1 GBP = 93.60 INR                       

BREAKING NEWS

രാജ്ഞിയുടെ ആദരവ് ഷിബുവിന്റെ കൈകളിലെത്തി; ആഹ്ലാദം പങ്കിട്ടു മെഡ്‌വേ എന്‍എച്ച്എസ്; മൂന്നു വര്‍ഷം മുന്‍പ് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സ്നേഹം നെഞ്ചേറ്റു വാങ്ങിയ കൂത്താട്ടുകുളം സ്വദേശിക്കു ബക്കിങ്ഹാം പാലസ് നല്‍കിയത് രാജ്യത്തെ പ്രധാന പുരസ്‌കാരം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രിട്ടീഷ് രാജ്ഞിയുടെ ഏറ്റവും പ്രധാന പുരസ്‌കാരമായി അറിയപ്പെടുന്ന എംബിഇ മിനിഞ്ഞാന്ന് ഏറ്റുവാങ്ങിയത് കൂത്താട്ടുകുളം സ്വദേശിയായ ഡോ. ഷിബു ചാക്കോ. സാധാരണ നഴ്‌സായി യുകെയില്‍ എത്തിയ ഷിബു ഈ പുരസ്‌കാരം ഏറ്റുവാങ്ങിയതോടെ യുകെയിലെ മുഴുവന്‍ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു. പുരസ്‌കാരം രാജ്ഞിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടു ഇക്കഴിഞ്ഞ ജൂണില്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. രാജ്ഞിയുടെ ചുമതലകള്‍ വഹിക്കുന്ന ചാള്‍സ് രാജകുമാരനില്‍ നിന്നാണ് ഷിബു ഉള്‍പ്പെടെയുള്ള പുരസ്‌കാര ജേതാക്കള്‍ മെഡലുകള്‍ ഏറ്റുവാങ്ങിയത്.

യുകെയില്‍ ഏഷ്യന്‍ വംശജര്‍ക്കിടയില്‍ അവയവ ദാന പ്രചാരണം നടത്തിയതിനുള്ള മികവ് കണക്കിലെടുത്താണ് ഷിബു പുരസ്‌കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പടിപടിയായി യുകെയിലെ മലയാളി നഴ്‌സുമാര്‍ക്ക് പ്രചോദനം നല്‍കുന്ന ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഷിബുവിനുള്ള ആദരമായി മൂന്നു വര്‍ഷം മുന്‍പ് മികച്ച നഴ്‌സിനുള്ള ബ്രിട്ടീഷ് മലയാളി ബേസ്ഡ് നഴ്സ് അവാര്‍ഡ് നല്‍കി വായനക്കാര്‍ ഇദ്ദേഹത്തെ ഓണ്‍ ലൈന്‍ വോട്ടിംഗ് വഴി തിരഞ്ഞെടുത്തിരുന്നു.
അവയവ ദാന രംഗത്ത് ഏരിയ മാനേജരുടെ ചുമതലകള്‍ വഹിക്കവെ സ്തുത്യര്‍ഹമായ ഒട്ടേറെ മാറ്റങ്ങളാണ് ഈ രംഗത്ത് ഷിബു നടപ്പാക്കിയത്. രാജ്യത്തിന്റെ പല ഭാഗത്തും ഇദ്ദേഹം എത്തി. ഇതുമായി ബന്ധപ്പെട്ടു 53 ആശുപത്രികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ഷിബുവിന് കഴിഞ്ഞു. ഡോണെറ്റ് ലൈഫ് യുകെ എന്ന ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ ഷിബുവിന്റെ പങ്കു ഏറെ വലുതാണ്.

ഓരോ വര്‍ഷവും ചുരുങ്ങിയത് ആയിരം പേരെങ്കിലും അവയവദാനത്തിന് തയ്യാറായി എത്തുന്നു എന്നത് എന്‍എച്ച്എസിനെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്. ഒരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരു ലക്ഷം പൗണ്ടും ഹൃദയം മാറ്റിവയ്ക്കാന്‍ അഞ്ചു ലക്ഷം പൗണ്ട് വരെയും ചിലവാകും എന്ന കണക്കുകള്‍ക്കു മുന്നിലാണ് ഷിബു നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്.

അവയവ ദാനത്തിന് ഏഷ്യന്‍ സമൂഹത്തില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നത് എന്‍എച്ച്എസിലെ അവയവ സ്വീകരണത്തിനുള്ള കാത്തിരിപ്പു പട്ടികയുടെ സമയ ദൈര്‍ഘ്യം കുറയ്ക്കാന്‍ സഹായകമാകും എന്നതും ഷിബുവിന്റെ കൈകളില്‍ രാജ്ഞിയുടെ പുരസ്‌ക്കാരം എത്താന്‍ കാരണമായി. മുന്‍പ് ഇതേ രംഗത്ത് പ്രവര്‍ത്തിച്ച അജിമോള്‍ പ്രദീപ് എന്ന മലയാളി നഴ്‌സിനും ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. അവയവ ദാന രംഗത്ത് നിന്നും ഇതോടെ രണ്ടു മലയാളി നഴ്‌സുമാരാണ് യുകെയിലെ പ്രധാന ആദരവ് കൈപ്പറ്റുന്നത് എന്നതും പ്രത്യേകതയായി.

ഒട്ടേറെ കുടുംബങ്ങളുമായി അവരുടെ പ്രിയപെട്ടവരുടെ അവസാന നിമിഷങ്ങളില്‍ അവയവദാന പ്രക്രിയയില്‍ തീരുമാനം എടുക്കുന്നതിലും മറ്റും നിര്‍ണായക റോള്‍ വഹിക്കുക എന്ന കടമയാണ് ഷിബു ചെയ്തരുന്നത്. ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്ന ഈ ജോലിയില്‍ സമചിത്തതയോടെ മരണാസന്നരായ രോഗികളുടെയും ബന്ധുക്കളുടെയും ഇടയില്‍ ഒരു പാലമായി മാറാന്‍ ഷിബുവിന് സാധിച്ചിരുന്നു. ഈ സേവനം രാജ്യം തിരിച്ചറിഞ്ഞു എന്നതാണ് ഷിബുവിന് ലഭിച്ച ആദരം വ്യക്തമാകുന്നത്.

പത്തു വര്‍ഷം മുന്‍പ്  ക്രിടികള്‍ യൂണിറ്റില്‍ ജോലി ചെയ്ത ശേഷമാണു ഷിബു ചാക്കോ ഒര്‍ഗാന്‍ റീസിപിയന്റ് കോ ഓടിനെറ്റര്‍ എന്ന തസ്തികയില്‍ പ്രവേശിക്കുന്നത്. ക്രിറ്റിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുമ്പോള്‍ ഒട്ടേറെ മരണങ്ങളും തുടര്‍ന്ന് അവയവ ദാന പ്രക്രിയയും നേരില്‍ കാണാന്‍ ഇടയതോടെ കൂടുതല്‍ സാധ്യതയുള്ള മേഖല എന്ന് തിരിച്ചറിഞ്ഞാണ് ഷിബു ഈ ജോലിയിലേക്ക് മാറുന്നത്.

അവയവ ദാനത്തെ കുറിച്ച് യുകെ മലയാളികള്‍ ആദ്യമായി കേട്ട മാഞ്ചസ്റ്ററിലെ അജിമോള്‍ പ്രദീപ് അവയദാന പ്രക്രിയയില്‍ സ്വീകരിക്കുന്നവരുടെ ഇടയിലാണ് ഔദ്യോഗികമായി ജോലി ചെയ്യുന്നതെങ്കില്‍ ഷിബുവും സംഘവും മരണസന്നനായ രോഗിയും അവരുടെ കുടുംബവും തമ്മിലുള്ള മധ്യസ്തരുടെ റോളിലാണ് പ്രവര്തികുന്നത്. സൗത്ത് ഈസ്റ്റിലെ 53 ആശുപത്രികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഷിബു മാത്രമാണ് ഈ രംഗത്തുള്ള ഏക മലയാളി.   ഈ രംഗത്ത് ഈ പദവിയില്‍ ഷിബുവിന് മുന്‍പ് മറ്റൊരു മലയാളി യുകെയില്‍ സേവനം ചെയ്തതായി ഇതുവരെ അറിവില്ല.
മരിക്കാന്‍ കിടക്കുന്ന രോഗിയുടെയും അവരുടെ ബന്ധുക്കളുടെയും സമ്മതം തേടിയുള്ള അവയവ ദാനം വിചാരിക്കുന്നതിലും പ്രയാസം നിറഞ്ഞ ജോലി ആണെന്ന് ഷിബു പറയുന്നു. തുടര്‍ച്ചയായി 24 മണിക്കൊരോളം നീളാവുന്ന പ്രക്രിയ. പലപ്പോഴും വളരെ വികാരഭരിതമായ രംഗങ്ങള്‍ക്കു സാക്ഷിയാകേണ്ടി വരും. സ്വാന്തനത്തിന്റെയും ആശ്വസതിന്റെയും വാക്കുകള്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വരുന്ന നിമിഷങ്ങള്‍. ഇതിനിടയില്‍ മരിക്കാന്‍ കിടക്കുന്ന രോഗിയെ കൊല്ലാന്‍ വരുന്നോ എന്ന ഭാവത്തില്‍ സമീപിക്കുന്ന ക്രിടികള്‍ കെയര്‍ സ്റ്റാഫ്.

കാരണം ചിലപ്പോള്‍ മാസങ്ങളോളം നടത്തിയ ചികിത്സയുടെ ഭാഗമായി അവരും രോഗിയും തമ്മില്‍ ഒരു തരം ആത്മബന്ധം വളരുന്നതിനാല്‍ വെന്റിലെടര്‍ ഓഫ് ചെയ്തു രോഗിയെ മരിക്കാന്‍ അനുവദിക്കുക എന്നത് ക്രിറ്റിക്കല്‍ കെയര്‍ സ്റ്റീഫിനു പലപ്പോഴും സമ്മതിക്കുവാന്‍ പ്രയാസമാണ്. എന്നാല്‍ ഒരു കാരണവശാലും രോഗിയെ മരിക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം അവയവാദന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്യാന്‍ കഴിയില്ല. സ്വാഭാവിക മരണം സംഭവിക്കുന്നു എന്ന് ഉറപ്പു വരുത്തിയാണ് അവയവ ദാന നടപടി ആരംഭിക്കൂ.

വെന്റിലേറ്റര്‍ ഓഫ് ചെയ്തു മൂന്നു മണിക്കൂറിനകം മരണം നടന്നാല്‍ മാത്രമേ അവയവ ദാനം നടത്താന്‍ കഴിയൂ. ഇങ്ങനെ സംഭവിക്കാതെ പോയത് കൊണ്ടാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേംബ്രിഡ്ജില്‍ മരിച്ച മലയാളിയുടെയും ഗ്ലോസ്റ്ററില്‍ മരിച്ച ആളുടെയും അവയവ ദാനം നടക്കാതെ പോയത്. ശരീര അവയവങ്ങള്‍ പൂര്‍ണ ആരോഗ്യത്തോടെ ലഭിക്കണമെങ്കില്‍ സ്വാഭാവിക മരണം ഉറപ്പാക്കണം.

ഇതിനെക്കാള്‍ പ്രയാസമാണ് ബ്രെയിന്‍ ഡെത്ത് സംഭവിച്ച രോഗിയുടെ അവസ്ഥ ബന്ധുക്കളെ പറഞ്ഞു മനസിലാക്കിക്കുക എന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചാലും രോഗി ജീവിച്ചിരിക്കുന്നു എന്ന് തെളിയിച്ചു ഹൃദയ മിടിപ്പും ശ്വാസ പ്രക്രിയയും അന്യുസൂതം തുടരും. ശരീരം നിശ്ചിത ഊഷമാവ് നിലനിര്‍ത്തുകയും ചെയ്യും. സാധാരണ ഗതിയില്‍ ശ്വസം എടുക്കുന്ന ഒരു രോഗി മരിച്ചു എന്ന് വിശ്വസിക്കുവാന്‍ ബന്ധുക്കള്‍ക്ക് പ്രയാസമാകും. ഈ സാഹചര്യത്തില്‍ രോഗിയുടെ അവസ്ഥ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കിയും രോഗ നിലയും ലഭ്യമാക്കിയ ചികിത്സയും രോഗത്തിന്റെ സ്വഭാവവും എല്ലാം കൊരോനരെ പറഞ്ഞു മനസ്സിലാക്കി സമ്മത പത്രം കൂടി നേടിയാലെ അവയവ ദാന പ്രക്രിയ ആരംഭിക്കാന്‍ കഴിയൂ.

ഇതിനിടയില്‍ ട്രീറ്റ്മെന്റ്അവസാനിപ്പിക്കണം, തിയേറ്റര്‍ സെറ്റിംഗ് ശരിയാകണം തുടങ്ങിയ ജോലികള വേറെ. ഈ കാര്യങ്ങള്‍ എല്ലാം ചെയ്യേണ്ടത് ഒരൊറ്റ നഴ്സ് തന്നെയാണ്. ഇത്തരം ഒരു സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ ദിവസം ലണ്ടനില്‍ മരിച്ച ഹരി നായരുടെ ബന്ധുക്കള്‍ കടന്നു പോയതും. ഇദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്തത് വഴി നാല് പേരുടെ ജീവിതങ്ങളാണ് വീണ്ടും തളിരിട്ടത്.

പ്രതിവര്‍ഷം യുകെയില്‍ ആകെ ഏകദേശം 1500 ഓളം അവയവദാനം ആണ് നടക്കുന്നത്. ഇതില്‍ സൗത്ത് ഈസ്റ്റ് മാത്രം 150 ഓളം കേസുകള്‍ കൈകാര്യം ചെയ്യുന്നു. മാനസികമായും ശാരീരികമായും ഏറെ പ്രയാസം നേരിടുന്ന ജോലി ആണെങ്കിലും അവയവ ദാനം പൂര്ത്തിയായി കഴിഞ്ഞാല്‍ സ്വീകര്തവിന്റെ കുടുംബവും ദാതാവിന്റെ കുടുംബവും അനുഭവിക്കുന മാനസിക സന്തോഷം ഒരു തരത്തിലും പറഞ്ഞറിയിക്കുവാന്‍ കഴിയത് ആണെന്ന് ഷിബു തുടരുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലൂടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അര്‍പ്പിക്കുന്നതായും ഷിബു കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category