1 GBP = 97.60 INR                       

BREAKING NEWS

തിരി തെളിയുന്നത് യൂറോപ്പിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയ്ക്ക്; ദിവ്യബലിയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികന്‍; 1500ലധികം സ്ത്രീകള്‍ ഇന്ന് ബര്‍മിങാമിലേക്ക്

Britishmalayali
kz´wteJI³

ബര്‍മിംങാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ വിമെന്‍സ് ഫോറത്തിന്റെ പ്രഥമ മഹാസമ്മേളനത്തിന് ഇന്ന് ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരിതെളിയും. ഏറെ നാളത്തെ പ്രാര്‍ത്ഥനക്കും ഒരുക്കങ്ങള്‍ക്കും ശേഷം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എട്ട് റീജ്യണുകളില്‍നിന്നായി 1500ല്‍പ്പരം വനിതകള്‍ സമ്മേളനത്തിനെത്തിച്ചേരുന്നത്. ആത്മീയതലത്തില്‍ യൂറോപ്പില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വനിതാകൂട്ടായ്മ എന്ന ഖ്യാതിയോടെയാണ് സമ്മേളനം നടക്കുന്നത്.

കന്യകാമറിയത്തെ വിശേഷിപ്പിക്കുന്ന 'ടോട്ടാ പുള്‍ക്രാ' എന്ന നാമധേയത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സമ്മേളനത്തിന്റെ കോര്‍ഡിനേറ്ററും രൂപതാ വികാരി ജനറലുമായ ഫാ. ജിനോ അരീക്കാട്ട്, കണ്‍വീനര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, പ്രസിഡന്റ് ജോളി മാത്യു എന്നിവര്‍ അറിയിച്ചു. നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കത്തോലിക്കാ പ്രാര്‍ത്ഥനാ കീര്‍ത്തനത്തില്‍ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന 'ടോട്ടാ പുള്‍ക്രാ' എന്ന പദത്തിന്റെ അര്‍ത്ഥം 'സമ്പൂര്‍ണ സൗന്ദര്യം' എന്നാണ്.

രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം സ്ത്രീ ശക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ സിസ്റ്റര്‍ ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടര്‍ന്ന് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ രൂപതയില്‍നിന്നുള്ള വൈദികര്‍ സഹകാര്‍മികരാകും.
ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ എട്ട് റീജ്യണു കളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 125 പേരടങ്ങുന്ന ഗായകസംഘം ഗാനശുശ്രൂഷ നയിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത നടപ്പാക്കുന്ന പഞ്ചവത്സരപദ്ധതിയുടെ മൂന്നാം ഘട്ടമായ 'ദമ്പതി വര്‍ഷം' സംഗമത്തില്‍വെച്ച് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കുട്ടികളുടെ വര്‍ഷവും യുവജനവര്‍ഷവും ആഘോഷിച്ചു വരികയായിരുന്നു. ദമ്പതി വര്‍ഷത്തോട് അനുബന്ധിച്ച് നിരവധി കര്‍മപദ്ധതികളും പ്രഖ്യാപിക്കും.

രൂപതയുടെ സുവിശേഷപ്രഘോഷണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വനിതാ ഫോറത്തിലെ അംഗങ്ങളുടെ സമഗ്രവളര്‍ച്ചയും ആത്മീയസൗന്ദര്യവും സാധ്യമാക്കാനും ദൈവാശ്രയബോധം കൂടുതല്‍ വളര്‍ത്താനുമാണ് 'ടോട്ടാ പുള്‍ക്രാ' ഈ പേര് വാര്‍ഷിക സംഗമത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ വിലാസം
Kelvin Way, West Bromwich, Birmingham, B70 7JW

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category