1 GBP =92.30INR                       

BREAKING NEWS

പുരുഷ ഏകദിനത്തിലെ ആദ്യ വനിതാ മാച്ച് റഫറി; ഇന്ത്യയുടെ അഭിമാനമായി പുതുചരിത്രം കുറിക്കാനൊരുങ്ങി ജി.എസ് ലക്ഷ്മി

Britishmalayali
kz´wteJI³

മുംബൈ: പുരുഷന്മാരുടെ ഏകദിന മത്സരത്തിന് മേല്‍നോട്ടം വഹിക്കുന്ന ആദ്യ വനിതാ മാച്ച് റഫറിയായി ജിഎസ് ലക്ഷ്മി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ (ഐസിസി) മാച്ച് റഫറിമാരുടെ പാനലില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ പ്രതിനിധി എത്തുന്നത്. മുന്‍ ഇന്ത്യന്‍ താരവുംകൂടിയായ ജിഎസ് ലക്ഷ്മിയാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധി. അന്താരാഷ്ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയായി ഇനി 51 കാരിയായ ലക്ഷ്മിയുമുണ്ടാകും.

2008-09 സീസണില്‍ വനിതാ ആഭ്യന്തര മത്സരങ്ങളില്‍ മാച്ച് റഫറിയായിരുന്ന ലക്ഷ്മി ഇതിനോടകം മൂന്ന് വനിതാ ഏകദിനങ്ങള്‍, ഏഴ് വനിതാ ട്വന്റി 20 മത്സരങ്ങള്‍ 16 പുരുഷ ട്വന്റി 20 മത്സരങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. വലംകൈയന്‍ ബാറ്ററും ബൗളറുമായിരുന്ന ലക്ഷ്മി 1986-2004 കാലത്ത് സൗത്ത് സെന്‍ട്രല്‍ റെയില്‍വേസ്, ആന്ധ്ര, ബിഹാര്‍, പൂര്‍വമേഖല, ദക്ഷിണമേഖല ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ഈ മാസം ആദ്യം പുരുഷന്മാരുടെ മത്സരം നിയന്ത്രിച്ച് ക്ലയര്‍ പൊളോസാക് എന്ന വനിതാ അമ്പയര്‍ ചരിത്രമെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലക്ഷ്മിയുടെ മാച്ച് റഫറിയായുള്ള വരവ്. ഐസിസിയിലെ അമ്പയര്‍മാരുടെ ഡെവലപ്മെന്റ് പാനലില്‍ ക്ലയര്‍ പൊളോസാകിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുള്‍പ്പെടെ ഏഴ് വനിതാ പ്രതിനിധികളാണ് പുതിയതായി പാനലില്‍ ഇടംപിടിച്ചത്. എലോയ്സ് ഷെരിദന്‍, ലൗറന്‍ അഗെന്‍ബഗ്, കിം കോട്ടോണ്‍, ശിവാനി മിശ്ര, സുയെ റെഡ്ഫെന്‍, മേരി വാല്‍ഡ്രോണ്‍, ജാക്വിലിന്‍ വില്ല്യംസ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങള്‍.

യു.എ.ഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐ.സി.സിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2-ന്റെ ഉദ്ഘാടന മത്സരത്തിലാണ് ലക്ഷ്മി മാച്ച് റഫറിയാകുക. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിനാണ് മത്സരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category