമേല്‍ പത്തു പോയിന്റിന്റെ ലീഡുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നടന്ന സര്‍വേകളിലൊന്നില്‍പ്പോലും ലേബര്‍ പാര്‍ട്ടിക്ക് ലീഡ് നേടാനായിട്ടില്ല. ഇത്, തിരഞ്ഞെടുപ്പില്‍ ടോറികളുടെ വിജയം ഉറപ്പാണെന്നതിന്റെ വ്യക്തമായ സൂചനയായും വിലയിരുത്തപ്പെടുന്നു. സാവന്ത കോംറെസ് നടത്തിയ ഏറ്റവും പുതിയ സര്‍വേയും ജെറമി കോര്‍ബിനുകീഴില്‍ ലേബറിന്റെ ഭാവി ശോഭനമല്ലെന്ന സൂചനകളാണ് നല്‍കുന്നത്.

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലായി നടന്ന സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതനുസരിച്ച് 42 പോയന്റിന്റെ ലീഡാണ് ടോറികള്‍ക്കുള്ളത്. നവംബര്‍ അവസാനം നടത്തിയ സര്‍വേയില്‍നിന്ന് ഒരുപോയിന്റിന്റെ കുറവ് വന്നെങ്കിലും ടോറികള്‍ക്ക് ആശങ്കപ്പെടാനില്ലെന്ന് ഈ സര്‍വേയും സൂചിപ്പിക്കുന്നു. ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണയിലും ഒരു പോയിന്റിന്റെ ഇടിവുണ്ട്. 32 ശതമാനമാണ് അവര്‍ക്കിപ്പോഴുള്ള പിന്തുണ. ലിബറല്‍ ഡമോക്രാറ്റുകള്‍ ഒരുപോയിന്റിടിഞ്ഞ് 12 ശതമാനത്തിലും ബ്രെക്‌സിറ്റ് പാര്‍ട്ടി മൂന്ന് ശതമാനത്തിലും ഗ്രീന്‍സ് പാര്‍ട്ടി രണ്ടുശതമാനത്തിലും നില്‍ക്കുന്നു.
ഡിസംബര്‍ 13-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുമെന്നാണ് ഈ സര്‍വേകളെല്ലാം സൂചിപ്പിക്കുന്നത്. ജെറമി കോര്‍ബിന് ജനപിന്തുണ നേടാനാവുന്നില്ലെന്ന് സൂചിപ്പിക്കുന്ന യുഗവ് സര്‍വേ പുറത്തുവന്നതിന് പിന്നിലെയാണ് കോംറെസ് സര്‍വേ ഫലവും പുറത്തുവന്നത്. യുഗവ് സര്‍വേയിലും 42 ശതമാനം പിന്തുണയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയിലും ഒരു പോയിന്റിന്റെ ഇടിവുണ്ടാവുകയും 33 ശതമാനത്തിലേക്ക് അവര്‍ ചുരുങ്ങുകയും ചെയ്തു. ഒമ്പത് പോയന്റ് ലീഡാണ് യുഗവ് സര്‍വേയില്‍ ടോറികള്‍ക്ക് ഉണ്ടായിരുന്നത്.

കോംറെസ് സര്‍വേ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ഇലക്ടറല്‍ കാല്‍ക്കുലസ് വെബ്‌സൈറ്റ് കണക്കുകൂട്ടുന്നു. വ്യക്തമായ മുന്‍തൂക്കത്തോടെ ടോറികള്‍ അധികാരത്തിലെത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും വെബ്‌സൈറ്റ് കണക്കുകൂട്ടുന്നു. അതനുസരിച്ച് ടോറികള്‍ക്ക് 341 സീറ്റില്‍ ജയിക്കാനാകും. 2017-ല്‍ ജയിച്ചതിനെക്കാള്‍ 23 സീറ്റുകള്‍ അധികം. ലേബര്‍ പാര്‍ട്ടി ജയിക്കുക 227 സീറ്റുകളിലാവും. രണ്ടുവര്‍ഷംമുമ്പ് പാര്‍ട്ടി നേടിയതിനെക്കാള്‍ 35 സീറ്റുകള്‍ കുറവായിരിക്കും ഇതെന്നും വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 15 സീറ്റുകള്‍ ലഭിക്കുമ്പോള്‍, ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് ഒരു സീറ്റില്‍പ്പോലും വിജയിക്കാനാവില്ലെന്നാണ് കണക്കുകൂട്ടല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category