1 GBP = 92.80 INR                       

BREAKING NEWS

ഏറ്റുമുട്ടല്‍ നടന്നതിലും പ്രതികളെ കൊന്നതിലും സന്തുഷ്ടരാണ്; ഇപ്പോള്‍ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും; കുറ്റവാളികള്‍ അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചത്; പൊലീസിനും മാധ്യമങ്ങള്‍ക്കും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ദിശയുടെ കുടുംബം; നിര്‍ഭയയുടെ അമ്മയ്ക്കും സന്തോഷം: ചര്‍ച്ചയാകുന്നത് ജനക്കൂട്ടം ശിക്ഷ നടപ്പാക്കുമെന്ന ജയാ ബച്ചന്റെ പ്രസംഗം; പ്രതികളുടെ കൊല ചര്‍ച്ചയാക്കുന്നത് ആള്‍ക്കൂട്ട നീതിക്ക് ഇരയാക്കണമെന്നും ഷണ്ഡീകരിക്കണമെന്നുമുള്ള പാര്‍ലമെന്റിലെ വികാരം

Britishmalayali
kz´wteJI³

ഹൈദരാബാദ്: 'ഞങ്ങളുടെ മകള്‍ക്ക് നീതി കിട്ടി'- പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഏറ്റുമുട്ടല്‍ നടന്നതിലും പ്രതികളെ കൊന്നതിലും സന്തുഷ്ടരാണ്. ഇപ്പോള്‍ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും. കുറ്റവാളികള്‍ അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും അവര്‍ പ്രതികരിച്ചു. പ്രതികള്‍ അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചതെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു. പൊലീസിനും മാധ്യമങ്ങള്‍ക്കും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മയും സന്തോഷം അറിയിച്ചു. സോഷ്യല്‍ മീഡിയയയും പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടിയെന്ന വികാരമാണ് പങ്കുവയ്ക്കുന്നത്. ഹൈദരാബാദില്‍ വനിതാ വെറ്റിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവം പാര്‍ലമെന്റില്‍ വന്‍ ഒച്ചപ്പാടായിരുന്നു. പ്രതികളെ ആള്‍ക്കൂട്ടത്തിന് വിട്ടുനല്‍കണമെന്നാണ് നടിയും സമാജ് വാദി പാര്‍ട്ടി അംഗവുമായ ജയാബച്ചന്‍ എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചയായി. ജനക്കൂട്ടം ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്നും അവര്‍ പറഞ്ഞിരുന്നു. നിര്‍ഭയ കേസില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഇത്തരം ആളുകളെ തല്ലിക്കൊല്ലണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ച നാലു പ്രതികളെ ഇന്ന് പുലര്‍ച്ചെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവച്ചു കൊല്ലുമ്പോള്‍ ഈ ചര്‍ച്ചകള്‍ പുതിയ തലത്തിലെത്തുകയാണ്.

പാര്‍ലമന്റില്‍ പ്രതികളെ ഷണ്ഡീകരിക്കണമെന്നാണ് ഡിഎംകെ അംഗം പി. വില്‍സന്‍ ആവശ്യപ്പെട്ടത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ കടുത്ത ശിക്ഷയാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 31ന് മുമ്പ് എല്ലാ പ്രതികളെയും തൂക്കികൊല്ലണമെന്നാണ് എഐഎഡിഎംകെ അംഗം വിജില സത്യനാഥ് ആവശ്യപ്പെട്ടത്. കൊലപാതകത്തെ രാജ്യസഭയും ലോക്സഭയും ഒന്നടങ്കം അപലപിച്ചു. ഹൈദരാബാദ് സംഭവം സമൂഹത്തിനും മൂല്യവ്യവസ്ഥയ്ക്കും അപമാനമാണെന്നായിരുന്നു രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനിടെ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചത്. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനിടെ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചത്. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബര്‍ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോള്‍ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി. മൃതദേഹം ലോറിയില്‍ കൊണ്ടുപോയി ഷാദ്‌നഗറിനടുത്തുള്ള ചതന്‍ പല്ലി അണ്ടര്‍ ബ്രിഡ്ജില്‍വെച്ച് കത്തിക്കുകയായിരുന്നു. ഈ സംഭവം തെലങ്കാനയിലും രാജ്യത്തുടനീളവും വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category