1 GBP = 94.80 INR                       

BREAKING NEWS

എക്സിറ്റ് പോളുകള്‍ ഓപ്പറേഷന്‍ താമരയ്ക്കൊപ്പം; കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനേയും ജെഡിഎസിനേയും പിളര്‍ത്തി വിമതരെയുണ്ടാക്കി പുതു രാഷ്ട്രീയ തന്ത്രം പയറ്റിയ അമിത് ഷായ്ക്ക് പാളിയില്ലെന്ന് എക്സിറ്റ് പോള്‍ ഫലം; ഉപതെരഞ്ഞെടുപ്പ് നടന്ന 15ല്‍ 12ലും മുന്‍തൂക്കം പ്രവചിക്കുന്നത് ബിജെപി ചിഹ്നത്തില്‍ മത്സരിച്ച പഴയ കോണ്‍ഗ്രസുകാര്‍ക്ക്; ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും തിരിച്ചടിയെന്നും സൂചകള്‍; പോളിങ് ശതമാനം കുറഞ്ഞതും യെദ്യൂരപ്പയ്ക്ക് തുണയാകും; കര്‍ണ്ണാടകത്തില്‍ എക്സിറ്റ്പോള്‍ തെറ്റുമെന്ന് കോണ്‍ഗ്രസും

Britishmalayali
kz´wteJI³

ബംഗളൂരു: കര്‍ണ്ണാടകയില്‍ വിമതരെ മത്സരിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിയുമെന്നായിരുന്നു ബിജെപിയുടെ ഔദ്യോഗിക തലത്തിലെ വിലയിരുത്തില്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15ല്‍ പന്ത്രണ്ടിലും തോല്‍ക്കുമെന്നും അതുകൊണ്ട് തന്നെ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നും വിലയിരുത്തല്‍ എത്തി. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞെത്തിയ എക്സിറ്റ്പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന മറ്റൊന്നാണ്. കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു വിജയം പ്രവചിക്കുകയാണ് എക്സിറ്റ് പോളുകള്‍. 15 ഇടത്ത് തിരഞ്ഞെടുപ്പ് നടന്നതില്‍ ബിജെപി 12 സീറ്റ് നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 3 സീറ്റും നേടുമെങ്കിലും ദളിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് സി-വോട്ടര്‍ പ്രവചനം.

ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് ആണ് ബിജെപിക്കു വേണ്ടത്. പബ്ലിക് ടിവി 8-10 സീറ്റ് ബിജെപിക്കും 3-5 സീറ്റ് കോണ്‍ഗ്രസിനും 1-2 സീറ്റ് ദളിനും പ്രവചിക്കുന്നു. സ്വതന്ത്രന്‍ ഒരു സീറ്റ് നേടാനും സാധ്യതയുണ്ട്. ബിജെപി വിമതനായി മത്സരിക്കുന്ന ശരത് ബച്ചെഗൗഡ വിജയിച്ചേക്കുമെന്ന് 4 എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇദ്ദേഹത്തെ ജനതാദളും പിന്തുണയ്ക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ 66.25 % വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2018 മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 72.13 ആയിരുന്നു പോളിങ് ശതമാനം. പോളിങ് ശതമാനം കുറഞ്ഞത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ തള്ളി പറയുന്നു. കോണ്‍ഗ്രസിന് ജയം ഉറപ്പാണെന്നാണ് അവര്‍ പറയുന്നത്. ഡിസംബര്‍ 9നാണ് വോട്ടെണ്ണല്‍.

അതിനിടെ ബിജെപി കോര്‍പറേറ്റര്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചെന്ന പരാതിയില്‍ ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയുടെ കൊച്ചുമകന്‍ സൂരജ് രേവണ്ണ ഉള്‍പ്പെടെ 150 പേര്‍ക്കെതിരെ കേസ്. മുന്‍ മന്ത്രിയും ദള്‍ എംഎല്‍എയുമായ എച്ച്.ഡി രേവണ്ണയുടെ മകനും ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്. ചൊവ്വാഴ്ച രാത്രി ഹാസനിലെ നാമ്പിഹള്ളിയിലാണ് സംഭവം. അങ്ങനെ കര്‍ണ്ണാടക രാഷ്ട്രീയം കലങ്ങി മറിയുകാണ്. എച്ച് ഡി കുമാരസ്വാമിയുടെ സഹോദ പുത്രനാണ് സൂരജ്. ബിജെപി കോര്‍പറേറ്ററായ ആനന്ദ് ഹൊസൂരിനെയും പ്രവര്‍ത്തകരെയും അക്രമിച്ചെന്നുള്ള പരാതിയിലാണു കേസ്. എന്നാല്‍ സൂരജ് സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്നും വ്യാജ പരാതിയിലാണ് കേസെടുത്തതെന്നും രേവണ്ണ ആരോപിച്ചു.

ചിക്കബല്ലപുരയിലാണ് റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയത്. 79.8 ശതമാനം ആയിരുന്നു പോളിങ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ആര്‍കെ പുരത്താണ്. 37.5 ആയിരുന്നു പോളിങ് ശതമാനം. സമാധാന പരമായിരുന്നു തെരഞ്ഞെടുപ്പ്. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. മഹാരാഷ്ട്രയിലെ നാടകീയതകള്‍ക്കൊടുവില്‍ ബിജെപിയിതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഇനി എല്ലാ ശ്രദ്ധയും കര്‍ണാടകത്തിലേക്കാണ്. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ തകര്‍ന്ന് വീണത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നേതൃത്വം നല്‍കിയ 'ഓപ്പറേഷന്‍ താമര'യാണിതെന്നും, എംഎല്‍എമാരുടെ കുതിരക്കച്ചവടമാണ് നടന്നതെന്നും, കോണ്‍ഗ്രസും ജെഡിഎസ്സും ആരോപിച്ചു.

തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങള്‍ ഇവയാണ്: അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്വാഡ്, കെ ആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജിനഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പൂര്‍. മറുകണ്ടം ചാടിയതിനാല്‍ അയോഗ്യരാക്കപ്പെട്ട 17 പേരില്‍ 13 പേര്‍ക്കും ബിജെപി അതേ മണ്ഡലങ്ങളില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഒപ്പം നിന്നവരാണ് ഇതില്‍ പലരും. 224 അംഗ സഭയില്‍ ആറ് സീറ്റെങ്കിലും വിജയിയിച്ചാല്‍ മാത്രമെ ബിജെപിക്ക് ഭരണം നിലനിര്‍ത്താനാകൂ.

നിലവില്‍ 208 അംഗങ്ങളാണ് കര്‍ണ്ണാടക നിയമസഭയില്‍ ഉള്ളത്. ഇതില്‍ ബിജെപിക്ക് 105 എംഎല്‍എമാര്‍ ഉണ്ട്. 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ സഭയില്‍ 112 പേരുടെ പിന്തുണ ഭൂരിപക്ഷത്തിനു വേണ്ടിവരും. യെദ്യൂരപ്പ സര്‍ക്കാരിന് നിലവില്‍ 107 പേരുടെ പിന്തുണയുണ്ട്. ആറു് സീറ്റുകളില്‍ ജയിച്ചാല്‍ തന്നെയും ഭരണം തുടരാനാവും. അതേസമയം, ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ചില്‍ ഏഴ് ഇടത്ത് ബിജെപിക്ക് ജയിക്കാന്‍ സാധിച്ചാല്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്ന രണ്ടു സ്വതന്ത്രന്മാരുടെ സഹായം ഇല്ലാതെ തനിച്ച് ഭരിക്കാന്‍ സാധിക്കും. 224 അംഗ നിയമസഭയില്‍ ഒരാള്‍ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയാണ്. നാമനിര്‍ദ്ദേശത്തിലൂടെയാണ് ഈ അംഗം എംഎല്‍എയാകുന്നത്.

കൂട്ടുകക്ഷി സര്‍ക്കാര്‍ വീണ ശേഷം ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം തകര്‍ന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും മത്സരിക്കുന്നത് ഒറ്റക്കൊറ്റക്കാണ്. ഭൂരിപക്ഷം കിട്ടില്ലെന്ന് മനസിലാക്കി കൂടുതല്‍ എംഎല്‍എമാരുടെ രാജിക്ക് ബിജെപി ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍, 12 സീറ്റെങ്കിലും ജയിക്കുമെന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നു. ഇതിനിടെയാണ് വോട്ടെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ മറ്റുമണ്ഡലങ്ങളെ അപേക്ഷിച്ച് ബെംഗളൂരു നഗരപരിധിയിലെ നാലുമണ്ഡലങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞു. 2018-ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ 66.84 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിങ്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. പല മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ തകരാറിനെത്തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. വോട്ടര്‍മാര്‍ക്ക് പണം വിതരണംചെയ്തുവെന്ന പരാതിയും ഉയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കി.

15 മണ്ഡലത്തിലായി 37.78 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഹൊസക്കോട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടുചെയ്തത് - 90.44 ശതമാനം. ഏറ്റവും കുറവ് ബെംഗളൂരുവിലെ കെ.ആര്‍. പുരം മണ്ഡലത്തിലാണ് - 37.5 ശതമാനം. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേ ഔട്ടില്‍ 50.92 ശതമാനവും ശിവാജി നഗറില്‍ 41.13 ശതമാനവുമാണ് പോളിങ്. കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 എംഎല്‍എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category