1 GBP = 94.20 INR                       

BREAKING NEWS

നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങുന്ന നഴ്‌സുമാരും കെയറര്‍മാരും അറിയുക; ആരെങ്കിലും പരാതിപ്പെ ട്ടാല്‍ പണി അപ്പോഴേ തെറിക്കും; കെന്റിലെ രണ്ട് നഴ്‌സുമാരുടെ അവസ്ഥയറിയൂ

Britishmalayali
kz´wteJI³

ഫീസ് സമയത്ത് സീറ്റിലിരുന്നുറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നാട്ടില്‍ ഒട്ടേറെയുണ്ട്. എന്നാല്‍, ഡ്യൂട്ടിക്കിടെ നഴ്‌സുമാരും കെയറര്‍മാരും ഉറങ്ങിയാല്‍ ബ്രിട്ടനില്‍ അവരുടെ പണി തെറിക്കുമെന്നോര്‍ക്കുക. കെന്റിലെ മെയ്ഡ്‌സ്റ്റണിലുള്ള പ്രയോറിറ്റി ഹൗസില്‍ ജോലി ചെയ്യുന്ന രണ്ട് മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരുടെ ജോലി പോയത് ഡ്യുട്ടി സമയത്ത് അവര്‍ ഉറങ്ങിയെന്ന പരാതി കിട്ടിയതോടെയാണ്.

പാലത്തില്‍നിന്ന് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച യുവാവാണ് നഴ്സുമാരുടെ ഡ്യൂട്ടിസമയത്തെ ഉറക്കം കണ്ടെത്തിയത്. ക്രിസ്റ്റഫര്‍ സ്മിത്ത് എന്ന 32-കാരന്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് നഴ്‌സുമാരെയും പിരിച്ചുവിട്ടു. കടുത്ത ആത്മഹത്യാപ്രവണതയുള്ള രോഗികളെ പരിചരിക്കുന്ന ആശുപത്രിയാണ് പ്രയോറിറ്റി ഹൗസ്.
കടുത്ത വിഷാദരോഗത്തിന് അടിമയായ ക്രിസ്റ്റഫര്‍, ആരോടെങ്കിലും സംസാരിച്ചിരിക്കാനായി ആശുപത്രിയില്‍  പരതുമ്പോഴാണ് നഴ്‌സുമാരുടെ ഉറക്കം ശ്രദ്ധയില്‍പ്പെട്ടത്. താന്‍ നഴ്‌സുമാരുടെ മുറിയുടെ വാതിലില്‍ പല തവണമുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും തുടര്‍ന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് നഴ്‌സുമാര്‍ ഉറങ്ങുന്നത് കണ്ടതെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു.

ശമ്പളം പറ്റുന്ന ഇവര്‍ ജോലി സമയത്ത് ഉറങ്ങുന്നത് കണ്ടപ്പോള്‍ താന്‍ കൂടുതല്‍ അസ്വസ്ഥനായെന്നും ക്രിസ്റ്റഫര്‍ പറയുന്നു. ഒക്ടോബര്‍ 13-നായിരുന്നു സംഭവം. ഇവര്‍ ഉറങ്ങുന്ന ദൃശ്യം ആശുപത്രിയിലെ സിസിടിവിയിലും പതിഞ്ഞിട്ടില്ല. തുടര്‍ന്ന് ക്രിസ്റ്റഫര്‍ കെന്റ് ആന്‍ഡ് മെഡ്‌വേ എന്‍എച്ച്എസ് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്ണര്‍ഷിപ്പ് ട്രസ്റ്റിന് പരാതി നല്‍കി. തുടര്‍ന്നാണ് രണ്ടുപേരെയും ചുമതലയില്‍നിനിന്ന് നീക്കിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച എന്‍എച്ച്എസ് ട്രസ്റ്റ് ക്രിസ്റ്റഫറിന്റെ പരാതി ശരിയാണെന്ന് കണ്ടെത്തി. എന്‍എച്ച്എസിലെ ജീവനക്കാര്‍ പാലിക്കേണ്ട പ്രാഥമിക മര്യാദയുടെ ലംഘനമാണ് ഇരുവരും നടത്തിയതെന്നും ട്രസ്റ്റ് വിലയിരുത്തി. ജീവനക്കാര്‍ക്ക് വിശ്രമിക്കാനും മറ്റും വ്യക്തമായ സമയം നിര്‍ദേശിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി.

എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് താല്‍ക്കാലിക ജീവനക്കാരെ നല്‍കുന്ന സ്ഥാപനമായ എന്‍എച്ച്എസ് പ്രൊഫഷണല്‍സ് വഴിയാണ് ഈ നഴ്‌സുമാരെ നിയമിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് എന്‍എച്ച്എസ് പ്രൊഫഷണല്‍സ് അന്വേഷണം നടത്തിയെന്നും സംഭവം ശരിയാണെന്ന് വ്യക്തമായതായും അധികൃതര്‍ പറഞ്ഞു. എന്‍എച്ച്എസ് പ്രൊഫഷണല്‍സ് ഇരുവരെയും പുറത്താക്കിയതായും വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category