1 GBP = 94.80 INR                       

BREAKING NEWS

പൊലീസ് ഏകപക്ഷീയമായി മനുഷ്യരെ, അവരെത്ര വലിയ ക്രിമിനലുകളാണെങ്കിലും, നേരിട്ട് വെടിവെച്ചു കൊല്ലുന്നതിനെ ആഘോഷിക്കുന്ന മുഴുവന്‍ ഫാഷിസ്റ്റ് മനസ്സുകളും ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് പുറത്തേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്താല്‍ വലിയ ഉപകാരം; ഗാന്ധിയെ കൊന്നത് ഒരു ഗോഡ്സേ മാത്രമല്ല, ആള്‍ക്കൂട്ട നീതിക്കുവേണ്ടി വാദിക്കുന്ന എല്ലാവരുമാണ്: ഹൈദരാബാദിലെ ക്രിമിനലുകളെ വെടിവച്ച് കൊന്നതിനോട് വിയോജിച്ച് വിടി ബല്‍റാം; തൃത്താല എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് വിധേയമാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: ഹൈദരാബാദിലെ പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിനോട് യോജിക്കാന്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമിനാകുന്നില്ല. കൃത്യമായ ഭാഷയില്‍ കാര്യകാരണ സഹിതം അതിന് വിമര്‍ശിക്കുകയാണ് ബല്‍റാം. രണ്ട് പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ബല്‍റാം ഇട്ടത്. എന്നാല്‍ ഈ പോസ്റ്റുകള്‍ക്ക് തൃത്താല എംഎല്‍എയ്ക്ക് നേരിടേണ്ടി വരുന്നത് വിമര്‍ശനങ്ങളാണ്. ഹൈദരാബാദിലെ പീഡകര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന എന്ന തരത്തിലെ സോഷ്യല്‍ മീഡിയയിലെ പൊതു നിലപാടിനൊപ്പമാണ് വിമര്‍ശനവും. അങ്ങനെ എപ്പോഴും സോഷ്യല്‍ മീഡിയയുടെ കൈയടികള്‍ ഏറെ കിട്ടുന്ന ബല്‍റാം വിമര്‍ശനത്തിനും വിധേയനാകുന്നു. എന്നാല്‍ നിയമവ്യവസ്ഥയുള്ള രാജ്യത്ത് എങ്ങനെ ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമേ ബല്‍റാം പറഞ്ഞു വയ്ക്കുന്നുള്ളൂ. രണ്ടാമത് ഇട്ട പോസ്റ്റില്‍ പരിവാറുകാരേയും കുറ്റപ്പെടുത്തുന്നു.

പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം, എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പൊലീസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചു കൊന്നിട്ടല്ല. ഇപ്പോള്‍ നടന്നത് പൊലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യന്‍ പൊലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യില്‍ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ വാര്‍ത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആള്‍ക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയില്‍ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ ആള്‍ക്കൂട്ടം അര്‍ഹിക്കുന്നത് ഒരു പൊലീസ് സ്റ്റേറ്റാണ്, ഫാഷിസമാണ്-ഇതാണ് ബല്‍റാം ആദ്യം ഫെയ്സ് ബുക്കില്‍ കുറിച്ചത്.

കോടതി വിചാരണയിലാതെ ശിക്ഷിക്കുന്നത് തെറ്റാണ്. ഓടി രക്ഷപ്പൊന്‍ ശ്രമിച്ചാല്‍ വെടി വെയ്ക്കുന്നത് ശരിയാണ്. വ്യാജ ഏറ്റുമുട്ടല്ലെന്ന് സംശയിക്കാന്‍ താങ്കള്‍ക്കും അല്ലെന്ന് വിശ്വസിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്നായിരുന്നു ഒരു കമന്റ്. എത്ര പെണ്‍കുട്ടികളെ കൊന്നു തള്ളി .. എന്നിട്ടും ജനങ്ങളുടെ നികുതി പണത്തില്‍ നിന്നു പ്രതികളെ തീറ്റിപ്പോറ്റി വളര്‍ത്തുന്നു . ഇതൊക്കെ കണ്ടു മരവിച്ചു പോയ ജനത ഇത്തരം വാര്‍ത്ത കേള്‍കുമ്പോള്‍ സന്തോഷിക്കുന്നത് ഇന്നാട്ടിലെ നിയമത്തിന്റെയും രാഷ്ട്രീയക്കാരുടെയും പിടിപ്പു കേടു കൊണ്ടാണു ... ആ പെണ്‍കുട്ടിയെ ചുട്ടെരിച്ച സ്ഥലത്തു വെച്ചു തന്നെ ചങ്കിലേക്കു നിറയൊഴിച്ചു നീതി നടപ്പാക്കിയ പൊലീസിന് സല്യൂട്ട് ..-ഇതായിരുന്നു ആദ്യ പോസ്റ്റിലെ മറ്റൊരു കമന്റ്. ബല്‍റാമിനെ അനുകൂലിച്ച് പോസ്റ്റ് ഇട്ടത് വളരെ കുറച്ചു പേര്‍ മാത്രമായിരുന്നു. സാധാരണ ബല്‍റാമിന്റെ പോസ്റ്റിന് താഴെ അഭിനന്ദനവും മറ്റുമാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇവിടെ ചിത്രം മാറുന്നു. ഈ കൊലപാതകം ഫാഷിസമാണെങ്കില്‍ ആ ഫാഷിസത്തിന്റെ കൂടെനില്‍ക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. ഇത്രയേറെ അപ്പ്രീസിയേഷന്‍ ഇതിനു നേതൃത്വം കൊടുത്ത പൊലീസുദ്യോഗസ്ഥര്‍ക്കു കിട്ടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇന്ത്യയിലെ കറന്റ് പൊളിറ്റിക്കല്‍ സിസ്റ്റം ജനങ്ങള്‍ അത്രമാത്രം വെറുക്കുന്നു എന്നാണു. വലിയ തെറ്റിനെ ചെറിയ തെറ്റുകൊണ്ടു കുഴിച്ചുമൂടിയ ഹൈദരാബാദ് പൊലീസ് മാസ്സ് ആണ്-ഇങ്ങനെയും എത്തി കമന്റ്.


ഇതിനിടെയാണ് രണ്ടാമത്തെ പോസ്റ്റും ബല്‍റാം ഇട്ടത്. ഗാന്ധിജിയുടെ വാക്കുകളുടെ കൂടെ പിന്തുണയോടെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.  'An eye for an eye leaves the whole world blind' - മഹാത്മാ ഗാന്ധി. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ഗോത്രനീതിക്കെതിരായ പോരാട്ടത്തിന്റെ നേട്ടം കൂടിയാണ് ഇന്നീ കാണുന്ന സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ. ഗാന്ധിയെ കൊന്നത് ഒരു ഗോഡ്സേ മാത്രമല്ല, ആള്‍ക്കൂട്ട നീതിക്കുവേണ്ടി വാദിക്കുന്ന എല്ലാവരുമാണ്. കൊന്നുകൊണ്ടേയിരിക്കുകയാണ്. നിങ്ങളര്‍ഹിക്കുന്നത് ഗോഡ്സേയേയും പ്രഗ്യാ ഠാക്കൂറിനേയും അമിത് ഷായേയും ഒക്കെത്തന്നെയാണ്. അനുഭവിക്ക്. പൊലീസ് ഏകപക്ഷീയമായി മനുഷ്യരെ, അവരെത്ര വലിയ ക്രിമിനലുകളാണെങ്കിലും, നേരിട്ട് വെടിവെച്ചു കൊല്ലുന്നതിനെ ആഘോഷിക്കുന്ന മുഴുവന്‍ ഫാഷിസ്റ്റ് മനസ്സുകളും ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് പുറത്തേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്താല്‍ വലിയ ഉപകാരം.-ഇങ്ങനെ ബല്‍റാം നിലപാട് കടുപ്പിച്ചു. ഇതോടെ വിമര്‍ശകരും കൂടുതല്‍ മൂര്‍ച്ചയോടെ പ്രതികരണവുമായി എത്തി. ചിലപ്പോള്‍ മാത്രമാണ് സാര്‍ ഇത്തരം പൊലീസ് നടപടികളില്‍ ഞങ്ങള്‍ ഭൂരിപക്ഷം സാധാരണ ജനങ്ങള്‍ കൈ അടിക്കുന്നത്. അതിന്റെ കാരണം പോലും തിരിച്ചറിയാനുള്ള ജനാധിപത്യ ബോധം താങ്കള്‍ക്ക് ഇല്ലാതെ പോയതില്‍ സ്വയം ലജ്ജിക്കുക! ജനപ്രതിനിധി സ്ഥാനം രാജീവയ്ക്കുക!-ഇതായിരുന്നു രണ്ടാമത്തെ പോസ്റ്റിന നേരിടേണ്ടി വന്ന വിമര്‍ശനം.

ഇന്ന് തെലുങ്കാനയില്‍ പൊലീസ് നടപടിയില്‍ നമ്മള്‍ സന്തോഷിക്കുന്നതിന് കാരണം നിര്‍ഭയയ, കത്വ, ഉന്നാവ്, സൗമ്യ, ജിഷ, വാളയാര്‍, പോലെയുള്ള പെണ്‍കുട്ടിക്കള്‍ക്ക് ഇന്നും നീതി ലഭിക്കാത്തതുകൊണ്ടുമാത്രമാണ്... ശരിയാണ് .നീതിന്യായ വ്യവസ്ഥയുടെ കണ്ണിലൂടെ നോക്കിയാല്‍ ഈ എന്‍കൗണ്ടര്‍ ന്യായീകരിക്കാന്‍ പറ്റാത്തതാണ്. നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പക്ഷെ അങ്ങനെ തെറ്റാവണമെങ്കില്‍ പ്രതികളെ പിടികൂടി വര്‍ഷങ്ങള്‍ നീട്ടാതെ ചെയ്ത തെറ്റിന് തക്കതായ ശിക്ഷ വിധിച്ച് നടപ്പാക്കുന്ന ഒരു രാജ്യമാകണമായിരുന്നു. ജയിലിലെ സുഖജീവിത സാഹചര്യം ഇല്ലാതാക്കണം. പണത്തിന്റെയും, പിടിപാടിന്റെയും ബലത്തില്‍ ഒരു പ്രതികളും രക്ഷപെടാത്ത രാജ്യമാകണമായിരുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥ ഈ കാര്യങ്ങളില്‍ പരാജയമാണ്. അതിനാലാണ് ഈ എന്‍കൗണ്ടര്‍ 100% ന്യായമുള്ളതാണ് എന്ന് പൊതുജനം അഭിപ്രായപ്പെടുന്നത്. ഇന്നിയെങ്കിലും കണ്ണ് കെട്ടിയ നീതിദേവതയ്ക്ക് കാഴ്ച തിരികെ കൊടുത്ത് കോടതി കണ്ണ് തുറക്കട്ടെ . അതില്ലാത്തിടത്തോളം കാലം ഇത്തരം ധീര പൊലീസ് ഓഫീസര്‍മാര്‍ ശിക്ഷ നടപ്പാക്കട്ടെ.-ഇതാണ് വിഷയത്തിലെ പൊതു നിലപാട്.

തെലുങ്കാന പൊലീസ് നടപടിയോട് വിയോജിച്ചുകൊണ്ടു ചാനലിലും fb യിലും കുരയ്ക്കുന്നവരോട്.... '''നിന്റെയൊക്കെ പെങ്ങള്‍ക്കോ അമ്മക്കോ ഇങ്ങനൊക്കെ സംഭവിക്കുമ്പോള്‍ തീരാവുന്ന സൂക്കേടെ നിങ്ങള്‍ക്കുള്ളു എന്ന് മനസിലാക്കുക'''''...തെലുങ്കാന പൊലീസിന് അഭിനന്ദനങ്ങള്‍!-ഇതാണ് മറ്റൊരു കമന്റ്. ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് സംഭവ സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഹൈദരാബാദില്‍ ഇന്നലെ രാത്രി തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലായിരുന്നു പ്രതികള്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സംയവും ആരോപണവും ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.


പൊലീസ് നടപടിയെ സംശയിച്ച് ഇതോടകംതന്നെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ഇത് പൊലീസിന്റെ നാടകമാണെന്നുമാണ് ആരോപണം. രാജ്യം മുഴുവന്‍ വിവാദമായ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവ സംഭവമായതിനാലാണ്. ഇത്തരം വിമര്‍ശനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയാ പൊലീസിന് കൈയടിക്കുകയാണ്. ഇതിനെതിരായ വികാരം ചര്‍ച്ച വച്ചതു തന്നെയാണ് ബല്‍റാമിനും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങാന്‍ അവസരമൊരുക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category