1 GBP = 93.15 INR                       

BREAKING NEWS

പത്ത് മണിക്കൂറിനുള്ളില്‍ നിന്ന് ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കാം; ബാക്കി 14 മണിക്കൂര്‍ ഉപവസിക്കണം: ഒരു വിധപ്പെട്ട ജീവിത ശൈലി രോഗങ്ങളെല്ലാം ഇല്ലാതാക്കാന്‍ ഉപവാസം നല്ലതെന്ന് പഠനം

Britishmalayali
kz´wteJI³

ദിവസം 14 മണിക്കൂര്‍ ഉപവസിക്കുന്നതും പത്തു മണിക്കൂറിനുള്ളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. വിവിധ ഭക്ഷണ ക്രമങ്ങളില്‍ ഇടയ്ക്കിടെയുള്ള ഉപവാസം ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നിരവധി സെലിബ്രേറ്റികളും ഇത്തരത്തില്‍ ഉപവസിക്കാറുണ്ട്. ഇത്തരത്തില്‍ ദീര്‍ഘ നേരമുള്ള ഉപവാസം ഇവരെ കാഴ്ചയ്ക്ക് നല്ലതാക്കുകയും മുന്‍പുള്ളതിനേക്കാളും ശാരീരിക അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ട് അനുനസരിച്ച് പത്ത് മണിക്കൂറിനുള്ളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോള്‍ മെച്ചപ്പെടാനും സഹായിക്കും. വെറും 12 ആഴ്ചകൊണ്ട് 19 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ ഇഴരില്‍ തടി കുറഞ്ഞതായും ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞതായും പലരിലും ബ്ലഡ് പ്രഷറും ബ്ലഡ് ഷുഗറും കുറഞ്ഞതായി കണ്ടെത്തി. കൂടുതലും അമിത വണ്ണമുള്ളവരിലാണ് പരീക്ഷണം നടത്തിയത്.

പഠനത്തിന് വിധേയരാക്കുന്നതിന് മുമ്പ് ഇവരില്‍ പലര്‍ക്കും പ്രമേഹം ഉണ്ടായിരുന്നു. എന്നാല്‍ ഗവേഷകര്‍ പറയുന്നത് ഇനിയൊരിക്കലും അവര്‍ക്ക് പ്രമേഹം ഉണ്ടാവാന്‍ സാധ്യത ഇല്ല എന്നാണ്. മിക്കവര്‍ക്കും അമിത വണ്ണമുള്ളവരായിരുന്നു. പഠന വിധേയരായവരില്‍ 84 ശതമാനം പേരും ഒരു അസുഖമെങ്കിലും ഉള്ളവരും ആയിരുന്നു. 12 ആഴ്ാചയും ഇവരോട് 14 മണിക്കൂര്‍ ഒന്നും കഴിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. ബാക്കി പത്ത് മണിക്കൂറും അവര്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാന്‍ നിര്‍ദേശവും നല്‍കി.

പത്ത് മണിക്കൂറിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും യഥേഷ്ടം എന്തും കഴിക്കാം. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ്അ രണ്ട് മണിക്കൂര്‍ ശേഷമായിരുന്നു ബ്രേക്ക് ഫാസ്റ്റ്. ഇതിനു ശേഷം ഡിന്നറും സപ്പറുമെല്ലാം നേരത്തെ ആക്കി പത്ത് മണിക്കൂറിനുള്ളില്‍ ക്രമീകരിച്ചു. 12 ആഴ്ച കഴിഞ്ഞപ്പോള്‍ അവരുടെ ശരീരത്തിലെ കൊഴുപ്പും വണ്ണവും മൂന്ന് ശതമാനം കുറഞ്ഞു. കൊളസ്ട്രോള്‍, ബ്ലഡ് ഷുഗര്‍, എന്നിവയും കുറഞ്ഞു. 70 ശതമനാനം പേരും സുഖ നിദ്ര ലഭിക്കുന്നതായും അഭിപ്രായപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category