1 GBP =92.30INR                       

BREAKING NEWS

രാത്രിയില്‍ സ്പോട്ടില്‍ കൊണ്ടു വന്നത് നാട്ടുകാരുടെ പ്രതിഷേധത്തെ മറികടക്കാന്‍; കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ കുതറി ഓടല്‍; തടയാന്‍ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; തോക്ക് പിടിച്ചു വാങ്ങി ആക്രമത്തിനും ഒരുങ്ങി; കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുമെന്ന ഘട്ടത്തില്‍ ജീവന്‍ രക്ഷിക്കാന്‍ നടത്തിയത് പ്രത്യാക്രമണം; മൃഗ ഡോക്ടറെ വകവരുത്തിയ അതേ സ്ഥലത്തു പ്രതികളുടെ ജീവനും പിടഞ്ഞു തീര്‍ന്നു; 'ദിശ'യുടെ ഘാതകരെ വകവരുത്തിയ ഏറ്റുമുട്ടലില്‍ വിശദീകരണവുമായി പൊലീസ്; ഏറ്റുമുട്ടല്‍ കൊലയെന്ന് വിമര്‍ശകരും

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തുകൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പൊലീസിന്റെ വെടിയേറ്റു മരിക്കുമ്പോള്‍ ഉയരുന്നത് ഏറ്റുമുട്ടല്‍ കൊലപാതകമെന്ന സംശയവും ചര്‍ച്ചയാകുന്നു. ആയുധമില്ലാതെ തെളിവെടുപ്പിന് പൊലീസ് കൊണ്ടു വന്നവര്‍ എന്ത് ആക്രമണമാണ് നടത്തുകയെന്നതാണ് ഉയരുന്ന ചോദ്യം. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ ഇവര്‍ ഓടാന്‍ ശ്രമിച്ചു. പൊലീസിനെ ആക്രമിച്ചു തോക്ക് തട്ടിയെടുത്തു രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിനിടെ സ്വയ രക്ഷാര്‍ത്ഥം പൊലീസ് തിരിച്ചു വെടിവച്ചു. നാലുപേരും കൊല്ലപ്പെട്ടുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. അതിന് ശേഷം സംഭവ സ്ഥലത്തേക്ക് പ്രതികളെ എത്തിച്ചപ്പോഴാണ് ഇവര്‍ പൊലീസിനെ ആക്രമിച്ച ശേഷം ഓടാന്‍ ശ്രമിച്ചതെന്നും തുടര്‍ന്ന് പൊലീസ് വെടിവെച്ചതെന്നുമാണ് വിവരം. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചിന്തകുണ്ട ചെന്ന കേശവുലു എന്നിവരാണ് പ്രതികള്‍. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ലോറി തൊഴിലാളികളാണ്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ വിചാരണ കൂടാതെ പൊലീസ് പ്രതികള്‍ക്ക് വധ ശിക്ഷ നടപ്പാക്കിയെന്ന വാദവും ഉയര്‍ന്നു കഴിഞ്ഞു. ഇതൊരു ഏറ്റുമുട്ടല്‍ കൊലപാതകമെന്നാണ് വിമര്‍ശനം. ആരേയും അറിയിക്കാതെയാണ് പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടു വന്നത്. ഇതുകൊല്ലാനാണെന്ന് അവര്‍ പറയുന്നു.


സംഭവ സ്ഥലത്ത് പ്രതികള്‍ വെടിയേറ്റ് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. ഇന്നലെ രാത്രി നാലു പ്രതികളെയും സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടു വന്നിരുന്നു. കൊലപാതകം പുനഃരാവിഷ്‌ക്കരിച്ചുള്ള തെളിവെടുപ്പാണ് നടത്തിയത്. ഇതിനിടയില്‍ നാലു പ്രതികളും പൊലീസിനെ ആക്രമിച്ചതായും സ്വയരക്ഷയ്ക്ക് പൊലീസിന് വെടി വെയ്‌ക്കേണ്ടി വരികയായിരുന്നു എന്നുമാണ് വിവരം. പ്രധാനപാതയില്‍ നിന്നും മാറി ഒരു മണ്‍പാതയിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. നാലു പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായിട്ടാണ് വിവരം. നാലു പേരെയും കഴിഞ്ഞ ദിവസം കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനായി കൈമാറിയിരുന്നു. ഇതോടെയാണ് തെളിവെടുപ്പിന് പൊലീസ് നടപടി തുടങ്ങിയതും. അത് ആന്റി ക്ലൈമാക്സിലേക്ക് എത്തിയതും.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഡോക്ടറെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിന്റെ ടയര്‍ പ്രതികള്‍ പഞ്ചറാക്കുകയും സ്‌കൂട്ടര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലോറി തൊഴിലാളികളാണ് പ്രതികളെന്ന് കണ്ടെത്തി. ഇവരെ പിന്നീട് അവരവരുടെ വീടുകളില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവം നടന്ന ഷാദ്‌നഗറിനടുത്തുള്ള ചതന്‍ പല്ലിയില്‍ പ്രതികളെ ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. തെളിവെടുപ്പിനൊപ്പം സംഭവം പുനരാവിഷ്‌ക്കരിക്കാനും പൊലീസ് ശ്രമിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ കൊണ്ടുവന്നത്. സംഭവം പുനരാവിഷ്‌ക്കരിച്ച് കാണിക്കാന്‍ പറഞ്ഞപ്പോള്‍ പ്രതികളെ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെടാന്‍ ശ്രമിക്കുകയും, അതോടെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായുള്ള ഏറ്റുമുട്ടലിനിടെ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച് ഷാഡ്നഗര്‍ കോടതി കസ്റ്റഡിയില്‍ വിട്ടതോടെയാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പിന് വന്നത്. ആരേയും അറിയിച്ചുമില്ല.

ഇതെല്ലാം ഏറ്റുമുട്ടല്‍ കൊലയുടെ സൂചനയായി വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നു. ആരും അറിയാതെ പ്രതികളെ കൊന്ന് ഏകപക്ഷീയമായി കൊലപ്പെടുത്തിയെന്നാണ് വിമര്‍ശകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category