1 GBP =92.30INR                       

BREAKING NEWS

സെക്രട്ടറിയായി കോടിയേരി തുടരും; കാര്യങ്ങളെല്ലാം പാര്‍ട്ടി സെന്റര്‍ നിയന്ത്രിക്കും; ഏകോപനത്തിനുള്ള ചുമതല എംവി ഗോവിന്ദനും; കോടിയേരിയുടെ ചികില്‍സ തുടരുക തിരുവനന്തപുരത്ത് തന്നെ; അമേരിക്കന്‍ യാത്രയില്‍ തീരുമാനം രണ്ട് മാസത്തിന് ശേഷം മാത്രം; സെക്രട്ടറിയുടെ അസുഖം പൂര്‍ണ്ണമായും ഭേദമാകുമെന്ന് റിപ്പോര്‍ട്ടുകളില്‍ ആശ്വാസം കണ്ട് സിപിഎം; കോടിയേരി അവധിയെടുത്ത് മാറേണ്ടതില്ലെന്ന തീരുമാനം എടുത്തത് പിണറായി തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകില്ല. രണ്ട് മാസം തിരുവനന്തപുരത്ത് തന്നെയാകും തുടര്‍ ചികില്‍സ. മറ്റെന്തെങ്കിലും പ്രശ്നം തോന്നിയാല്‍ മാത്രമേ അമേരിക്കയിലേക്ക് ഇതിനിടെയ്ക്ക് പോകൂ. ഈ സാഹച്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്ത് മാറിനില്‍ക്കേണ്ടതില്ലെന്ന് സിപിഎം നേതൃതലത്തില്‍ ധാരണയുണ്ടായി. എന്നാല്‍, ചികിത്സ തുടരുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നല്‍കും.

പാര്‍ട്ടി സെക്രട്ടറിയുടെ അസാന്നിധ്യത്തില്‍ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഏകോപനച്ചുമതല നല്‍കിയേക്കും. ഇപ്പോള്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം വി ഗോവിന്ദന് ചുമതലനല്‍കും. എ.കെ.ജി. സെന്ററിലെത്തിയ കോടിയേരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. മന്ത്രി എ.കെ. ബാലനും ഒപ്പമുണ്ടായിരുന്നു. ഡല്‍ഹിയില്‍ അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോയും എ.കെ.ജി. സെന്ററില്‍ ഹാജരായ സെക്രട്ടേറിയറ്റ് അംഗങ്ങളും ഇക്കാര്യം ചര്‍ച്ചചെയ്തു. കോടിയേരിക്ക് ചികിത്സയ്ക്കാവശ്യമായ സൗകര്യം ഉറപ്പാക്കിയുള്ള ക്രമീകരണം മതിയെന്ന ധാരണയാണ് നേതൃതലത്തിലുണ്ടായത്.

ചികിത്സയ്ക്കുവേണ്ടി സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് അപേക്ഷ നല്‍കിയെന്നും താത്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ സിപിഎം പ്രതികരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ പകരം ആര്‍ക്കും പ്രത്യേക ചുമതലയില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി നിലവിലുള്ളത് പോലെ പ്രവര്‍ത്തിക്കും. പാര്‍ട്ടി സെന്റര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതിനിടെയാണ് ഏകോപന ചുമതല ഗോവിന്ദന് നല്‍കുമെന്ന സൂചന പുറത്തു വരുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുമെന്ന വാര്‍ത്തയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നതെന്നും പകരം ചുമതല എം വി ഗോവിന്ദന് കൈമാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എം വി ഗോവിന്ദന്‍ മാസ്റ്ററുടെയും പ്രതികരണം വന്നിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ വിദേശസന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷം ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗമാണ് ഇന്നത്തേത്.

പാര്‍ട്ടിയുടെ കര്യങ്ങളില്‍ സജീവമായിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ഓഫീസ് കാര്യങ്ങളില്‍ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിയെന്നും പാര്‍ട്ടിക്ക് പുതിയ താത്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുമുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ അസുഖം പൂര്‍ണ്ണമായും ചികില്‍സിച്ച് മാറ്റാവുന്നതാണ്. കോടിയേരിയുടെ അസുഖ വിവരത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പാര്‍ട്ടി വൃത്തങ്ങളിലും ആശങ്ക ഉയര്‍ത്തിയിരുന്നു. രണ്ടുമാസത്തെ വിശ്രമത്തിനുശേഷം കോടിയേരി എകെജി സെന്റില്‍ തിരിച്ചെത്തും. അതുകൊണ്ടുതന്നെ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല സിപിഎം ആര്‍ക്കും നല്‍കിയിട്ടില്ല. രണ്ടുമാസത്തെ സമ്പൂര്‍ണ്ണ വിശ്രമമാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററില്‍ ഡോക്ടര്‍മാര്‍ കോടിയേരിക്ക് നിര്‍ദ്ദേശിച്ചത്. ഈ സമയത്ത് യാതൊരുതരത്തിലുള്ള ഇന്‍ഫെക്ക്ഷനും ഉണ്ടാവാന്‍ പാടില്ല. അതിനാല്‍ വീട്ടിലും സന്ദര്‍ശക്ക്ര്ക് വിലക്കുണ്ട്. ഇന്ന് അടക്കം രണ്ടു തവണ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴും കോടിയേരി മാസ്‌ക്ക് ധരിച്ചിരുന്നു. കീമോതെറാപ്പിക്ക് ശേഷമുള്ള അസ്വസഥതകള്‍ അല്‍പ്പം ഉണ്ടെങ്കിലും അദ്ദേഹം ഇ്പ്പോഴും പൂര്‍ണ്ണമായും ആരോഗ്യവാനാണ്്. ഒക്ടോബര്‍ 28നാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററില്‍ അടിയന്തര ചികില്‍സയ്ക്കായി കോടിയേരി പോയത്. .

കോടിയേരി ചികില്‍സയ്ക്കായി വിദേശത്തുപോയപ്പോള്‍ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് പാര്‍ട്ടി സെന്ററായിരുന്നു. എം വി ഗോവിന്ദനായിരുന്നു ചുമതലകള്‍ ഒക്കെ വഹിച്ചത്. ഇപ്പോഴത്തെ നിലയില്‍ കോടിയേരിയുടെ ചികിത്സ കഴിയുന്നത് വരെ ഇപ്പോഴത്തെ കാര്യങ്ങള്‍ പോട്ടെ എന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. ദീര്‍ഘകാലം അവധിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായാല്‍ മാത്രം പുതിയൊരാള്‍ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കും. പുതിയൊരാളെ സെക്രട്ടറിയായി നിയമിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍. കോടിയേരിയുമായി പിണറായി ആരോഗ്യ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. ചികില്‍സ ശരിയായ ദിശയിലാണെന്ന് കോടിയേരി പിണറായിയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സമയവും ഇനി ഫ്ളാറ്റില്‍ ഇരുന്നാകും കോടിയേരി പാര്‍ട്ടിയെ നിയന്ത്രിക്കുക.

കോടിയേരി അവധിയില്‍ പോകുന്ന സാഹചര്യമുണ്ടായാല്‍ കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം വിഗേവിന്ദന്‍, എളമരം കരീം എന്നിവരെ താല്‍ക്കാലിക സെക്രട്ടറിയുടെ ചുമതലയിലേക്കു പരിഗണിക്കാനിടയുണ്ട്. മന്ത്രി ഇ.പി.ജയരാജന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തുടങ്ങിയവരേയും പരിഗണിച്ചേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category