1 GBP = 94.80 INR                       

BREAKING NEWS

സ്‌കൂളുകള്‍ അടച്ചു; ട്രെയിനുകളും ബസുകളും നിലച്ചു; വഴികളെല്ലാം ബ്ലോക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തില്‍ നിശ്ചലമായി ഫ്രാന്‍സ്; ഫ്രാന്‍സിലെ ജനജീവിതം പരിപൂര്‍ണമായി നിലച്ചപ്പോള്‍

Britishmalayali
kz´wteJI³

തിറ്റാണ്ടുകള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ സമരത്തില്‍ നിശ്ചലമായി നില്‍ക്കുകയാണ് ഫ്രാന്‍സിലെ പ്രധാന നഗരങ്ങളെല്ലാം. റെയില്‍വേ തൊഴിലാളികളും അധ്യാപകരും ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ എട്ടുലക്ഷത്തോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 1995-ലാണ് ഇതിനുമുമ്പ് ഇത്രവലിയ സമരം ഫ്രാന്‍സിനെ പിടിച്ചുലച്ചിട്ടുള്ളത്.

പാരീസില്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ പ്രതിഷേധക്കാരെ നേരിടാന്‍ ആറായിരത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു. ന്നാല്‍, മഞ്ഞ ജാക്കറ്റ് ധരിച്ച സമരക്കാര്‍ ശക്തമായ പ്രതിഷേധം തീര്‍ത്തതോടെ ഇവരെ നേരിടാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കൊട്ടാരത്തിനടുത്തുള്ള റിപ്പബ്ലിക്കന്‍ സ്‌ക്വയറിനടുത്തുള്ള കെട്ടിടത്തിന്റെ ജനാലകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍, വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

പ്രതിഷേധത്തിനിടെ ചിലര്‍ വലിയ ട്രെയിലറുകള്‍ക്ക് തീയിടുകയും കനത്ത പുകയുടെ മറയില്‍ ഹൈസ്ട്രീറ്റ് സ്റ്റോറുകളില്‍ മോഷണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസിനുനേരെ ഇവിടെ പടക്കമേറുണ്ടായി. സര്‍വമേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കിയതോടെ, രാജ്യമൊന്നാകെ നിശ്ചലമാവുകയായിരുന്നു.
അധ്യാപകര്‍, അഭിഭാഷകര്‍, പോലീസുകാര്‍, ആശുപത്രി ജീവനക്കാര്‍, പൈലറ്റുമാര്‍ തുടങ്ങി സര്‍വമേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തു. സ്‌കൂളുകളും ആശുപത്രികളും പൂര്‍ണമായി അടഞ്ഞുകിടന്നു. പൊതുഗതാഗതസംവിധാനവും വാര്‍ത്താവിതരണമേഖലയും നിശ്ചലമായി. ഈഫല്‍ ടവര്‍, വാഴ്‌സ കൊട്ടാരം തുടങ്ങി രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചില്ല. പതിറ്റാണ്ടുകള്‍ക്കിടെ രാജ്യംകണ്ട ഏറ്റവുംവലിയ പണിമുടക്കാണിതെന്ന് തൊഴിലാളിസംഘടനകള്‍ അവകാശപ്പെട്ടു.

പാരീസില്‍ മാത്രം 65,000-ത്തോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്. രാജ്യത്താകെ എട്ടുലക്ഷത്തോളം പേരും പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി കണക്കാക്കുന്നു. 90-ഓളം പ്രതിഷേധക്കാര്‍ പാരീസില്‍  അറസ്റ്റിലായിട്ടുണ്ട്. പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. നാന്റസില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. റെന്നെയിലും ബോര്‍ഡോയിലും ബാങ്കുകള്‍ ആക്രമിക്കപ്പെട്ടു. ഇവിടെയും കണ്ണീര്‍വാതക പ്രയോഗത്തിലൂടെയാണ് പ്രതിഷേധക്കാരെ നീക്കിയത്.

സമരത്തെത്തുടര്‍ന്ന് ഫ്രാന്‍സിലെമ്പാടും സ്‌കൂളുകള്‍ അടഞ്ഞുകിടന്നു. ബാങ്കുകളുള്‍പ്പെടെയുള്ള പൊതു സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു. ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കി. പാരീസ് മെട്രോയും തടസ്സപ്പെട്ടു. ഇന്നും പ്രതിഷേധം തുടരുമെന്നാണ് സൂചന. തെരുവുകളെ നിശ്ചലമാക്കുന്ന തരത്തിലുള്ള സമരം അംഗീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റനര്‍ പറഞ്ഞു. 245 റാലികളാണ് ഇന്നലെ ഫ്രാന്‍സിലാകെയുണ്ടായത്. അതേ നില ഇന്നും തുടരുമെന്നാണ് കരുതുന്നത്. കൂടുതല്‍ പോലീസിനെ പ്രശ്‌ന സാധ്യതയുള്ള മേഖലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category