1 GBP = 94.80 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മിഷന്‍, പാരീഷ്, മാസ് സെന്ററിലെ അംഗങ്ങള്‍ ഏറ്റുമുട്ടുന്നു; പ്രഥമ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജനുവരിയില്‍ സ്റ്റോക്ക്ഓണ്‍ ട്രെന്റില്‍

Britishmalayali
ക്രിസ്റ്റി അരഞ്ഞാണി

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴിലുള്ള മിഷന്‍, പാരീഷ്, മാസ് സെന്ററിലുള്ള അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. രൂപതയുടെ കീഴിലുള്ള വലിയ മിഷന്‍ സെന്ററുകളില്‍ ഒന്നായ ഒഎല്‍പിഎച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിലാണ് ഇവര്‍ ഏറ്റുമുട്ടുന്നത്. ജനുവരി 18ന് (2020) ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് എട്ടു വരെയാണ് ഓള്‍ യുകെ ബാഡ്മിന്റണ്‍ ഡബിള്‍സ് നടത്തപ്പെടുന്നതാണ്. 

ഫസ്റ്റ് പ്രൈസ് 250 പൗണ്ടും ട്രോഫിയും, സെക്കന്റ് പ്രൈസ് 150 പൗണ്ടും ട്രോഫിയും തേര്‍ഡ് പ്രൈസ് 100 പൗണ്ടും ട്രോഫിയും ഫോര്‍ത്ത് പ്രൈസ് 50 പൗണ്ടും ട്രോഫിയും നല്‍കപ്പെടുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് ടീമിന് 30 പൗണ്ട്. ആദ്യമേ രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. രൂപതയുടെ കീഴിലുള്ള ഏതെങ്കിലും മാസ് സെന്റര്‍, പാരീഷ്, മിഷന്‍ എന്നിവയില്‍ അംഗങ്ങളായ ടീമുകള്‍ക്ക് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിലോട്ട് സ്വാഗതം ചെയ്യുന്നു.

പരസ്പരം പരിചയപ്പെടുന്നതിനും സഹോദര കൂട്ടായ്മയും വളര്‍ത്തുന്നതിനും അതുപോലെ തന്നെ ഒരോ വ്യക്തികളുടെയും കുടുംബങ്ങളിലെയും സാമൂഹ്യ സാംസ്‌കാരിക ആത്മീയ ആരോഗ്യം കായിക വളര്‍ച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മെന്‍സ് ഫോറം പ്രസിഡന്റ് ജോഷി വര്‍ഗ്ഗീസ് - 07728324877, സെക്രട്ടറി ബിജോയ് ജോസഫ് - 07737827139, ക്രിസ്റ്റി സെബാസ്റ്റ്യന്‍ - 07984183286

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category