1 GBP = 93.10 INR                       

BREAKING NEWS

'ഋഷഭ് പന്തിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് കോലി'; കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പന്ത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോട്ടെ എന്നു കരുതും; ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, എപ്പോഴും നമുക്ക് എം.എസ് ധോനിമാരെ ലഭിക്കില്ല: കോലിയെ തിരുത്തി ഗാംഗുലി

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: കരിയറില്‍ മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തിരുത്തി ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ പന്ത് ആ കളിയാക്കലുകളെല്ലാം കേള്‍ക്കട്ടെ എന്ന് വെയ്ക്കുമായിരുന്നുവെന്നാണ് കോലിയെ തിരുത്തി രംഗത്തെത്തിയത്.

കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പന്ത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോട്ടെ എന്നു കരുതും. എല്ലാവരും ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, എപ്പോഴും നമുക്ക് എം.എസ് ധോനിമാരെ ലഭിക്കില്ല. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന അപൂര്‍വ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം'', ഗാംഗുലി പറഞ്ഞു ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് കോലിയെ തിരുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ ഗാംഗുലി രംഗത്തെത്തിയത്.

വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞ ?ദിവസം വന്നിരുന്നു. ഋഷഭ് പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്നും പന്തിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ താന്‍ ആരെയും അനുവദിക്കില്ലെന്നും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി വ്യക്തമാക്കിയിരുന്നു.

കളിക്കാരനെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുക എന്നത് ഋഷഭ് പന്തിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ അതുപോലെ, സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരം നല്‍കുകയും പിന്തുണക്കുകയും ചെയ്യുക എന്നത് ടീമിന്റെയും ഉത്തരവാദിത്തമാണ്. പിഴവുകള്‍ വരുത്തുമ്പോള്‍ സ്റ്റേഡിയത്തിലരുന്ന് ധോണി, ധോണി എന്ന് ആരാധകര്‍ ഉറക്കെ വിളിക്കുന്നത് ഋഷഭ് പന്തിനെ അപമാനിക്കുന്നതിന് തുല്യമാണ്. അങ്ങനെയൊരു സാഹചര്യം ഒരു കളിക്കാരനും ആഗ്രഹിക്കില്ലെന്നും കോലി രംഗത്തെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category