1 GBP = 93.10 INR                       

BREAKING NEWS

സന്താന സൗഭാഗ്യത്തിന് പ്രാര്‍ത്ഥനാ ശുശ്രൂഷ; കുട്ടികളില്ലാത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് കൃഷി പണി വിട്ട് ആത്മീയതയില്‍ ഒളിച്ചിരുന്ന തൊണ്ണൂറു വയസ്സുള്ള പൂഴിക്കാട് മണത്തറപ്പുഴ അപ്പച്ചന്‍; ഇരുപതുകാരിയുടെ പരാതിയില്‍ യോഹന്നാനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച് പൊലീസും; ആത്മീയതയുടെ മറവിലെ തട്ടിപ്പിന് പന്തളത്തു നിന്നുള്ള പുതിയ ഉദാഹരണം

Britishmalayali
kz´wteJI³

പന്തളം: കുട്ടികള്‍ ഉണ്ടാകാന്‍ നടത്തുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയുടെ പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തൊണ്ണൂറുകാരനെ പന്തളം പൊലീസ് അറസ്റ്റുചെയ്തു. ഇരുപതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.

പൂഴിക്കാട് മണത്തറപ്പുഴ അപ്പച്ചന്‍ എന്ന് വിളിക്കുന്ന യോഹന്നാനാണ് അറസ്റ്റിലായത്. അടൂര്‍ സ്വദേശനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രാര്‍ത്ഥനയ്ക്കായി ധാരാളം ആളുകള്‍ യോഹന്നാനെ സമീപിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പന്തളം സിഐ. ഇ.ഡി.ബിജു, എസ്ഐ. ആര്‍.ശ്രീകുമാര്‍ എന്നിവരാണ് വീട്ടില്‍നിന്നും യോഹന്നാനെ പിടികൂടിയത്.

പൂഴിക്കാട് എമിനന്‍സ് വില്ലയ്ക്കു സമീപം മണത്തറപ്പുഴ വീട്ടില്‍ അപ്പച്ചന്‍ എന്നു വിളിക്കുന്ന യോഹന്നാന്‍ കൃഷിക്കാരനായിരുന്നു. പിന്നീട് താടി വളര്‍ത്തി പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ഇറങ്ങി. ഇതോടെ നിരവധി പേര്‍ രോഗശാന്തിക്ക് വേണ്ടി എത്തി. സന്താന സൗഭാഗ്യം ഉള്‍പ്പെടെ പലതും പരസ്യമായി എത്തി. ഇതു കൊണ്ടാണ് അടൂരിലെ ദമ്പതികള്‍ എത്തുന്നത്. പ്രാര്‍ത്ഥനയിലൂടെ ആഗ്രഹം നിറവേറ്റാമെന്ന് ഉറപ്പ് നല്‍കി. കുട്ടികള്‍ ഉണ്ടാകുമെന്നും പറഞ്ഞു. ഇതോടെയാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ അപ്പച്ചനെ വിശ്വസിച്ചത്.

എന്നാല്‍ പീഡനമാണ് മനസ്സില്‍ ഇരുപ്പെന്ന് യുവതി തിരിച്ചറിഞ്ഞു. പീഡനം തുടര്‍ക്കഥയായപ്പോള്‍ പൊലീസില്‍ പരാതിയും നല്‍കി. ഇന്നലെ ഉച്ചയോടെ ഇയാളെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ എത്തിച്ച് റിമാന്‍ഡും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category