1 GBP = 97.00 INR                       

BREAKING NEWS

ഐ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള എഫ്.സി; പത്ത് പേരുമായി കളിച്ചിട്ടും പോരാട്ട വീര്യം കൈവിടാതെ കേരളാ ടീം; ഇന്ത്യന്‍ ആരോസിനെ തകര്‍ത്ത് ലീഗിലെ ഒന്നാം നമ്പര്‍ വിടാതെ ഗോകുലം മുമ്പോട്ട്

Britishmalayali
kz´wteJI³

പനാജി: ഐ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള എഫ്.സി. മുന്നോട്ട്. ഇന്ത്യന്‍ ആരോസിനെതിരേ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഗോകുലത്തിനായി.

49-ാം മിനിറ്റില്‍ ഹെന്റി കിസേക്കയാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്. ജസ്റ്റിന്‍ ജോര്‍ജിന്റെ പാസില്‍നിന്നായിരുന്നു കിസേക്കയുടെ ഗോള്‍. 77-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ആന്ദ്രെ എറ്റിനെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂര്‍ത്തിയാക്കിയത്. എന്നിട്ടും വിജയം നേടാന്‍ ഗോകുലത്തിന് കഴിഞ്ഞുവെന്നതാണ് നിര്‍ണ്ണായകം. ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് ഐസോളിനെ തോല്‍പ്പിച്ചു.

ഐ ലീഗ് കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ഗോകുലം ഇത്തവണത്തെ കിരീടസാധ്യതയുള്ള ടീമുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ ടീമുകളെ ഒന്നൊന്നായി കീഴടക്കി ഡ്യൂറാന്റ് കപ്പ് നേടിയ പ്രകടനമാണ് ഗോകുലത്തെ എതിര്‍ടീമുകളുടെ പേടിസ്വപ്നമാക്കിമാറ്റുന്നത്. ബംഗ്ലാദേശിലെ ധാക്കയില്‍നടന്ന ഷെയ്ഖ് കമാല്‍ കപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ സെമിയില്‍ കടക്കാനും കേരള ക്ലബ്ബിനായിരുന്നു. അര്‍ജന്റീനക്കാരന്‍ കോച്ച് ഫെര്‍ണാണ്ടൊ വരേലയുടെ കീഴില്‍ ടീം എല്ലാ മേഖലയിലും മികവിലേക്കുയര്‍ന്നിട്ടുണ്ട്. ഇതിന് തെളിവാണ് ഐ ലീഗിലെ രണ്ട് വിജങ്ങളും.

മുന്നേറ്റനിരയില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊ സ്ട്രൈക്കര്‍ മാര്‍കസ് ജോസഫും യുഗാന്‍ഡയുടെ ഹെന്റി കിസീക്കയും ചേര്‍ന്ന സഖ്യത്തിലാണ് ഗോകുലത്തിന്റെ പ്രതീക്ഷകള്‍. ഡ്യൂറാന്റ് കപ്പില്‍ രണ്ട് ഹാട്രിക്കുകളടക്കം 11 ഗോളുകള്‍ മാര്‍കസ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനായി കളിച്ചിരുന്ന കിസീക്ക ഏഴുഗോള്‍ നേടിയിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് താളം കണ്ടെത്തിയതാണ് വിജയത്തിന് ആധാരം.

ട്രിനിഡാഡില്‍നിന്നുള്ള മധ്യനിരക്കാരന്‍ നഥാനിയല്‍ ഗാര്‍സിയ, അഫ്ഗാന്‍ ദേശീയ നിരയിലെ ഹാരൂണ്‍ അമിരി എന്നിവരും മികച്ച ഫോമിലാണ്. മലയാളി താരങ്ങളായ മുഹമ്മദ് ഇര്‍ഷാദ്, എം.എസ്. ജിതിന്‍, കെ.പി. രാഹുല്‍, മുഹമ്മദ് റാഷിദ്, ഗോള്‍ കീപ്പര്‍ സി.കെ. ഉബൈദ് തുടങ്ങിയവരും ടീമിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category