1 GBP = 92.00INR                       

BREAKING NEWS

മലയാളി നഴ്സ് അയര്‍ലന്റില്‍ ജീവനൊടുക്കിയത് വിവാഹത്തിന് നാട്ടില്‍ പോകാന്‍ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെ; കോഴിക്കോട് സ്വദേശിനി മരിച്ചത് ബാത്ത്‌റൂമിലെ ഷവര്‍ഹെഡില്‍ തൂങ്ങി; ബന്ധുക്കളും സുഹൃത്തുക്കളുമായി യുകെയിലുള്ളത് നിരവധി പേര്‍; എന്നിട്ടും മേരി കുര്യാക്കോസ് മരണത്തെ പുല്‍കിയത് എന്തിനെന്നറിയാതെ ഡബ്ലിനിലെ മലയാളി സമൂഹം

Britishmalayali
kz´wteJI³

ഡബ്ലിന്‍: മിടുക്കിയായിരുന്നു മേരി കുര്യാക്കോസ് എന്ന ലിന്‍സി.. സെന്റ് ജയിംസസില്‍ ജോലിയ്ക്കു ചേര്‍ന്ന നാള്‍ മുതല്‍ ആത്മാര്‍ത്ഥമായി ജോലി എടുത്തു നല്ല പേര് സമ്പാദിച്ചവള്‍... ഐസിയു വാര്‍ഡില്‍ സദാസമയവും ഊര്‍ജ്ജസ്വലയായി ഓടിനടന്നവള്‍... അങ്ങനെ ഓവര്‍സീസ് നഴ്സെന്ന വിശേഷണം പൂര്‍ണമായും യോജിക്കുന്ന മേരി സോഷ്യല്‍ മീഡിയയില്‍ ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് മരണത്തെ പുല്‍കിയത് എന്തിനെന്നറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് സഹപ്രവര്‍ത്തകരും യുകെ മലയാളികളും. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം താലഘട്ടിലെ വാടക അപ്പാര്‍ട്ട്മെന്റിലാണ് കോഴിക്കോടു സ്വദേശിനിയായ മേരിയുടെ മൃതദേഹം കണ്ടെത്തിയത്. 27 വയസ് മാത്രമായിരുന്നു പ്രായം.

മേരി സഹപ്രവര്‍ത്തകെല്ലാം പ്രിയപ്പെട്ടവളായിരുന്നു. എന്തു സഹായം എപ്പോള്‍ ചോദിച്ചാലും യാതൊരു മടിയും കൂടാതെ ഓടിയെത്തി സഹായിക്കുന്നവളായിരുന്നു. ഒരു പാട് സുഹൃത് വലയങ്ങളുള്ള പെണ്‍കുട്ടി. യുകെയില്‍ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നിട്ടും ജനുവരി എട്ടിന് വിവാഹം നിശ്ചയിച്ച് അതിനുള്ള തയ്യാറെടുപ്പുകളും നടത്തിവരവേ എന്തിനാണ് മേരി മരണത്തിന്റെ വഴി തെരഞ്ഞെടുത്തത് എന്നറിയാതെ തേങ്ങുകയാണ് സുഹൃത്തുക്കള്‍. ഒരിക്കല്‍ പോലും എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ളതായി മേരി പറഞ്ഞിട്ടില്ലെന്നും അങ്ങനെയൊരു സാഹചര്യത്തില്‍ അവളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. പിന്നെന്തിനാണ് അവള്‍ മരിക്കാന്‍ തയ്യാറായതെന്നാണ് സുഹൃത്തുക്കള്‍ പരസ്പരം ചോദിക്കുന്നത്.
കോഴിക്കോട് അശോകപുരം സ്വദേശിനിയായ മേരി കുര്യാക്കോസ് മൂന്നു വര്‍ഷം മുമ്പാണ് സെന്റ് ജയിംസസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം താലഘട്ടിലെ വാടക അപ്പാര്‍ട്ട്മെന്റിലാണ് മേരി താമസിച്ചിരുന്നത്. ജനുവരി എട്ടിനായിരുന്നു മേരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമായിരുന്നു മേരി. മാത്രമല്ല, വിവാഹത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഒരുക്കി വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും നല്‍കിയ ശേഷം കഴിഞ്ഞയാഴ്ചയാണ് മേരി നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. കല്യാണത്തിന് നാട്ടിലേക്കു പോകുവാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.

മാത്രമല്ല, തലേദിവസം അയര്‍ലന്റിലെ ജോലി മതിയാക്കി കാനഡയിലേക്ക് പോകുവാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ നാട്ടിലേക്ക് യാത്രയാക്കാനും എയര്‍പോര്‍ട്ടില്‍ കൊണ്ടു പോയി വിടാനും എല്ലാം മേരിയും ഒപ്പമുണ്ടായിരുന്നു. തിരിച്ചെത്തിയ ശേഷം മൂന്നു മണി വരെയും ഫേസ്ബുക്കിലും, സോഷ്യല്‍ മീഡിയകളിലും ലിന്‍സി സജീവമായിരുന്നു. ബുധനാഴ്ച മേരിയുടെ പിറന്നാള്‍ ആയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ അടക്കം നിരവധി പേരാണ് മേരിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞുള്ള ഒരു കൊളാഷും പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും പ്രതിശ്രുത വരന്‍ അടക്കമുള്ളവരെ ഫോണ്‍ ചെയ്തിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാര്‍ട്ട്മെന്റിലെ മറ്റൊരാള്‍ എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്തു കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമില്‍ ലിന്‍സിയെ കണ്ടെത്തിയത്. ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്.

ഉടന്‍ തന്നെ സുഹൃത്തുക്കളേയും ഗാര്‍ഡയെയും വിവരമറിച്ചു. രാത്രി പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കിയത്. പെട്ടന്നുള്ള മരണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ നടന്ന പോസ്റ്റു മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category