1 GBP = 93.10 INR                       

BREAKING NEWS

വിവാഹപാര്‍ട്ടിക്കിടെ നൃത്തം ചെയ്യുന്നത് നിറുത്തി; നൃത്തം ചെയ്തില്ലെങ്കില്‍ വെടി വെയ്ക്കുമെന്ന് ഭീഷണി; യുവതിയുടെ മുഖത്തേക്ക് വെടിവെച്ച് അജ്ഞാതന്‍: യുവതി ഗുരുതരാവസ്ഥയില്‍

Britishmalayali
kz´wteJI³

ലഖ്നൗ: വിവാഹ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യുന്നത് നിര്‍ത്തിയെന്ന് ആരോപിച്ച് യുവതിയുടെ മുഖത്തേക്ക് വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൃത്തസംഘത്തിന്റെ ഭാഗമായിരുന്ന യുവതിയെ വേദിയിലിരുന്ന യുവാവാണ് വെടിവെച്ചതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ ചിത്രകൂടത്തില്‍ ഡിസംബര്‍ ഒന്നിന് ഗ്രാമത്തലവന്‍ സുധീര്‍ സിങ് പട്ടേലിന്റെ മകളുടെ വിവാഹത്തിനിടെയാണ് യുവതിയെ വെടിവെച്ച് കൊലപ്പെടുത്താനുള്ള ശ്രമമുണ്ടായത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍, മദ്യപിച്ച് ലക്കുകെട്ട യുവാവ് നൃത്തം നിറുത്തിയാല്‍ വെടിവെയ്ക്കും എന്ന ഭീഷണി മുഴക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അവളെ വെടിവെക്കു സഹോദര എന്ന് കൂടെയുള്ള സുഹൃത്തും പറഞ്ഞു. പെട്ടന്നാണ് യുവതിയുടെ മുഖത്തേക്ക് യുവാവ് നിറയൊഴിച്ചത്. വെടിവയ്പിന് ശേഷം വരന്റെ മാതൃ അമ്മാവന്മാരായ മിഥിലേഷ്, അഖിലേഷ് എന്നിവരെയും ഇയാള്‍ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം യുവാവ് അവിടെ നിന്നും കടന്നുകളയുകയായിരുന്നു.

ഗ്രാമത്തലവന്റെ കുടുംബാംഗങ്ങളിലൊരാളാണ് യുവതിയെ വെടിവെച്ചതെന്ന് സൂചന. കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെന്നും. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും. കുറ്റവാളിയെ നീതിപീഠത്തിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അങ്കിത് മിത്തല്‍ പറഞ്ഞു. കാണ്‍പൂരിലെ ആശുപത്രിയില്‍ യുവതി സുഖം പ്രാപിച്ചുവരികയാണെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ല്‍ പഞ്ചാബിലെ ബതിന്ദയില്‍ നടന്ന വിവാഹത്തിനിടെ 25 കാരിയായ നര്‍ത്തകിയെ ആഘോഷവേളയില്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ഒരു ബാറില്‍ ജന്മദിനം ആഘോഷിക്കുന്ന ഒരു യുവാവ് ഒരു പാട്ട് അഭ്യര്‍ത്ഥനയെച്ചൊല്ലി ഡിജെയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category