1 GBP =92.30INR                       

BREAKING NEWS

യുകെയില്‍ യൂസഫലിയുടെ ട്വിന്റി 14 ഹോള്‍ഡിങ്സ് നിക്ഷേപിച്ചത് 2800 കോടി; സ്‌കോട്ട്ലാന്റ് യാഡ് ഇനി സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും; ലുലു ഗ്രൂപ്പിന്റേയും യൂസഫലിയുടേയും പ്രൗഢി ഇനി ലണ്ടനിലും; മലയാളിയായ പ്രവാസി വ്യവസായി ബ്രിട്ടനെ കീഴടക്കുമ്പോള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ലുലു ഗ്രൂപ്പിന്റേയും യുസഫലിയുടേയും പ്രൗഡി ഇനി ലണ്ടനിലും. ചരിത്രപ്രസിദ്ധമായ സ്‌കോട്ട്ലാന്‍ഡ് യാഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി 14 ഹോള്‍ഡിങ്സ് പുതു ചരിത്രം രചിക്കുകയാണ്. സ്ഥാപനത്തിന് യുകെയില്‍ 2800 കോടി രൂപയുടെ (300 ദശലക്ഷം പൗണ്ട്) നിക്ഷേപമായി. ചരിത്രമുറങ്ങുന്ന അത്യാധുനിക ശൈലിയില്‍ നവീകരിച്ച സ്‌കോട്ട്ലാന്‍ഡ് യാഡ് 9 മുതലാണു സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.

ഈ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തുടങ്ങി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വിഖ്യാതമായ നഗരങ്ങളിലൊന്നാണു ലണ്ടനെന്നും ഗ്രേറ്റ് സ്‌കോട്ട്ലാന്‍ഡ് യാഡ് പ്രൗഢമായ ഒരു ചരിത്രത്തെ അടയാളപ്പെടുത്തുന്നതുമാണെന്നു ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാഡിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും അവിടുത്തെ ആതിഥ്യമാസ്വദിക്കാന്‍ ക്ഷണിക്കുന്നതായും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015 ല്‍ 1,025 കോടി രൂപക്കാണ് വിശ്വവിഖ്യാതമായ ഈ കെട്ടിടം യൂസഫലിയുടെ കമ്പനി സ്വന്തമാക്കിയത്. 512 കോടി രൂപ ചെലവാക്കിയാണ് ഇതിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ട്വന്റി 14 ഹോള്‍ഡിങ്സ് പൂര്‍ത്തിയാക്കിയത്. ഇതിനൊപ്പം എഡിന്‍ബര്‍ഗിലെ വാള്‍ഡ്‌റോഫ് അസ്റ്റോറിയ ദി കലിഡോണിയന്‍ 2018 ലും സ്വന്തമാക്കി. വെസ്റ്റ് മിന്സ്റ്ററില്‍ സെയ്ന്റ് ജെയിംസിലാണ് സ്‌കോട്ട്ലാന്‍ഡ് യാഡ് സ്ഥിതി ചെയ്യുന്നത്.

ചരിത്രപരമായ നിരവധി പ്രത്യേകതകളുള്ള ഈ ഹോട്ടല്‍ ഹയാത്ത് ബ്രാന്‍ഡിന്റേതാണ്. 1910 ല്‍ ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസായും റോയല്‍ പൊലീസ് കാര്യാലയമായും പ്രവര്‍ത്തിച്ച ഹോട്ടല്‍ ചാള്‍സ് ഡിക്കിന്‍സ്, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതി നേടി. തുഡോര്‍ കാലഘട്ടത്തില്‍ സ്‌കോട്ട്ലാന്‍ഡ് സന്ദര്‍ശിക്കുന്ന രാജാക്കന്മാരുടെ താമസകേന്ദ്രവുമായിരുന്നു ഈ കെട്ടിടം.

എഡ്വാഡിയന്‍ - വിക്ടോറിയന്‍ വാസ്തു ശില്‍പ മാതൃകയില്‍ 93,000 ചതുരശ്ര അടി വലിപ്പത്തില്‍ ഏഴു നിലകളിലായി 152 മുറികളും 16 സ്യൂട്ടുകളും വ്യവസായ പ്രമുഖര്‍, സെലിബ്രിറ്റികള്‍, രാഷ്ട്രത്തലവന്മാര്‍ എന്നിവര്‍ക്കെല്ലാമായി രണ്ടു ബെഡ്‌റൂം ടൗണ്‍ഹൗസ് വിഐപി സ്യൂട്ടുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഹോട്ടല്‍. 120 സീറ്റുകളുള്ള കോണ്‍ഫറന്‍സ് റൂമും ഇതിന്റെ പ്രത്യേകതയാണ്. സ്‌കോട്ട്ലാന്‍ഡ് യാഡ് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോള്‍ഡിങ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് ട്വന്റി14 ഹോള്‍ഡിങ്‌സ്. നേരത്തെ ബ്രിട്ടണിലെ പ്രസിദ്ധമായ പൗരാണിക കെട്ടിട്ടം യു.എ.ഇ വ്യവസായി വിലയ്ക്ക് വാങ്ങിയത് വന്‍പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെസ്റ്റ് മിനിസ്റ്ററിലെ സെന്റ് ജെയിംസിലാണ് സ്‌കോട്ട്‌ലാന്‍ഡ് യാഡ് സ്ഥിതിചെയ്യുന്നത്.1910 ല്‍ ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസായും റോയല്‍ പൊലീസ് കാര്യാലയമായും പ്രവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും വിഖ്യാതമായ നഗരങ്ങളിലൊന്നായ ലണ്ടന്റെ പ്രൗഢമായ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് ഗ്രേറ്റ് സ്‌കോട്ട്‌ലാന്‍ഡ് യാഡ് എന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. സ്‌കോട്ട്‌ലാന്‍ഡ് യാഡ് ഒരു സ്വപ്നസാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോള്‍ഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. അസംഖ്യം കഥകള്‍ ഉറങ്ങിക്കിടക്കുന്ന ഈ നിര്‍മ്മിതിയുടെ കീര്‍ത്തി ഒട്ടും കുറഞ്ഞ് പോകാത്തവിധത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുക.

ഇത്തരമൊരു ചരിത്രസ്മാരകത്തെ അതിന്റെ യശസ് ഒട്ടും ചോരാതെ നിലനിര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നതായി ഹയാത്ത് ഹോട്ടല്‍ ഗ്രൂപ്പ് പ്രസിഡന്റ് പീറ്റര്‍ ഫുല്‍ടന്‍ ചൂണ്ടിക്കാട്ടി. യു.കെയിലെ പ്രിസണ്‍ ആര്‍ട്ട് ചാരിറ്റി ട്രസ്റ്റായ കോസ്റ്റ്ലറുമായി ചേര്‍ന്നാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category