1 GBP = 93.10 INR                       

BREAKING NEWS

മഹാരാഷ്ട്രയില്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന പത്തിലേറെ എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നു: രാജ്യസഭാംഗവും പാര്‍ട്ടി വിടുന്നതായി സൂചന: രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് എംഎല്‍എമാര്‍; ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് ഉദ്ദവ് താക്കറെ

Britishmalayali
kz´wteJI³

മുംബൈ: ലോക് സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മൂന്ന് എംഎല്‍എമാര്‍ മടങ്ങിവരവിനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന പത്തിലേറെ എംഎല്‍എമാര്‍ കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലേക്ക് മടങ്ങുമെന്ന് സൂചന. ഒരു രാജ്യസഭാംഗവും ബിജെപി വിടുമെന്നാണ് സൂചന. രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാനാണ് ഇവര്‍ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യവസായ പ്രമുഖരായ നേതാക്കളാണ് ബിജെപിയില്‍ നിന്നും തിരിച്ചുപോക്കിന് വേണ്ടി പദ്ധതിയിടുന്നതായി സൂചന.

കോണ്‍ഗ്രസ് വിട്ട ജയകുമാര്‍ ഗോരെ, എന്‍സിപി വിട്ട ശിവേന്ദ്ര രാജെ ഭോസലെ, റാണ ജഗജിത് സിങ് എന്നീ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളുമായി ഇതിനോടകം ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസും എന്‍സിപിയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ധാരാവിയിലെ 400 ശിവസേന പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മൂന്ന് എംഎല്‍എമാര്‍ മടങ്ങിവരവിനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവരുന്നുണ്ട്. തിരിച്ചുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇവര്‍ നേതൃത്വത്തെ ബന്ധപ്പെട്ടതായാണ് വാര്‍ത്തകള്‍. എന്നാല്‍ തങ്ങളെ വഞ്ചിച്ച് പോയവരെ തിരിച്ചെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയെ വഞ്ചിച്ച് പോയവരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇവരെ തിരിച്ചെടുക്കേണ്ടതില്ലെന്നും നേതൃത്വം പറയുന്നു.

നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കകം തന്നെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതൃത്വവുമായി ചേര്‍ന്ന് പോകാന്‍ കഴിയാത്തതാണ് ഇവരെ മടങ്ങിവരവിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 18 എണ്ണം ബിജെപി സ്വന്തമാക്കിയിരുന്നു. തൃണമൂലിന് 22 സീറ്റുകള്‍ ലഭിച്ചപ്പോഴായിരുന്നു 18 എണ്ണം ബിജെപി നേടിയത്. ഇതിനു പിന്നാലെയാണ് തൃണമൂല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ കൂറുമാറിയത്.

അതേ സമയം, മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനങ്ങള്‍ ഇതിനോടകം റദ്ദാക്കുന്ന നടപടികളിലാണ് ഉദ്ദവ് താക്കറെ. ബിജെപി സര്‍ക്കാര്‍ അംഗീകാരം നല്‍കിയ 34 തീരുമാനങ്ങളും പദ്ധതികളുമാണ് അധികാരത്തിലെത്തി ഒരാഴ്ചയ്ക്കിടെ ഉദ്ധവ് പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category