1 GBP = 94.20 INR                       

BREAKING NEWS

ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാലു പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാലു പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടല്‍; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവര്‍ ഇല്ലാതാകുമ്പോള്‍

Britishmalayali
kz´wteJI³

ഹൈദരാബാദ്: തെലുങ്കാനയില്‍ യുവ മൃഗഡോക്ടറെ കൊലപ്പെടുത്തിയ നാല് പേരും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. പൊലീസിനെ ആക്രമിച്ച നാല് പ്രതികളും രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടെയാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ കൊല. ലാറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ് (25), ജോലു ശിവ (20), ജോലു നവീന്‍ (20), ചെന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതികള്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളുവെന്നും താനും ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നും ചെന്ന കേശവുലുവിന്റെ അമ്മ പോലും പ്രതികരിച്ചു. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും പറയുന്നത് ഇതുതന്നെ. ഈ പ്രതികളാണ് കൊല്ലപെടുന്നത്. 

ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്നുവെന്ന് തെലുങ്കാന പൊലീസ് പറയുമ്പോള്‍ അത് എങ്ങനെ ചര്‍ച്ചയാകുമെന്നതാണ് പ്രധാനം. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. പൊലീസിനെ ആക്രമിച്ചപ്പോള്‍ തിരിച്ചു വെടിവച്ചുവെന്നാണ് പറയുന്നത്. ഇതൊരും ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് തെലുങ്കാന പൊലീസ് പറയുന്നുണ്ട്. കൊലപാതകം നടന്ന സ്ഥലത്തെ തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസുകാരെ പ്രതികള്‍ ആക്രമിച്ചു. ഇതോടെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ പ്രതികളെ എത്രയും വേഗം തൂക്കി കൊല്ലണമെന്നായിരുന്നു പൊതു ജനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം. ഇതിനിടെയാണ് തെലുങ്കാന പൊലീസ് പ്രതികളെ കൊല്ലുന്നത്. പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് വിശദീകരണം.
കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുമ്പോള്‍ ദുരൂഹത ഏറെയാണ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവമെന്നും തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരാണ് കൊല്ലപ്പെട്ടത്.

യുവതിയുടെ മരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച മറ്റ് കോളനിക്കാര്‍ രാഷ്ട്രീയക്കാരെയും പൊലീസിനെയും മാധ്യമങ്ങളെയും വിലക്കി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുകയും ചെയ്തു. ' വേണ്ട,സഹതാപം...വേണ്ടതു നീതി'നാട് പ്രതിഷേധത്താല്‍ തിളക്കുന്നു. ഇതിനിടെയാണ് പ്രതികള്‍ കൊല്ലപ്പെടുന്നത്. വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചിരുന്നു. അത് ചെയ്യുകയും ചെയ്തു.തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടറെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസുകാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനാല്‍ സബ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയില്‍ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപം 26കാരിയായ വെറ്റനറി ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീന്‍ (ക്ലീനര്‍), ചെന്ന കേശവുലു (ക്ലീനര്‍), ജോളു ശിവ (ഡ്രൈവര്‍) എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. നാരായണ്‍പേട്ട് സ്വദേശികളായ ഇവര്‍, വൈകുന്നേരം 6.15ന് ടോള്‍പ്ലാസയില്‍ സ്‌കൂട്ടര്‍ നിര്‍ത്തുന്നത് കണ്ട യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ വാഹനം ആസൂത്രിതമായി പഞ്ചറാക്കി. രാത്രി ഒമ്പത് മണിയോടെ കല്ല് നിറച്ച് ട്രക്കുമായി എത്തിയ ആരിഫും ശിവയും എത്തി, കല്ലിറക്കുന്നത് വൈകിയതിനാല്‍ ഇവര്‍ പെണ്‍കുട്ടിക്കായി ടോള്‍ പ്ലാസയില്‍ കാത്തു നിന്നു.

പെണ്‍കുട്ടി എത്തിയപ്പോള്‍ ഇവര്‍ വാഹനത്തിന്റെ ടയര്‍ പഞ്ചറായ വിവരം പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി സഹായ വാഗ്ദാനവും ചെയ്തു. വാഹനം ശരിയാക്കാന്‍ എന്ന വ്യാജേന കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം കടകള്‍ തുറന്നില്ലെന്ന് കള്ളം പറഞ്ഞു. ഈ സമയത്ത് പെണ്‍കുട്ടി സഹോദരിയെ ഫോണില്‍ വിളിച്ച വിവരം അറിയിച്ചു. സംഭാഷണം നിര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്തു. ശേഷം 9.45 ഓടെ പ്രതികള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ഓഫ് ചെയ്തു. 10.20 ന് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇവര്‍ മൃതദേഹം വാഹനത്തിനുള്ളില്‍ സൂക്ഷിച്ചു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റിയ ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. രാത്രി ഏറെ വൈകി പെട്രോള്‍ അന്വേഷിച്ച് നടന്ന പ്രതികള്‍ 2.30ഓടെയാണ് മൃതദേഹം കത്തിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സ്ഥലത്തായിരുന്നു ഇന്നലെ മുതല്‍ തെളിവെടുപ്പ് നടന്നത്. ഇവിടെ വച്ചാണ് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപെട്ടതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category