1 GBP = 94.80 INR                       

BREAKING NEWS

ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതുപോലെതന്നെ ഇക്കോണമി ക്ലാസിലും പോകാന്‍ പറ്റുന്ന കാലം വരുമോ? സുഖകരമായ എയര്‍ലൈന്‍ സീറ്റിനെ അറിയാം

Britishmalayali
kz´wteJI³

പ്രൈവറ്റ് ബസ്സുകളിലേതിനെക്കാള്‍ കഷ്ടമാണ് പല ആഭ്യന്തര വിമാനങ്ങളിലെയും ഇക്കോണമി ക്ലാസിലെ യാത്ര. ഒന്നു കാലുനീട്ടിവെക്കാന്‍ പോലുമാകാതെ കുത്തിയിരിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍, ഇക്കോണമി ക്ലാസ്സുകളിലെ സീറ്റിങ് സംവിധാനം അപ്പാടെ മാറുമെന്നാണ് സൂചന. ബിസിനസ് ക്ലാസ്സിലേതുപോലെ വിശാലമായി ഇരിക്കാവുന്ന നിലയിലുള്ള സീറ്റുകള്‍ ഇക്കോണമി ക്ലാസ്സില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സീറ്റിങ് സംവിധാനമനുസരിച്ച്, സീറ്റിന്റെ ചാരിയിരിക്കുന്ന ഭാഗം മടക്കിയെടുത്ത് അതിലേക്ക് ചരിഞ്ഞിരിക്കാവുന്ന തരത്തില്‍ സീറ്റ് ക്രമീകരിക്കാനാകും. ലണ്ടന്‍ ആസ്ഥാനമായുള്ള യൂണിവേഴ്‌സല്‍ മൂവ്‌മെന്റാണ് പുതിയ തരം സീറ്റുകള്‍ രൂപകല്‍പന ചെയ്തത്. ഇത്തരത്തില്‍ മടക്കി വെക്കാവുന്ന സീറ്റുകള്‍ വരുന്നതോടെ, കുടുംബമായി യാത്ര ചെയ്യുന്നവര്‍്ക്ക് അവര്‍ ഇരിക്കുന്ന ഭാഗം സ്വകാര്യ ഇടംപോലെ ഉപയോഗിക്കാനുമാകും.
ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവരുടെ ഇരിപ്പും വിശ്രമവും കൂടുതല്‍ അനായാസമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സീറ്റുകളുടെ രൂപകല്‍പനയില്‍ മാറ്റം വരുത്തിയിട്ടുള്ളതെന്ന് യൂണിവേഴ്‌സല്‍ മൂവ്‌മെന്റ് വ്യക്തമാക്കി. സീറ്റുകളിലിരുന്നാല്‍, അനങ്ങാന്‍ വയ്യാത്ത അവസ്ഥയാണ് ഇപ്പോള്‍ പല വിമാനങ്ങളിലും. സീറ്റില്‍ത്തന്നെ മാറ്റംവരുത്തി കൂടുതല്‍ സൗകര്യപ്രദമായ ഇരുത്തം സമ്മാനിക്കുന്നതാണ് പുതിയ രൂപകല്‍പനയെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

സുഖകരമായ ഇരിപ്പും ആയാസരഹിതമായ യാത്രയും മനുഷ്യാവകാശമായാണ് കരുതുന്നതെന്ന് യൂണിവേഴ്‌സല്‍ മൂവ്‌മെന്റിന്റെ മാതൃസ്ഥാപനമായ ന്യൂ ടെറിട്ടറിയുടെ സ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ലൂക്ക് മൈല്‍സ് അഭിപ്രായപ്പെട്ടു. ബിസിനസ് ക്ലാസ്സുകളില്‍ സുഖകരമായ യാത്രയും ഇക്കോണമി ക്ലാസ്സുകളില്‍ ഞെരിഞ്ഞമര്‍ന്നുള്ള യാത്രയും അംഗീകരിക്കാനാവില്ല. സാമ്പത്തിക സ്ഥിതിയോ സാമൂഹികനിലയോ ആവരുടെ ഓരോരുത്തരുടെയും സുരക്ഷിതത്വത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category