1 GBP = 93.10 INR                       

BREAKING NEWS

പാട്ടക്കാലവധി തീര്‍ന്ന തോട്ടംഭൂമികള്‍ തിരിച്ചു പിടിക്കാന്‍ റവന്യൂവകുപ്പ്; സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം; നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി എറ്റെടുക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ നിന്നും ആദ്യ നടപടി തുടങ്ങും

Britishmalayali
kz´wteJI³

തിരുവനന്തപുരം: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി എറ്റെടുക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പടെ പാട്ടക്കാലവധി തീര്‍ന്ന തോട്ടംഭൂമികള്‍ തിരിച്ചു പിടിക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ക്കൊരുങ്ങുന്നു. ഇതിനായി സിവില്‍കേസുകള്‍ നല്‍കാനാണ് റവന്യൂവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തോട്ടംഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാനായി സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന് കഴിഞ്ഞവര്‍ഷം കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാ?ഗമായി ചെറുവള്ളി എസ്റ്റേറ്റിനായുള്ള കേസാവും ആദ്യം കോട്ടയത്തെ സിവില്‍ കോടതിയില്‍ നല്‍കുകയെന്നും സൂചന ലഭിക്കുന്നത്. ഭൂമിതിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി നടപടി പൂര്‍ത്തിയായതായി ഇതുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

റവന്യൂവകുപ്പിന് കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു തോട്ടങ്ങള്‍ സംബന്ധിച്ച സിവില്‍ കേസുകള്‍ അതത് ജില്ലകളില്‍ നല്‍കാനുള്ള നടപടികളും ഇതോടപ്പം തുടങ്ങി. ഹാരിസണ്‍ മലയാളം ലിമിറ്റഡും അവരില്‍നിന്ന് ഭൂമി വാങ്ങിയവരും കൈവശംവെച്ച ഭൂമി സര്‍ക്കാരിന്റെതാണെന്നും ഭൂസംരക്ഷണ നിയമപ്രകാരം ഇത് ഏറ്റെടുക്കാമെന്നും സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, കമ്പനികള്‍ കോടതിയെ സമീപിച്ചതോടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നു തീരുമാനിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി 38.17 ലക്ഷം ഏക്കര്‍ തോട്ടം ഉടമകള്‍ കൈവശംവെച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ നേരത്തേ മന്ത്രിസഭ തീരുമാനിച്ചിരുന്നു. പാട്ടക്കാലാവധി നേരത്തേതന്നെ അവസാനിച്ചിട്ടുള്ളതിനാല്‍ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നാണ് റവന്യൂവകുപ്പിന്റെ വാദം. 2263 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളിയിലുള്ളത്. ഇതില്‍ ആയിരം ഏക്കറെങ്കിലും വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക നി?ഗമനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category