1 GBP = 93.10 INR                       

BREAKING NEWS

വിശ്വാസ തീഷ്ണതയില്‍ അഭിഷേകത്താല്‍ ജ്വലിച്ചു ക്‌നാ ഫയര്‍ 2; അടുത്തത് കിഡ്‌സ് ക്‌നാ ഫയറും എസ്രാ ഫാമിലി മീറ്റും

Britishmalayali
സഖറിയാ പുത്തന്‍കളം

വിശ്വസത്തിലും പാരമ്പര്യത്തിലും അതിഷ്ഠിതം ആയി അഭിഷേകത്താല്‍ ജ്വലിച്ച ക്‌നാ ഫയര്‍ 2 നു ഉജ്ജ്വല സമാപനം. കെന്റിലെ റാംസ്ഗേറ്റില്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന ത്രിദിന ക്‌നാ ഫയര്‍ ക്‌നാനായ കാത്തോലിക്ക വിശ്വാസികള്‍ക്ക് പുത്തന്‍ അനുഭവം ആയി. യുകെ ക്‌നാനായ കാത്തോലിക് മിഷനുകളുടെ പ്രാര്‍ത്ഥന കൂട്ടായ്മയായ ക്‌നാനായ കാത്തോലിക് പ്രയര്‍ ഫെല്ലിഷിപ്പിന്റെ നേതൃത്വത്തിലാണ് ക്‌നാ ഫയര്‍ 2 നടന്നത്.

ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ബ്രദര്‍ സന്തോഷ് ടി നയിച്ച ത്രിദിന ക്‌നാ ഫയര്‍ വിശ്വാസ തീഷ്ണത വര്‍ധിപ്പിക്കുന്നതിനും സഭ സമുദായ സ്‌നേഹം ഊട്ടി ഉറപ്പിക്കുന്നതിനും ആത്മീയ ബന്ധത്തിലൂടെ ഭാര്യ ഭര്‍തൃ ബന്ധവും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും ഊഷ്മളത ആക്കുന്നതിനുള്ള സരസമായ ക്ലാസ് ബൈബിള്‍ അടിസ്ഥാനത്തില്‍ നടത്തപ്പെട്ടു.

വിശ്വാസ തീഷ്ണത വര്‍ധിപ്പിക്കുന്ന ധ്യാന ചിന്തകള്‍, സമുദായ സ്‌നേഹം ഊട്ടി ഉറപ്പിക്കുന്ന ചര്‍ച്ചകള്‍, ആത്മീയ അഭിഷേകത്താല്‍ ജ്വലിക്കുന്ന ആരാധനാ, പൂര്‍വ്വികരുടെ സ്മരണയില്‍ പ്രാര്‍ത്ഥനാഞ്ജലി, മിലി രണ്‍ജിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ആത്മീയ വിരുന്ന് എന്നിവ ക്‌നാ ഫയര്‍ 2ന്റെ പ്രത്യേകതകള്‍ ആയിരുന്നു.

വികാരി ജനറല്‍ ഫാ: സജി മലയില്‍പുത്തന്‍പുര, യുകെ ക്‌നാനായ മിഷന്‍ ഇവാഞ്ചലുസേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ: ജോസ് തെക്കുനില്‍ക്കുന്നതില്‍, ഫാ: ജോഷി കൂട്ടുങ്കല്‍, ഫാ: ജിബിന്‍ പാറടിയില്‍, ക്‌നാ ഫയര്‍ ജനറല്‍ കോഡിനേറ്റര്‍സ് ഡെന്നിസ് എടാട്ടുകാല, തമ്പി തുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 2020 നവംബര്‍ 20, 21, 22 തീയതികളില്‍ നടത്തപ്പെടുന്ന എസ്രാ മീറ്റിനു മുന്‍പായി മെയ് മാസം ക്‌നാ ഫയര്‍ 3, കിഡ്‌സ് ക്‌നാ ഫയര്‍ (17th Feb to 20th Feb, 2020, Residential retreats for Kids Kna) എന്നിവയ്ക്കു വേണ്ടി പ്രാര്‍ത്ഥനകളും ഉപവാസങ്ങളും ആരംഭിക്കുവാന്‍ തീരുമാനം ആയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category