1 GBP = 94.20 INR                       

BREAKING NEWS

വഴിയരുകില്‍ നിന്ന പത്താംക്ലാസുകാരിയെ ഓട്ടോയില്‍ സ്‌കൂളില്‍ എത്തിച്ച് ആദ്യം പീഡിപ്പിച്ചത് പട്ടാളത്തില്‍ സന്തോഷ്; പെണ്‍കുട്ടിയെ കാമുകന്‍ കൂട്ടുകാര്‍ക്കും കാഴ്ച വച്ചു; പീഡനം പുറംലോകത്ത് എത്തിയത് സ്‌കൂളിലെ കൗണ്‍സിലിംഗിനിടെ; പരാതി എത്തിയിട്ടും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച് പൊലീസും; മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പ്രതിയാകാതിരിക്കാന്‍ രാഷ്ട്രീയ ഇടപെടലും; ക്രൈംബ്രാഞ്ച് എത്തിയപ്പോള്‍ ക്രൂരന്മാര്‍ അഴിക്കുള്ളില്‍; മഞ്ചേരി പോക്സോ കോടതിയിലെ ഈ കേസും ഉന്നാവയിലെ പ്രണയച്ചതി പീഡനത്തിന് സമാനം

Britishmalayali
ജംഷാദ് മലപ്പുറം

മലപ്പുറം: ഉന്നാവയിലെ പെണ്‍കുട്ടിക്കുണ്ടായത് ക്രൂര പീഡനം. പരാതി നല്‍കിയപ്പോള്‍ കത്തിച്ചും കൊന്നു. രാജ്യം ഈ പീഡനത്തിന്റെ ഇരയുടെ വേര്‍പാടിന്റെ ദുഃഖത്തിലാണ്. ഇതിനിടെ പതിനാറുകാരിയെ കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയെന്ന കേസ് കേരളത്തിലും ചര്‍ച്ചയാവുകയാണ്. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത് കഴിഞ്ഞ ദിവസമാണ്. പൊലീസിന്റെ ശക്തമായ ഇടപെടലുകളാണ് ഉന്നാവയ്ക്ക് സമാനമായ രക്തസാക്ഷികളെ കേരളം സൃഷ്ടിക്കാത്തതിന് കാരണം. അപ്പോഴും പീഡകര്‍ വിലസുകയാണ്. ഇതിന് തെളിവാണ് ഈ സംഭവവും.

തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പട്ടാളത്തില്‍ സന്തോഷ് (36), പട്ടാളത്തില്‍ ബൈജു (38), പാറയില്‍ അനസ് (36), കൊളക്കാട്ടിരി അബ്ദുറഹിമാന്‍ എന്ന മാനു (37) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം. 2019 മാര്‍ച്ച് 15ന് ഉച്ചക്ക് 12.30ന് വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി സ്‌കൂളില്‍ വെച്ച് ബലാല്‍സംഗം ചെയ്തിരുന്നു. തിരൂരങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ച കേസ് പിന്നീട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഓഗസ്റ്റ് 13ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഒക്ടോബര്‍ 21നാണ് പ്രതികള്‍ അറസ്റ്റിലായത്.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് കെണിയില്‍ വീഴ്ത്തുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയ 10ാംക്ലാസുകാരി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാര്‍ക്ക് പീഡിപ്പിക്കാനാണ് അവസരമൊരുക്കിക്കൊടുത്തു. സംഭവം പുറംലോകം അറിഞ്ഞത് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ്. പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായി സൂചനളുള്ളതായി പൊലീസ് തിരിച്ചറിയുന്നുണ്ട്.

അപമാനവും പ്രതികളില്‍ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാതെ രക്ഷിതാക്കള്‍ എല്ലാം രഹസ്യമാക്കി. ഇരയായ പെണ്‍കുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ നാട്ടിലെ പ്രാദേശിക മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന ആരോപണവും ഉണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ജൂലൈ മാസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, ഉന്നതസ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പൊലീസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

പട്ടാളത്തില്‍ സന്തോഷിനെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനാണു ശ്രമം നടന്നത്. ഉന്നത രാഷ്ട്രീയ ഇടപെടല്‍ കാരണം കേസ് അവസാനിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ പരിസരത്തെയും പല വീടുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ചില വീടുകളിലും കടകളിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുകയും ചെയ്തു. നിരവധി മൊബൈല്‍ ഫോണുകളും ലാപ്‌ടോപും മറ്റും വീടുകളില്‍ നിന്നു പിടിച്ചെടുത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category