1 GBP = 94.80 INR                       

BREAKING NEWS

നാളെ ഭഗവദ് ഗീത ജയന്തി ആഘോഷവുമായി ലെസ്റ്ററിലെ കോളേ ജ് ഓഫ് വേദിക് സ്റ്റഡീസ്; ഭാരതീയ പൈതൃകം അടുത്തറിയാന്‍ ബ്രിട്ടീഷുകാരായ യുവത്വവും എത്തും

Britishmalayali
kz´wteJI³

കവന്‍ട്രി: ഗീത ചൊല്ലി കേട്ടുവെന്നാല്‍ ബോധമുണ്ടായീടും വൃക്ഷങ്ങള്‍ക്കും എന്നാണ് മലയാളത്തില്‍ ഭഗവദ് ഗീതയെ ആസ്പദമാക്കി ചൊല്ലുന്ന വന്ദന ഗാനത്തിന്റെ സംരംശം. മനുഷ്യന്റെ സങ്കീര്‍ണമായ മുഴുവന്‍ മാനസിക പ്രയാസങ്ങള്‍ക്കും ഉള്ള ഉത്തരമാണ് ഭഗവന്‍ ശ്രീകൃഷ്ണന്‍ യുദ്ധക്കളത്തില്‍ നില്‍ക്കേ അര്‍ജുനന് നല്‍കിയ സാരോപദേശം എന്ന് ലോകം കൂടുതല്‍ ആഴത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്നു. ഇതിനു തെളിവാണ് ലെസ്റ്ററിലെ കോളേജ് ഓഫ് വേദിക് സ്റ്റഡീസ് നടത്തുന്ന ഭഗവദ് ഗീത ക്ളാസുകള്‍. ഇന്ത്യന്‍ വംശജരെക്കാള്‍ കൂടുതല്‍ ബ്രിട്ടീഷുകാര്‍ ഈ പഠന ക്ളാസുകളില്‍ താല്‍പര്യം കാട്ടുന്നു എന്നതാണ് സവിശേഷത.

ഗീതയിലെ ഓരോ അധ്യായവും ദിവസങ്ങള്‍ എടുത്തു വ്യാഖ്യാനം ചെയ്യാമെന്നിരിക്കെ ആഴത്തില്‍ ഉള്ള പഠനമാണ് കോളേജ് ഓഫ് വേദിക് സ്റ്റഡീസ് നടത്തുന്നത്. സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ഭഗവദ് ഗീത വേണ്ടത്ര മൊഴിമാറ്റം ചെയ്യപ്പെടാതെ പോയതുകൊണ്ടാണ് ലോകത്തിനു ഈ അമൂല്യ ഗ്രന്ഥവും അത് ഉപദേശിക്കുന്ന സാന്മാര്‍ഗികതയും മനസിലാകാന്‍ കഴിയാതെ പോയത്. ആ ധൗത്യം ആകും വിധത്തില്‍ നിര്‍വ്വഹിക്കുകയാണ് ഇസ്‌കോണ്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് വേദിക് സ്റ്റഡീസ്. ഗുരു കാര്‍ത്തിക് ചന്ദ്ര ദാസ് ആണ് ക്ളാസുകള്‍ നയിക്കുന്നത്.

നാളെ ഉച്ചക്ക് പന്ത്രണ്ടര മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയുള്ള സമയത്താണ് ഗീത പഠനം നടക്കുന്നത്. വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയവര്‍ ഗീതയിലെ സാരാംശം വരികള്‍ ചൊല്ലി ലളിത വര്‍ണന നടത്തും. ഇതോടെ ഏതു സാധാരണക്കാര്‍ക്കും ഇത് മനസിലാക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. യുകെയില്‍ പലയിടത്തും ഇത്തരം ചടങ്ങുകാള്‍ നടത്തപ്പെടുന്നുണ്ടെകിലും സമ്പൂര്‍ണമായ വിധത്തില്‍ നടത്തുന്ന ഗീത പഠനം എന്നതാണ് ലെസ്റ്റര്‍ വേദിക് സ്റ്റഡീസിന്റെ പ്രത്യേകത.

ജീവിതമെന്ന ബാങ്ക് അകൗണ്ടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്ന് ഈ ചോദ്യം മുന്നിലെത്തിയാല്‍ ആരും ഒന്ന് സംശയിക്കും. പലരും ചിലപ്പോള്‍ ആദ്യമായി കേള്‍ക്കുന്നതാവും. എന്നാല്‍ ഓരോ മനുഷ്യ ജന്മവും ഒരു ബാങ്ക് അകൗണ്ടിനു തുല്യമാണ് എന്ന് ലളിതമായി സമര്‍ത്ഥിക്കാന്‍ കഴിയുമെന്നാണ് ഭഗവദ് ഗീത പഠന ക്ളാസില്‍ വ്യക്തമാക്കുന്നത്. ജീവിതത്തിലെ സത്കര്‍മ്മങ്ങളാണ് ഈ ബാങ്ക് അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ആയി കുമിഞ്ഞു കൂടേണ്ടത്. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള മോക്ഷത്തിനും പുനര്‍ജന്മത്തിനും സത്കര്‍മ്മങ്ങള്‍ അത്യന്താപേക്ഷിതമാണ്.

ജീവിതാവസാനം ഓരോരുത്തരുടെയും ബാങ്ക് അകൗണ്ട് ശൂന്യമാകാതിരിക്കാന്‍ ജീവിത മൂല്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഗീത പഠനം പോലെയുള്ള വേദികള്‍ സഹായകം ആകുമെന്നും സംഘാടകര്‍ അറിയിച്ചു. സജ്ജനങ്ങളെ സഹായിക്കുന്നതും ആവശ്യമായ സമയത്തു കൃത്യ ഉപദേശവുമായി എത്തുന്നതുമാണ് ഭഗവന്‍ കൃഷ്ണന്‍ ഭാരത യുദ്ധത്തില്‍ വെളിപ്പെടുത്തുന്നത്. വിജയിക്കുക എന്നതിലുപരി ചെയ്യുന്ന കാര്യങ്ങളില്‍ അര്‍പ്പണ ബോധം നല്‍കുക എന്നതായിരിക്കണം ഉദ്ദേശ്യ ശുദ്ധിയെന്നും ഭഗവദ് ഗീത പഠിപ്പിക്കുന്നുണ്ട്.
സ്ഥലത്തിന്റെ വിലാസം
College of Vedic Studies Leicester, 31 Granby Street, LE1 6EJ Leicester, United Kingdom

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category