1 GBP = 94.80 INR                       

BREAKING NEWS

കൈലാസ രാജ്യം സ്ഥാപിച്ച വിവാദ സ്വാമി നിത്യാനന്ദയുടെ ബ്രിട്ടീഷ് ടീം സജീവമായി രംഗത്ത്; ഇന്ത്യയിലെ കാര്യങ്ങളൊക്കെ മാധ്യമങ്ങളുടെ കള്ളത്തരമെന്നു ശിഷ്യ മാതാ നിത്യ ആല്‍മദയാനന്ദ; 'ആശ്രമ പ്രവര്‍ത്തനം' ഉറ്റ ശിഷ്യരുടെ വീടുകള്‍ കേന്ദ്രമാക്കി; ബ്രിട്ടനില്‍ സ്ഥലം വെളിപ്പെടുത്താന്‍ തയ്യാറാകാതെ സ്വാമിനി

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ട്രിനിഡാഡ് ടുബാഗോയ്ക്കടുത്തു ദ്വീപ് വാങ്ങി സ്വന്തം കൈലാസ രാജ്യം സ്ഥാപിച്ച വിവാദ താന്ത്രികന്‍ സ്വാമി നിത്യാനന്ദയ്ക്കു ബ്രിട്ടനിലും സജീവമായ ആശ്രിത വൃന്ദം. വിവാദ സ്വാമിക്ക് ലോകമൊട്ടാകെ ആരാധകര്‍ ഉണ്ടെന്നത് സാക്ഷ്യപ്പെടുത്തുന്ന വിവരമാണ് സ്വാമിക്കു വേണ്ടി ഫോണില്‍ മറുപടി പറയാന്‍ തയ്യാറാകുന്ന സ്വാമിനി മഹന്ത് മാ നിത്യ ആത്മദയാനന്ദയുടെ വാക്കുകള്‍ തെളിയിക്കുന്നത്. സ്വാമി നിത്യാന്ദയെ കുറിച്ച് നിറംപിടിച്ച വാര്‍ത്തകള്‍ ഓരോ ദിവസവും എത്തുന്നതിനാല്‍ ഇദ്ദേഹത്തിന്റെ യുകെയിലെ പ്രവര്‍ത്തനം അന്വേഷിക്കുന്നതിനു വേണ്ടിയാണു ബ്രിട്ടീഷ് മലയാളിയില്‍ നിന്നും മാതാജിയെ ബന്ധപ്പെട്ടത്.

ആശ്രമത്തെ കുറിച്ച് അറിയാനും കാണാനും ആഗ്രഹം ഉണ്ടെന്നു വ്യക്തമാക്കിയപ്പോള്‍ ലണ്ടനിലെ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളാണ് മാതാജി നല്‍കാന്‍ തയ്യാറാകുന്നത്. എന്നാല്‍ ഫോണിലൂടെ വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്ന മാതാജി ലണ്ടനില്‍ എത്തിയിട്ട് വിളിക്കൂ, ആള്‍ എത്തി വഴി കാട്ടും എന്നാണ് പറയുന്നത്. അതേ സമയം ലണ്ടനില്‍ ഹിന്ദുക്കളുടെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന ഹാരോ കേന്ദ്രമാക്കിയാണ് മാതാ ആത്മ ദയാനന്ദയും കൂട്ടരും പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നു ബ്രിട്ടീഷ് മലയാളിക്ക് വിവരം ലഭിച്ചു.
ആശ്രമത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മാതാജി പറയുന്നത് നിത്യാനന്ദയ്ക്കു വേണ്ടി യുകെയില്‍ പ്രത്യേക ആശ്രമം ഇല്ലെന്നതാണ്. വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. യോഗയും വേദ മന്ത്രോച്ചാരണ പഠനവും ഒക്കെയാണ് പ്രധാന പ്രവര്‍ത്തനം. യുകെയിലെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ മാതാ നിത്യ ആത്മ ദയാനന്ദ തന്നെയാണ് നിയന്ത്രിക്കുന്നതും. വര്‍ഷങ്ങള്‍ക്കു മുന്‍പ് തലമുടി കൊഴിയുന്നതിന് പറയുന്ന അലോപീഷ്യ രോഗം മൂലം മാനസിക സമ്മര്‍ദ്ദത്തിലായ നിത്യ ആത്മ ദയാനന്ദ മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം തേടി സ്വാമി നിത്യാനന്ദയെ കാണുന്നത് മുതലാണ് പരിചയം വളരുന്നത്. തലയില്‍ ചെറു വട്ടങ്ങളായി മുടി കൊഴിഞ്ഞു പോകുന്ന അസുഖമാണ് അലോപീഷ്യ എന്നറിയപ്പെടുന്നത്. നിത്യാനന്ദയെ കണ്ടത് മുതല്‍ മാനസികമായി ധൈര്യം കണ്ടെത്തിയ നിത്യ ആത്മ ദയാനന്ദ പിന്നീടു സ്വാമിയുടെ യുകെയിലെ വിശ്വസ്ത ആയി മാറുക ആയിരുന്നു.

ലണ്ടനില്‍ പലയിടത്തും നിത്യാനന്ദയ്ക്ക് ശിഷ്യഗണങ്ങളുണ്ട്. ഇവരെ കോ ഓഡിനേറ്റ് ചെയ്യുന്ന ചുമതലയും മാതാജിക്ക് തന്നെയാണ്. സ്ഥിരമായി ലണ്ടനില്‍ സത്സംഗം സംഘടിപ്പിക്കുന്ന ഇവര്‍ നിത്യാന്ദയുടെ അത്ഭുത പ്രവര്‍ത്തികള്‍ സോഷ്യല്‍ മീഡിയ മുഖേനെ ഭക്തരില്‍ എത്തിക്കുന്നുണ്ട്. സംസാരത്തില്‍ ഇന്ത്യന്‍ വംശജയാണ് എന്ന് തോന്നിപ്പിക്കും വിധമാണ് ഇവരുടെ ഉച്ചാരണം. എന്നാല്‍ സത്സംഗം പ്രവര്‍ത്തനത്തെ കുറിച്ച് കാര്യമായി ഒന്നും വിട്ടുപറയാനും മാതാജി തയ്യാറായില്ല. യുകെയില്‍ ആശ്രമ വേദികള്‍ക്കു പകരം ശിഷ്യരായി മാറുന്നവരുടെ സഹായത്തോടെ വീടുകളിലാണ് പ്രധാനമായും സത്സംഗം നടത്തുന്നത്. ചിലപ്പോഴൊക്കെ ഹാളുകളിലും ഭജന്‍ സത്സംഗം സംഘടിപ്പിക്കാറുണ്ട്. നിത്യാനന്ദയെ ഈശ്വരനായി പൂജിക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ഇവര്‍ക്ക് ഇടം ലഭിക്കാറില്ല എന്നതാണ് വസ്തുത.
യാദൃശ്ചികമെന്നോണം ഇന്ത്യയിലെ സംഭവ വികാസങ്ങള്‍ ചോദിച്ചപ്പോള്‍ അതൊക്കെ കള്ളക്കഥകള്‍ എന്ന മട്ടില്‍ മാതാജി പറഞ്ഞൊഴിയുക ആയിരുന്നു. സ്വാമി നിത്യാനന്ദയുടെ പുത്തന്‍ വിശേഷങ്ങള്‍ ഒന്നും പങ്കു വയ്ക്കാതിരിക്കാനും മാതാ പ്രത്യേകം ശ്രദ്ധിച്ചു. കൂടുതല്‍ അറിയാന്‍ നേരിട്ടു വന്നാല്‍ മതിയെന്നു വ്യക്തമാക്കി അവര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുക ആയിരുന്നു. സോഷ്യല്‍ മീഡിയ പേജില്‍ നിത്യാനന്ദയോടുള്ള പരമമായ പ്രേമം വാക്കുകളില്‍ പ്രകടിപ്പിക്കാനും മാതാ മറക്കുന്നില്ല. പരമശിവനോട് എന്ന വിധം പ്രേമം തോന്നുന്നു എന്നാണ് മാതാ വിശേഷിപ്പിക്കുന്നത്. താന്‍ പരമശിവന്‍ തന്നെയാണ് എന്നാണ് ഈ ദിവസങ്ങളില്‍ ഒക്കെ നിത്യാനന്ദ പറയുന്നതും.
മാതായുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വര്‍ഷങ്ങള്‍ ഇവര്‍ക്ക് നിത്യാന്ദയുമായി ബന്ധമുണ്ടന്നതിന്റെ തെളിവുകള്‍ ലഭ്യമാണ്. കഴിഞ്ഞ ദിവസം നിത്യാനന്ദ പുറത്തു വിട്ട കൈലാസ രാജ്യം സംബന്ധിച്ച യുട്യൂബ് വീഡിയോ അടക്കമുള്ള വിവരങ്ങളും മാതാ അല്‍മാനന്ദയുടെ ഫേസ്ബുക്ക് പേജിലുണ്ട്. നിത്യാനന്ദ യൂ ട്യുബ് സഹായത്തോടെ തുടങ്ങിയ ലൈവ് ടിവി പ്രോഗ്രാമുകളും മാതായുടെ പേജില്‍ നല്‍കിയിട്ടുണ്ട്. കുംഭമേള സമയത്തു സ്വാമിയുടെ തൊട്ടരികെ ഇരിക്കാന്‍ കഴിഞ്ഞ ഭാഗ്യമൊക്കെ ആത്മനിര്‍വൃതിയോടെയാണ് മാതാ നിത്യ ആത്മ ദയാനന്ദ പങ്കുവയ്ക്കുന്നത്.
നിത്യാന്ദയുടെ മുഴുവന്‍ ശിഷ്യ ഗണങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കവര്‍ ഇമേജായി നല്‍കിയിരിക്കുന്നത് പുതിയ കൈലാസ രാജ്യത്തിന്റെ പ്രഖ്യാപനമാണ്, യുകെയില്‍ സ്‌കോട്ട്ലന്റില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിത്യാനന്ദയ്ക്ക് വേണ്ടി കൈലാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണ് ശിഷ്യഗണം. യൂറോപ്പില്‍ എല്ലായിടത്തും തന്നെ നിത്യാനന്ദയ്ക്കു പിടിപാടുള്ള സ്ഥലങ്ങളും ആളുകളും ഉണ്ടെന്നതാണ് സത്യം.

കഴിഞ്ഞ പത്തുവര്‍ഷമായി നിത്യാനന്ദയുടെ ഉത്തമയായ ശിഷ്യയാണ് മാതാ ആത്മ ദയാനന്ദ. തന്റെ മുടികൊഴിച്ചില്‍ മൂലം അപകര്‍ഷതാ ബോധത്തില്‍ തലകുനിച്ചു നടന്നിരുന്ന താന്‍ ഇപ്പോള്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ കാരണം സ്വാമി നിത്യാനന്ദ മാത്രമാണ് എന്ന് മാതാ ആരോടും പറയും. ഒരു മൈക്ക് ലഭിച്ചാല്‍ ഏറ്റവും ആദ്യം ഉച്ചത്തില്‍ പറയുന്നതും ഐ ലവ് യു സ്വാമിജി എന്നുതന്നെയാണ്. ഇക്കാര്യങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ അഭിമാനത്തോടെയാണ് മാതാ ആത്മ ദയാനന്ദ പങ്കു വയ്ക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category