1 GBP = 94.80 INR                       

BREAKING NEWS

15 പൗണ്ട് മുടക്കിയാല്‍ സോസേജും നഗ്ഗെറ്റ്‌സും കോളയും അടക്കം ലഭ്യമായ 150 വ്യത്യസ്ത വിഭവങ്ങള്‍; ഐസ്‌ലാന്റില്‍ നിന്നും ഓണ്‍ലൈനില്‍ വാങ്ങി വച്ചോളൂ: ചെറുകടിക്കായുള്ള ഇടയ്ക്കിടെയുള്ള യാത്രകള്‍ ഒഴിവാക്കാം

Britishmalayali
kz´wteJI³

ക്രിസ്മസ് ആഘോഷ പാര്‍ട്ടികള്‍ക്ക് ഭക്ഷണം തികയാതെ വന്നിട്ടുണ്ടോ? അല്ലെങ്കില്‍ ഭക്ഷണത്തിനായി തന്നെ ഒരുപാട് പണം ചെലവാക്കേണ്ടതായി വന്നിട്ടുണ്ടോ? എന്നാല്‍ ഈ ക്രിസ്മസിന് ഈ രണ്ടു കാര്യങ്ങള്‍ ആലോചിച്ച് തലപുകയ്‌ക്കേണ്ടാ. കാരണം, ഐസ്‌ലാന്റിലെ പുതിയ ഓഫര്‍ നിങ്ങളുടെ അതിഥികളുടെ മനസും വയറും നിറയ്ക്കും. മാത്രമല്ല, ഈ ക്രിസ്മസിന് കീശ കാലിയാകുമോ എന്ന ആശങ്കയും വേണ്ട.

ഐസ്‌ലാന്റില്‍ വലിയ പാര്‍ട്ടി ഫുഡ് പാക്ക് ആണ് ഇപ്പോള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. വെറും 15 പൗണ്ടിന് 150തോളം ഫുഡ് ഐറ്റംസാണ് ലഭിക്കുക. നിങ്ങളുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും അയല്‍ക്കാരേയും എല്ലാം ക്ഷണിച്ച് ഈ ക്രിസ്മസ് അടിപൊളിയാക്കാന്‍ ഈ ഓഫറിലൂടെ എളുപ്പം സാധിക്കും.
ഒരു പൗണ്ടിന്റെ മൂന്ന് പാര്‍ട്ടി ഫുഡ് പാക്കേജ്, അഞ്ചു പൗണ്ടിന്റെ രണ്ട് പാര്‍ട്ടി പ്ലേറ്റേഴ്‌സ്, ഏതെങ്കിലും ഫ്‌ളേവറിലുള്ള ഒരു പ്രിഗിംള്‍സ്, മൂന്നു ലിറ്റര്‍ ബോട്ടിലിന്റെ കോക്ക് എന്നിവയും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. ഒരു പൗണ്ടിന്റെ ഫുഡ് ബാഗില്‍ ചിക്കന്‍ ഗൂജണ്‍സ്, മോസറെല്ലാ സ്റ്റിക്ക്‌സ്, ചിക്കന്‍ ടിക്കാ ബൈറ്റ്‌സ്, ഡക്ക് സ്പ്രിങ് റോള്‍സ്, ഹോട്ട് ആന്റ് സ്‌പൈസി പ്രോണ്‍സ് എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

അഞ്ചു പൗണ്ടിന്റെ പാര്‍ട്ടി പ്ലേറ്റേഴ്‌സില്‍ 64 ഡെസേര്‍ട്ട് പ്ലേറ്റര്‍ ഉള്‍പ്പെടുന്നു. മിനി ചോക്ക്‌ലേറ്റ് എക്ലെയേഴ്‌സ്, മിനി പിങ്ക് സ്ലൈസസ്, മിനി ചോക്കലേറ്റ് ബ്രൗണീസ്, കൂടാതെ, 100 പീസ് ഇന്ത്യന്‍ ഫുഡ് പ്ലാറ്ററും 70 പീസ് ബഫറ്റ് പ്ലാറ്റും സോസേജ് റോള്‍സും കോക്ക്‌ടെയില്‍ സോസേജുകളും മിനി പിസകളും ഉണ്ടാകും.

ഇതോടൊപ്പം 200 ഗ്രാമിന്റെ പ്രിംഗിള്‍സും ടെക്‌സാസ് ബിബിക്യു സോസും സ്വീറ്റ് ചില്ലി അല്ലെങ്കില്‍ സോര്‍ ക്രീം, ഒനിയര്‍ ഫ്‌ളേവ്‌ഴ്‌സ്, എട്ടു കാന്‍ കോക്ക് സീറോ അല്ലെങ്കില്‍ ഡയറ്റ് കോക്ക്, ആറു പാക്ക് ഒറിജിനല്‍ കോക്ക് അല്ലെങ്കില്‍ മൂന്നു ലിറ്ററിന്റെ കോക്ക് ബോട്ടില്‍ അല്ലെങ്കില്‍ ഡയറ്റ് കോക്ക് എന്നിവ വാങ്ങാം. ഓണ്‍ലൈനിലൂടെയാണ് ഇതു വാങ്ങുവാന്‍ സാധിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category