1 GBP = 93.10 INR                       

BREAKING NEWS

ചേകന്നൂര്‍ മൗലവി കേസ്: ഒമ്പത് പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാതെ സിബിഐ: ലഭ്യമായ തെളിവുകളും സാഹചര്യങ്ങളും സ്ഥാപിക്കപ്പെടുന്നില്ലെന്നും സംശയങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് സിബിഐയുടെ പിന്മാറ്റം

Britishmalayali
kz´wteJI³

കൊച്ചി:  ചേകന്നൂര്‍ മൗലവി കേസില്‍ ഒന്നാം പ്രതി പി.വി.ഹംസയെ തെളിവുകളുടെ അഭാവത്തിലാണ് ഹൈക്കോടതി വെറുതെ വിട്ടത്. എന്നാല്‍, ഹംസയ്ക്ക് വിധിച്ചിരുന്ന ഇരട്ട ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ മറ്റ് എട്ടു പ്രതികളെയും സിബിഐ പ്രത്യേക കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഹംസയെ മാത്രമാണ് ശിക്ഷിച്ചത്. ഇതോടെ കേസില്‍ എല്ലാവരും സ്വതന്ത്രരായി. ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ സംഘത്തില്‍ പി.വി.ഹംസയെ, മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മ തിരിച്ചറിഞ്ഞിരുന്നു. ഇതാണ് ശിക്ഷ ലഭിക്കാന്‍ വഴിയൊരുക്കിയത്. എന്നാല്‍, മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികളെയും വെറുതെവിട്ട ഹൈക്കോടതിവിധിക്കെതിരേ സുപ്രീംകോടതിയില്‍ സിബിഐ. അപ്പീല്‍ നല്‍കുന്നില്ല.

കേസില്‍ ലഭ്യമായ തെളിവുകളും സാഹചര്യങ്ങളും സ്ഥാപിക്കപ്പെടുന്നില്ലെന്നും സംശയങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ്, സുപ്രീംകോടതിയെ സമീപിക്കാതെ സിബിഐ. പിന്മാറുന്നതെന്ന് സൂചന. എന്നാല്‍, സാഹചര്യതെളിവുകള്‍ക്ക് നേരേ ഹൈക്കോടതി കണ്ണുകള്‍ അടച്ചാണ് പ്രതികളെ വിട്ടതെന്ന് ആരോപിച്ചുകൊണ്ട് പ്രതികളെ ശിക്ഷിക്കാന്‍ മൗലവിയുടെ അമ്മാവന്‍ സലിം ഹാജി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇതില്‍ കോടതി വാദംകേള്‍ക്കും.

1993 ജൂലൈ 29നായിരുന്നു ചേകന്നൂര്‍ മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കേസ് അന്വേഷിച്ചു. ഒടുവില്‍ സിബിഐക്ക് കേസ് കൈമാറുകയായിരുന്നു. ഖുറാന്‍ സുന്നത്ത് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനായിരുന്ന ചേകന്നൂര്‍ മൗലവി പ്രശസ്തനായ ഇസ്ലാമിക പണ്ഡിതനായിരുന്നു. ചേകന്നൂരിനെ അദ്ദേഹത്തിന്റെ 56-ാം വയസ്സില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകുയും പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയും ചെയ്തു.

ദുരൂഹസാഹചര്യത്തിലാണ് ചേകന്നൂര്‍ മൗലവിയെ കാണാതാകുന്നത്. മതപ്രഭാഷണത്തിനാണ് എന്ന പേരില്‍ ചിലര്‍ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇദ്ദേഹം കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവരുകയായിരുന്നു. ഏറെ കാലത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്.

എറണാകുളം സിബിഐ. കോടതിയാണ് കേസ് വിചാരണചെയ്തത്. 2010 ഡിസംബര്‍ 29-ന് വിധിപറഞ്ഞു. ഒന്നാംപ്രതി വി.വി. ഹംസ സക്കാഫിയെ മാത്രം ജീവപര്യന്തം ശിക്ഷിക്കുകയും. മറ്റ് എട്ടുപ്രതികളേയും വെറുതെവിട്ടുകയുമായിരുന്നു. ശിക്ഷയ്‌ക്കെതിരേ ഹംസ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൊലപാതകത്തിന്റെ ഒരുതെളിവും ഇല്ലെന്നുപറഞ്ഞ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 10-ന് ഹൈക്കോടതി ഹംസയെ വെറുതെവിട്ടു. മറ്റ് എട്ടുപ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ കേസ് സമര്‍ഥിക്കാന്‍ സുപ്രീംകോടതിയില്‍ കഴിയില്ലെന്നുള്ള നിലപാട് എടുത്തുകൊണ്ടാണ് സിബിഐ. അപ്പീല്‍നല്‍കാതെ പിന്മാറുന്നതെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. സലിം ഹാജിയുടെ അപ്പീലില്‍ സിബിഐ.യെ എതിര്‍കക്ഷിയാക്കിയിട്ടുണ്ട്. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സിബിഐ. തങ്ങളുടെ നിലപാട് വ്യക്തമാക്കും. മൗലവിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നയാളുടെ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും വിശ്വാസയോഗ്യമായ സാഹചര്യത്തെളിവുകള്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരിക്കണമെന്നാണ് സുപ്രീംകോടതിവ്യവസ്ഥ.

ഒന്നാംപ്രതി സക്കാഫിയെ ശിക്ഷിക്കാന്‍ കേസ് വിചാരണചെയ്ത സിബിഐ. കോടതി സ്വീകരിച്ച നിലപാടുമായി ഹൈക്കോടതി യോജിച്ചില്ല. തെളിവുകള്‍ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതിനാല്‍, മൗലവിയുടെ മരണം തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. മൗലവിയുടെ മരണത്തിന് ഒമ്പത് പ്രതികളും ഉത്തരവാദികളാണെന്നുള്ളതിന് യതൊരു സാഹചര്യവും തെളിയിക്കാന്‍ സിബിഐ.ക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളത് നിര്‍ഭാഗ്യകരമാണെന്നാണ് ഹൈക്കോടതിവിധിയില്‍ ചൂണ്ടിക്കാട്ടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category