1 GBP = 94.00 INR                       

BREAKING NEWS

വെള്ളം വേണമെന്ന വ്യാജേന വീട്ടില്‍ എത്തി; ആരുമില്ലെന്ന് മനസിലാക്കിയപ്പോള്‍ അതിക്രമിച്ച് കയറി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞത് പൊലീസ് കാണിച്ച ഫോട്ടോകളില്‍ നിന്ന്; ഇയാള്‍ക്കെതിരെ മോഷണമുള്‍പ്പെടെ നിരവധി കേസുകള്‍; വീടിന്റെ പരിസരത്തു കൂടി ഇയാള്‍ പലപ്പോഴും ബൈക്കില്‍ പോകുന്നതു കണ്ടിരുന്നതായും മൊഴി

Britishmalayali
kz´wteJI³

കാഞ്ഞിരപ്പള്ളി:  വെള്ളം വേണമെന്ന വ്യാജേന വീട്ടില്‍ എത്തിയ യുവാവ് അതിക്രമിച്ച് കയറി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്‌കൂള്‍ വിട്ടെത്തിയ സമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കു പോയിരുന്നു, രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ സ്‌കൂളിലും, മറ്റൊരാള്‍ ജോലിക്കും പോയിരുന്നു. ഈ സമയത്തു വീട്ടിലെത്തിയ ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്നു ആവശ്യപ്പെട്ടു വീടിന് അകത്തു കയറി. തുടര്‍ന്ന് ബലമായി പീഡിപ്പിച്ചുവെന്നാണു പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി.

സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ചാണു വിവരം പറയുന്നത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പൊലീസ് കാണിച്ച ഫോട്ടോകളില്‍ നിന്നാണു പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞതും. ഇയാള്‍ പലപ്പോഴും വീടിന്റെ പരിസരത്തു കൂടി ബൈക്കില്‍ പോകുന്നതു കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയും വീട്ടുകാരും പൊലീസിനു മൊഴി നല്‍കി. ശരീരവേദനയെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.

ഇയാള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് പൊലീസിനു സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. മോഷണകേസ് ഉള്‍പ്പടെ നിരവധി കേസുകളാണ് പ്രതിയായ അരുണ്‍ സുരേഷിനെതിരെ പല സ്റ്റേഷനിലും ഉള്ളത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category