1 GBP = 94.40 INR                       

BREAKING NEWS

മന:സാക്ഷിയെ എരിതീയില്‍ എരിയുന്ന ഹീനന്മാര്‍ക്ക് വേണ്ടത് സജ്ജനാര്‍മാര്‍ വിധിക്കുന്ന അതിതീവ്ര വിധി; ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കാന്‍ ആയിരം കുറ്റവാളികളെ അഴിച്ച് വിടുന്ന നാട്ടില്‍ കൊടും കുറ്റവാളികള്‍ക്ക് ഞെട്ടല്‍ ഉണ്ടാവട്ടെ; ആകെ നിരാശ ബാക്കിയാവുന്നത് വേദനിച്ച് നരകിക്കാതെ ഞൊടിയിടയില്‍ ഈ പരിഷകള്‍ കടന്ന് പോയതിനെ ഓര്‍ത്ത് മാത്രം; വെറും 9 ദിവസം കൊണ്ട് ഹൈദരാബാദിലെ യുവ ഡോക്ടര്‍ക്ക് നീതി ലഭിക്കുമ്പോള്‍...

Britishmalayali
kz´wteJI³

വെറും ഒമ്പത് ദിവസം. അത്രനാളെ വേണ്ടിവന്നുള്ളു ഇന്ത്യയുടെ മന:സാക്ഷി ഒരേപോലെ തേങ്ങലടിച്ച് കരഞ്ഞ ഒരു കൊടുംകുറ്റത്തിന് ശിക്ഷ വിധിക്കാന്‍. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാവും നാലുപേര്‍ക്ക് ഒമ്പത് ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ കൊടുക്കുന്നത്. ഒരാളെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക. അയാളുമായി കൊണ്ടുനടന്ന് തെളിവുകള്‍ ശേഖരിക്കുക. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുക. അയാള്‍ക്ക് അര്‍ഹമായ സകല നിയമപരമായ സഹായങ്ങളും ചെയ്തുകൊടുക്കുക. വിചാരണത്തടവുകാരനായി ദിവസങ്ങളോളം ജയിലില്‍ സൂക്ഷിക്കുക. സ്വാധീനമുണ്ടെങ്കില്‍ ജാമ്യം നല്‍കി വീട്ടില്‍ വിടുക. അങ്ങനെ വര്‍ഷങ്ങളോളം വിചാരണ പ്രക്രിയകള്‍ എല്ലാം ഹൈദരാബാദിലെ ആ വനിതാ യുവ ഡോക്ടറുടെ ജീവന്‍ എടുത്തവരുടെ കാര്യത്തില്‍ ഇല്ലാതായി തീര്‍ന്നു.

നവംബര്‍ മാസം 27-ാം തീയതി രാത്രിമുഴുവന്‍ വേദനയുടെ അങ്ങേത്തലക്കലേക്ക് തള്ളിവിട്ട് വയറ്റിലേക്കും വായിലേക്കും മദ്യം ഒഴിച്ചുകൊടുത്ത് ക്രൂരമായി പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നുതള്ളിയ ആ പെണ്‍കുട്ടിക്ക് ഇത്രവേഗം നീതി കിട്ടുമെന്ന് ആരെങ്കിലും കരുതിയോ? ആരും കരുതിയില്ല. ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നു, മനുഷ്യാവകാശം ഓരോ ക്രിമിനലുകള്‍ക്കും ഉണ്ട്. അതുകൊണ്ട് വിചാരണ ഇല്ലാതെ വെറുതെ വെടിവെച്ച് കൊല്ലുന്നത് അന്യായമാണ് എന്ന് പറഞ്ഞ്.

ഏതൊരു കുറ്റാരോപിതനും അവന്‍ നിരപരാധിയാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ സമയവും സാഹചര്യവും ഒരുക്കണമെന്നും വിചാരണയില്ലാതെ ആരെയും കൊന്നു കളയുകയോ കുറ്റവാളിയെന്ന് പ്രഖ്യാപിക്കുകയോ ചെയ്യരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച്, രാഷ്ട്രീയ പകപോക്കലിന് വേണ്ടിയാണ് ഈ നാട്ടിലെ പല കേസുകളും ഉണ്ടാകുന്നത് എന്ന് കണക്കിലെടുക്കുമ്പോള്‍. എന്നാല്‍, ഹൈദരാബാദിലെ ഒരു പെണ്‍കുട്ടിയെ കാമാര്‍ത്തി തീര്‍ക്കുന്നതിന് വേണ്ടി അര്‍ദ്ധരാത്രി മുഴുവന്‍ പീഡിപ്പിച്ച് കൊന്നു തള്ളിയ നരാധമന്മാര്‍ക്കു വേണ്ടി നിരപരാധികളായിരിക്കുമോ എന്ന് സംശയിക്കുന്നവര്‍ക്ക് വേണ്ടി ഉണ്ടാക്കി വെച്ചിരിക്കുന്ന നിയമത്തിന്റെ സാധുതകളും പഴുതുകളും അനുവദിച്ചുകൂടാ.


ഡല്‍ഹിയിലെ പെണ്‍കുട്ടിയെ അതിക്രൂരമായി അര്‍ദ്ധരാത്രിയുടെ മറവില്‍ ഇല്ലാതാക്കി കളഞ്ഞ നരാധമന്മാരില്‍ ഒരാള്‍ ഇന്നും സുഖമായി കൈവിലങ്ങുകള്‍ ഇല്ലാതെ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ഡല്‍ഹി തെരുവിലൂടെ മറ്റൊരാളെ പീഡിപ്പിക്കാന്‍ കിട്ടുമോ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് കയ്യും വീശി നടക്കുന്നുണ്ട് എന്ന് മറക്കരുത്. ബാക്കി പ്രതികളെയൊക്കെ കൊന്നുകളയാന്‍ ആരാച്ചാരില്ലാത്തതുകൊണ്ട് മുമ്പോട്ട് പോകുകയാണ്. ഒരാള്‍ക്ക് വധശിക്ഷ വിധിച്ചാല്‍ പോലും വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടു പോകുന്നതിന് നമ്മുടെ നാട്ടിലെ നിയമശാസ്ത്രം അനുവദിക്കുന്നുണ്ട്. അത് തെറ്റാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന രാജ്യത്തിന്റെ നിയമം ജനാധിപത്യത്തിന്റെ ശക്തി തന്നെയാണ്. എന്നാല്‍, ഒരുവന്‍ കുറ്റവാളിയാണ് എന്ന് ഉറപ്പായാല്‍ അവന്‍ മനസാക്ഷിയെ മരവിപ്പിക്കുന്ന ഹീനകൃത്യം ചെയ്ത് സായൂജ്യമടയുന്നവനാണ് എന്ന് ഉറപ്പുവരുത്തിയാല്‍ ഒരു നിമിഷം പോലും അവന്‍ ജീവിക്കാതിരിക്കുന്നതാണ് നല്ലത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category