1 GBP = 93.60 INR                       

BREAKING NEWS

പ്രസവ വേദനയുമായി സഹോദരിയേയും കൊണ്ട് ഓടിയെത്തിയത് പൊന്നാനിയിലെ മാതൃശിശു ആശുപത്രിയില്‍; ഇരുത്തിക്കൊണ്ട് പോകാന്‍ ചക്ര കസേര ചോദിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; സര്‍ക്കാര്‍ ആശുപത്രിയിലെ അനാസ്ഥയെ ഫെയ്സ് ബുക്കിലൂടെ അവതരിപ്പിച്ച യുവാവിനോട് പ്രതികാരം തീര്‍ത്തത് ജയിലില്‍ അടച്ചും; സത്യം പറഞ്ഞതിന് കള്ളകേസില്‍ കുടുക്കിയത് സര്‍ക്കാര്‍ ആശുപത്രിയിലെ സൂപ്രണ്ട്; ജാഫര്‍ പൊന്നാനിയോട് കാട്ടിയ ക്രൂരത ഇങ്ങനെ

Britishmalayali
kz´wteJI³

മലപ്പുറം: പ്രസവവേദനയുമായി പൊന്നാനി മാതൃശിശു ആശുപത്രിയിലെത്തിയ സഹോദരിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സമൂഹമാധ്യമത്തില്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ യുവാവിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ തുറന്നു പറഞ്ഞ യുവാവിനാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. സത്യം പുറം ലോകത്ത് എത്തിച്ചാല്‍ അകത്തു പോകേണ്ടി വരുമെന്നതിനുള്ള തെളിവാണ് ഇത്.

അത്യാസന്ന നിലയില്‍ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകുന്നതിന് ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതര്‍ രോഗിയെ തിരിഞ്ഞുനോക്കിയില്ലെന്നും കാണിച്ചാണ് പൊന്നാനി തറീക്കാനകത്ത് ജാഫര്‍ ഫേസ്ബുക്കില്‍ ലൈവ് ഇട്ടിരുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ ഇയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ ഗൂഢാലോചനയാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആശുപത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് പൊലീസ് ചുമത്തിയ കേസ്. പൊന്നാനി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ജാഫറിന് ഇന്നലെയാണ് ജാമ്യം കിട്ടിയത്.

കോടികള്‍ മുടക്കിയാണ് പൊന്നാനിയിലെ മാതൃശിശു ആശുപത്രി നവീകരിച്ചത്. എന്നാല്‍ അടിസ്ഥാന സൗകര്യമൊന്നും ഉണ്ടായില്ലെന്ന് തെളിയിക്കുന്നതായിരുന്നു ലൈവ്. രണ്ട് വീല്‍ ചെയര്‍മാത്രമാമാണ് ഉണ്ടായിരുന്നത്. അതും റൂമില്‍ വച്ച് പൂട്ടിരുന്നുവെന്നായിരുന്നു ജാഫറിന്റെ ആരോപണം. വിഷയം മുസ്ലിംലീഗും ഏറ്റെടുത്തിരുന്നു. ഗര്‍ഭിണികള്‍ക്ക് അടിയന്തര സഹായം കിട്ടാനുള്ള സൗകര്യം വേണമെന്നും ആവശ്യപ്പെട്ടു. സ്‌കാനിങ് സംവിധാനം തുടങ്ങണമെന്നും ജീവനക്കാര്‍ മാന്യമായ രീതിയില്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടു. ഈ വിഷയത്തെ ചര്‍ച്ചയാക്കിയത് ജാഫര്‍ പൊന്നാനിയുടെ പോസ്റ്റായിരുന്നു. ഇതാണ് ആശുപത്രി സൂപ്രണ്ടിനെ പ്രകോപിതനാക്കിയത്.

അത്യാസന്ന നിലയില്‍ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകുന്നതിന് ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതര്‍ രോഗിയെ തിരിഞ്ഞുനോക്കിയില്ലെന്നും കാണിച്ചാണ് പൊന്നാനി തറീക്കാനകത്ത് ജാഫര്‍ ഫേസ്ബുക്കില്‍ ലൈവ് ഇട്ടിരുന്നത്. ഇത് വൈറലായി. കോടികള്‍ മുടക്കി നിര്‍മ്മിച്ച പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെപ്പറ്റിയാണ് ഇയാള്‍ ലൈവ് വീഡിയോ ചെയ്തത്. സഹോദരിയും പൂര്‍ണഗര്‍ഭിണിയുമായ യുവതിയുമായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം. യുവതിയെ ഇരുത്തി കൊണ്ടുപോകാന്‍ ഒരു വീല്‍ചെയര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്ന് ജാഫര്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു. പ്രതികാരമായി ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരേ ഫേസ്ബുക്കില്‍ ലൈവിട്ട യുവാവിനെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു

ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ ഇയാളെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആശുപത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് പൊലീസ് ചുമത്തിയ കേസ്. പൊന്നാനി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ജാഫറിന് ഇന്നലെയാണ് ജാമ്യം കിട്ടിയത്. പൊലീസും ആശുപത്രി ജീവനക്കാരും ഒത്തുകളിച്ച് ജാഫറിനെ കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച് ബന്ധുക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കോടികള്‍ മുടക്കി നിര്‍മ്മിച്ച പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെപ്പറ്റിയാണ് ഇയാള്‍ ലൈവ് വീഡിയോ ചെയ്തത്. ഗര്‍ഭിണിയായ യുവതിയെ ഇരുത്തി കൊണ്ടുപോകാന്‍ ഒരു വീല്‍ചെയര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്ന് ജാഫര്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു. കോടികള്‍ മുടക്കി നിര്‍മ്മിച്ച ആശുപത്രിയില്‍ ആകെയുള്ളത് രണ്ട് വീല്‍ചെയറുകള്‍ മാത്രമാണെന്നും അന്വേഷിച്ചപ്പോള്‍ അധികൃതര്‍ വളരെ മോശമായാണ് പ്രതികരിച്ചതെന്നം ജാഫര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലിസ് കേസെടുത്തത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തി, ഒ.പി ടിക്കറ്റ് വലിച്ചുകീറി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

കിടത്തി ചികിത്സയ്ക്ക് താലൂക്ക് ആശുപത്രി മാത്രമുള്ള പൊന്നാനിയില്‍ മാതൃ ശിശു ആശുപത്രിയുടെ പ്രവര്‍ത്തനം പൊന്നാനിയുടെ ആരോഗ്യരംഗത്തെ വന്‍ മുന്നേറ്റമായിരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. 23 കോടി രൂപ ചെലവഴിച്ചാണ് മലപ്പുറത്തെ ആദ്യത്തേതും സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച തലത്തിലുമുള്ള മാതൃ ശിശു ആശുപത്രി സജ്ജമാക്കിയത്.

കിടത്തി ചികിത്സയ്ക്കായി 150 ഓളം കിടക്കകള്‍, ആധുനിക രീതിയിലുള്ള ഏ.സി ഓപ്പറേഷന്‍ തീയേറ്ററുകള്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍ , സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, ലബോറട്ടറി, സ്‌കാനിങ്, ഫാര്‍മസി, എക്‌സറേ, കാരുണ്യ ഫാര്‍മസി, കാന്റീന്‍, അടക്കം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ മാതൃ ശിശു ആശുപത്രിയിലുള്ളത്. കൂടാതെ ആശുപത്രിയില്‍ ലാന്‍സ്‌കേപ്പ് ചെയ്ത മുറ്റം, വാഹന പാര്‍ക്കിങ് തുടങ്ങി മെച്ചപ്പെട്ട സൗകര്യങ്ങളാണുള്ളതെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം പൊള്ളയാണെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ജാഫറിന്റെ ലൈവ്.

അത്യാസന്നനിലയിലായ ഗര്‍ഭിണിക്ക് വീല്‍ ചെയര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല എന്ന് പറഞ്ഞാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ലൈവിട്ടത്. കോടികള്‍ മുടക്കിയ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുക്കാത്തതാണ് പ്രധാന കാരണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ''ഹോസ്പിറ്റലില്‍ ആകെ ഉള്ളത് 2 വീല്‍ചെയര്‍ മാത്രം. അതും അവര്‍ റൂമില്‍ പൂട്ടി വെച്ചിരിക്കുകയായിരുനണ്ട്നു. അത്യാസന്ന നിലയിലായ ഗര്‍ഭിണിക്ക് നല്‍കുകയും ചെയ്തില്ല. വിഷയത്തോട് ആശുപത്രി അധികൃതര്‍ വളരെ മോശമായാണ് പ്രതികരിച്ചതെന്നും ജാഫര്‍ പൊന്നാനി ലൈവില്‍ ആരോപിച്ചിരുന്നു. ഇതാണ് ആശുപത്രി അധികൃതരെ ചൊടിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category