1 GBP = 94.80 INR                       

BREAKING NEWS

'അല്‍ഫോന്‍സാമ്മയ്ക്ക്' എതിരെ അറസ്റ്റ് വാറണ്ടില്ലെന്നത് പച്ചക്കള്ളം; 'കുങ്കുമപ്പൂവിലെ കൊടുംവില്ലത്തി അമലയ്ക്കെതിരെ' അജ്മാനിലെ കോടതി വിധിയുണ്ടെന്നത് പച്ച പരമാര്‍ത്ഥം; കമ്പനി പാര്‍ട്ണര്‍ക്ക് കടം കൊടുക്കാനുണ്ടെന്നതിന് തെളിവായി കോടതി രേഖകള്‍; മറുനാടന്‍ വ്യാജ വാര്‍ത്ത നല്‍കുന്നുവെന്ന് സീരിയല്‍ നടി പറയുന്നത് ശുദ്ധ അസംബന്ധം; കടം തിരിച്ചുകൊടുക്കാതെ ഒളിച്ചു കളിക്കുന്ന പ്രസില്ല ജെറിനെതിരായ തെളിവുകള്‍ മറുനാടന്‍ പുറത്തു വിടുന്നു; ഇത് ബിസിനസ് പങ്കാളിയെ നെട്ടോട്ടമോടിക്കുന്ന കള്ളക്കളി തന്നെ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: പ്രസില്ല ജെറിന്‍ എന്ന അശ്വതിയെ മലയാളികള്‍ മറക്കില്ല. ഏഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മയിലെ അല്‍ഫോന്‍സാമ്മയായും കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയുമായും മാറി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണിത്. ബിസിനസ് പങ്കാളിയെ അജ്മാനില്‍ ചതിച്ച കഥ പറഞ്ഞു ഈ നടിയുടെയും ഭര്‍ത്താവിന്റെയും മറ്റൊരു മുഖമാണ് മറുനാടന്‍ തുറന്നു കാട്ടിയത്. കമ്പനിയുടെ പങ്കാളിയും ജീവനക്കാരനുമായ രാജേഷ് ബാബുവിനു ഏഴ് ലക്ഷത്തോളം രൂപ ഇവര്‍ നല്‍കാനുണ്ടെന്നും അതിനായി അജ്മാന്‍ കോടതി വിധിയുണ്ടെന്നും അതിന്റെ പേരില്‍ ഇവര്‍ക്ക് അറസ്റ്റ് വാറണ്ടും ഉണ്ടെന്നാണ് മറുനാടന്‍ വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ക്ഷുഭിതയായ നടി മാധ്യമങ്ങളെ ബന്ധപ്പെട്ടു മറുനാടന്‍ നല്‍കിയത് വ്യാജവാര്‍ത്ത എന്നാണ് ആരോപണം ഉന്നയിച്ചത്. മറുനാടനു എതിരെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലെറ്റിലും അജ്മാന്‍ പൊലീസിലും പരാതി നല്‍കുമെന്നും നടി പറഞ്ഞു.

നടി എന്ന നിലയിലുള്ള വിശ്വാസ്യതയും ഇവരുടെ ആരോപണങ്ങളും മുഖവിലയ്ക്ക് എടുത്ത് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. നടിയെക്കുറിച്ച് വന്നത് വ്യാജവാര്‍ത്ത എന്ന രീതിയില്‍ ഇവരുടെ പ്രതികരണവും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മറ്റു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതോടെ മറുനാടന്‍ നടിയെക്കുറിച്ച് വ്യാജ വാര്‍ത്ത നല്‍കി എന്ന പ്രചാരണവും വന്നു. ഏഴു ലക്ഷത്തോളം രൂപ നടി രാജേഷ് ബാബുവിന് നടി നല്‍കാനുണ്ട്. 2017 മെയ് മാസം 30 നാണ് നടിക്ക് എതിരെ രാജേഷ് ബാബു അജ്മാന്‍ കോടതിയില്‍ കേസ് നല്‍കിയത്. 2540/2017 ആണ് കേസ് കേസ് നമ്പര്‍. 2017 ഒക്ടോബര്‍ 12 നു വിധിയും വന്നു. 39817 ദിര്‍ഹംസ് രാജേഷ് ബാബുവിന് നല്‍കാനാണ് വിധി വന്നത്. അറസ്റ്റ് വാറണ്ട് വന്നത് 2019 മെയ് അഞ്ചിനാണ്. ഈ അറസ്റ്റ് വാറണ്ട് ആണ് നിലനില്‍ക്കുന്നത്. ഈ തുകയും നാട്ടിലേക്ക് തിരികെ പോകാനുള്ള ടിക്കറ്റ് കൂടി നടി നല്‍കേണ്ടതുണ്ട്. ഇതെല്ലാം നിലനില്‍ക്കുന്നതുകൊണ്ടാണ് മറുനാടന്‍ വാര്‍ത്ത നല്‍കിയത്.

കോടതിവിധിയുടെ കോപ്പിയും അറസ്റ്റ് വാറണ്ടിന്റെ കോപ്പിയും കയ്യില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ബിസിനസ് പങ്കാളിയെ ചതിച്ച നടിയെക്കുറിച്ച് മറുനാടന്‍ വാര്‍ത്ത നല്‍കിയത്. 2018-ല്‍ വിസയുടെ കാലാവധി തീര്‍ന്നിട്ടും രാജേഷ് ബാബു ഇപ്പോഴും അജ്മാനില്‍ തന്നെ തങ്ങുകയാണ്. വിസയുടെ കാലാവധി തീര്‍ന്നാല്‍ പിന്നെ എങ്ങിനെ വിദേശത്ത് ഒരാള്‍ക്ക് തുടരാന്‍ കഴിയും. അതും കര്‍ശനമായ നിയമങ്ങള്‍ നിലവിലുള്ള യുഎഇപോലുള്ള ഒരു രാജ്യത്ത്. അതിനു രാജേഷിനെ സഹായിച്ചത് ഈ കോടതി ഉത്തരവാണ്. ഏഴു ലക്ഷത്തോളം രൂപ രാജേഷിനു ശമ്പള കുടിശിക എന്ന നിലയില്‍ നടിയും ഭര്‍ത്താവും നല്‍കണം. ഇത് കോടതി ഉത്തരവാണ്. അറസ്റ്റ് വാറണ്ടും ഉണ്ട്. അതിനാല്‍ തത്ക്കാലം നടിക്ക് അജ്മാന്‍ വിടാന്‍ കഴിയില്ല. പണം ലഭിക്കാനുള്ളതിനാല്‍ രാജേഷും അജ്മാനില്‍ തന്നെ തങ്ങുകയാണ്. ഈ കാര്യങ്ങള്‍ ആണ് വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചത്. വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയതോടെ നടി ക്ഷുഭിതയായി രംഗത്തിറങ്ങുകയായിരുന്നു.

ഞാനും ജെറിനും അജ്മാനില്‍ തന്നെയുണ്ട്. ഒളിച്ചു കഴിയേണ്ട ആവശ്യമില്ല. 'ഞാനുമായി ബന്ധപ്പെട്ട ഒരു വ്യാജ വാര്‍ത്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ഞാനും ഭര്‍ത്താവും യുഎഇയുടെ നിയമത്തില്‍ നിന്നുകൊണ്ട് ബിസിനസ് നടത്തുന്ന ആളുകളാണ്. എന്നെയും അദ്ദേഹത്തെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് വാര്‍ത്ത. ഞാനോ ഭര്‍ത്താവോ ഒളിവില്‍ പോയിട്ടില്ല. ഇപ്പോഴും യുഎഇ യില്‍ അജ്മാനില്‍ താമസിക്കുന്നുണ്ട്. ആര്‍ക്കു വേണമെങ്കിലും എന്നെ എപ്പോള്‍ വേണമെങ്കിലും കാണാം വിളിക്കാം സംസാരിക്കാം. മൂന്നു മാസം മുന്‍പ് ജെറിന്റെ ബാല്യകാല സുഹൃത്തും അയല്‍വാസിയുമായ രാജേഷ് ബാബു സെയില്‍സ് മാനേജരായി കമ്പനിയില്‍ ചേര്‍ന്നു. അടുത്തിടെ തനിക്ക് രണ്ട് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് രാജേഷ് ബാബു അജ്മാന്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനു ശേഷമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസില്ലയും ജെറിനും യുഎഇയില്‍ ഒളിച്ചു താമസിക്കുന്നു എന്ന് പറഞ്ഞു വാര്‍ത്ത വന്നത്.

രണ്ടാഴ്ചയിലേറെ ഓഫിസില്‍ വരാത്തതിനെ തുടര്‍ന്ന് രാജേഷിനെ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തി. ഇതിന്റെപ്രതികാരമായാണ് ദുഃഷ്പ്രചാരണം നടത്തുന്നത്. രാജേഷ് ബാബു കമ്പനിക്ക് ചില ബാധ്യതകളും വരുത്തിവച്ചിരുന്നു. സെയില്‍സ് മാനേജര്‍ മാത്രമായിരുന്ന അയാള്‍ കമ്പനിയുടെ പാര്‍ട്ണറാണെന്നാണ് പറഞ്ഞു പരത്തുന്നത്. രാജേഷ് ബാബുവിന്റെ പരാതിയില്‍ അജ്മാന്‍ കോടതി ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു എന്ന് പറയുന്നതും പച്ചക്കള്ളമാണ്. യുഎഇ തൊഴില്‍ നിയമം അനുസരിച്ച് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയാല്‍ അന്വേഷിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നല്ലാതെ ഒളിച്ചുകഴിയേണ്ടത് എന്തിനാണെന്ന് മനസിലാകുന്നില്ല. താന്‍ യുഎഇയില്‍ എല്ലായിടത്തും സഞ്ചരിക്കുന്നു. ഇടയ്ക്ക് ഒരു ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. ഒളിച്ചു കഴിയുന്നു എന്നത് വലിയ തമാശയാണ്. പ്രസില്ല മാധ്യമങ്ങളോട് പറഞ്ഞു.

കേസ് നല്‍കി എന്ന് നടി തന്നെ പറയുന്നു. എന്നാല്‍ വിധി വന്നത് പറയുന്നില്ല. അജ്മാന്‍ കോടതി ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. നഷ്ടപരിഹാരം നല്‍കാനുള്ള വിധി രേഖയായി മുന്നില്‍ നില്‍ക്കെയാണ് ഏഴു ലക്ഷത്തോളം രൂപ നഷ്ടം നല്‍കാനുണ്ട് എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് നടി പറയുന്നത്. നടി പറയുന്ന കള്ളമാണ് വിധിയുടെ കോപ്പി പ്രസിദ്ധപ്പെടുത്തുന്നതിലൂടെ പൊളിയുന്നത്. അടുത്തിടെ തനിക്ക് രണ്ടുമാസം ശമ്പളം നല്‍കിയില്ലാ എന്ന് പറഞ്ഞു കോടതിയില്‍ കേസ് നല്‍കി എന്നാണ് നടി പറയുന്നത്. എന്നാല്‍ രാജേഷ് ബാബു ലഭിക്കാനുള്ള തുക ആവശ്യപ്പെട്ടു കേസ് നല്‍കിയത് തന്നെ 2017 മെയ് മാസം 30 നാണ്. വിധി വന്നത് അതേ വര്‍ഷം 2017 ഒക്ടോബര്‍ 12നുമാണ്. എല്ലാം നടക്കുന്നത് രണ്ടു വര്‍ഷം മുന്‍പാണ്. മൂന്നു മാസം മുന്‍പ് എന്ന് എങ്ങിനെയാണ് നടി പറയുന്നത്. ഞങ്ങള്‍ വീണ്ടും വാര്‍ത്ത നല്‍കുന്നതിലൂടെയാണ് നടിയുടെ കള്ളങ്ങള്‍ ആണ് പൊളിഞ്ഞുകൊണ്ടിരിക്കുന്നത്.
നടിയും ഭര്‍ത്താവ് ജെറിന്‍ ബാബുവും സുഹൃത്ത് രാജേഷ് ബാബുവും കൂടി ചേര്‍ന്ന് യുഎഇയില്‍ കമ്പനി നടത്തി. ഈ നടത്തിപ്പില്‍ സുഹൃത്തിനെ കബളിപ്പിച്ചതിന്റെ പേരിലാണ് നടിക്ക് എതിരെ കേസ് വന്നത്. ഏഴു ലക്ഷത്തോളം രൂപ നല്കാനുണ്ടായതിനെ തുടര്‍ന്ന് രാജേഷ് ബാബു നല്‍കിയ പരാതിയില്‍ കോടതി വിധി വന്നതിനെ തുടര്‍ന്ന് നടിയോട് ഏഴു ലക്ഷത്തോളം രൂപ നല്‍കാനാണ് അജ്മാന്‍ കോടതി വിധി വന്നത്. വിധി വന്നിട്ട് രണ്ടു വര്‍ഷമായെങ്കിലും നടി ഇതുവരെ തിരികെ അടച്ചിട്ടില്ല. നടിക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. പണം തിരികെ കിട്ടാനുള്ളതിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി രാജേഷ് ബാബു യുഎഇ വിട്ടിട്ടുമില്ല.

തകധിമി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ നടിയാണിത്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച കാണാക്കുയില്‍ സീരിയലിലൂടെയാണ് രംഗത്ത് വന്നത്. ഈ സീരിയല്‍ മുടങ്ങിപ്പോയി. അതിനെ തുടര്‍ന്നാണ് അല്‍ഫോന്‍സാമ്മ ലഭിച്ചത്. ഇതിലെ വിജയമാണ് നടിയുടെ തലക്കുറി തിരുത്തിയത്. വിശുദ്ധയായ അല്‍ഫോന്‍സാമ്മയെ കാണുന്നത് പോലെയാണ് നടിയെ ആരാധകര്‍ വരവേറ്റത്. അല്‍ഫോന്‍സാമ്മ കഴിഞ്ഞപ്പോള്‍ അതിലും വലിയ ഹിറ്റായി കുങ്കുമപ്പൂവ് വരുകയും ചെയ്തു. ഓര്‍ക്കൂട്ട് വഴി പരിചയപ്പെട്ടാണ് ജെറിനെ നടി വിവാഹം ചെയ്തത്. ജെറിനും രാജേഷ് ബാബുവും സഹപാഠികളും കൂട്ടുകാരുമാണ്. അതിനാലാണ് രാജേഷ് ബാബു ജെറിനും നടിക്കും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത്.
തങ്ങള്‍ക്ക് നല്‍കാനുള്ള പണം നല്‍കാതെ കോടതിയെ കബളിപ്പിച്ച് നടക്കുകയാണ് നടി എന്നാണ് രാജേഷ് ബാബുവിന്റെ ഭാര്യ രശ്മി മറുനാടന്‍ മലയാളിയോട് പറഞ്ഞത്. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ തുകയും നല്‍കിയാണ് ഇവരുടെ കമ്പനിയിലേക്ക് നല്‍കിയത്. കമ്പനി മുന്നോട്ടു പോയപ്പോള്‍ നടിക്ക് തന്റെ ഭര്‍ത്താവിനെ കമ്പനിയില്‍ നിന്ന് ഒഴിവാക്കിയാല്‍ കൊള്ളാമെന്ന് ആഗ്രഹം വന്നു. പണം തിരികെ നല്‍കിയാല്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഒഴിയാം എന്നും ഭര്‍ത്താവ് അവരെ അറിയിച്ചു. പക്ഷെ പണം തിരികെ നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് രാജേഷ് ബാബു അജ്മാന്‍ കോടതിയെ സമീപിച്ചത്.
കോടതി വിധി രാജേഷിനു അനുകൂലമായിരുന്നു. നടിയോട് തുക തിരികെ നല്‍കാനാണ് അജ്മാന്‍ കോടതി വിധിച്ചത്. തുക അടച്ചില്ല. അതിനാല്‍ അറസ്റ്റ് വാറണ്ട് നിലവില്‍ വന്നു. ഇതാണ് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category