1 GBP = 92.80 INR                       

BREAKING NEWS

'പ്രസിഡന്റാവാന്‍ ഇല്ലെന്ന് പറഞ്ഞ് ഹൈബി ഒഴിഞ്ഞു'; ശബരിനാഥിനെ ഉയര്‍ത്തി 'ഐ' ഗ്രൂപ്പും ഷാഫിക്ക് വേണ്ടി 'എ' ഗ്രൂപ്പും; വിദ്യാ ബാലകൃഷ്ണനും രമ്യ ഹരിദാസും അടക്കം പത്തുപേര്‍ അംഗീകൃത പാനലില്‍; യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുവാനുള്ള അവസാന നടപടികള്‍ക്ക് തുടക്കം

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ പത്തംഗ പാനല്‍ കേന്ദ്രനേതൃത്വം പുറത്തുവിട്ടു. എംപിമാരായ ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ.എസ്. ശബരീനാഥന്‍ എന്നിവരടങ്ങുന്ന പട്ടികയാണ് ഹൈക്കമാന്റ് പുറത്തുവിട്ടിരിക്കുന്നത്. കെപിസിസിയുടെ ഉള്‍പ്പെടെ എതിര്‍പ്പ് മറികടന്നാണ് സംഘടനാ തെരഞ്ഞെടുപ്പുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററായ എന്‍.എസ് നുസൂര്‍, പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റുമാരായ റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ്, റിജില്‍ മാക്കുറ്റി, സംസ്ഥാനജനറല്‍സെക്രട്ടറിമാരായ വിദ്യ ബാലകൃഷ്ണന്‍, എസ്.എം.ബാലു എന്നിവരാണു മറ്റംഗങ്ങള്‍. എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ചത് ഷാഫിയുടെയും ശബരിയുടെയും പേരുകളാണ്. എന്നാല്‍, അതിന് പുറമേയാണ് കേന്ദ്രനേതൃത്വം എംപിമാരെ കൂടി ഉള്‍പ്പെടുത്തിയെന്നുള്ളതും ശ്രദ്ധേയമാണ്.

വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 'ഹൈ പെര്‍ഫോമേഴ്‌സ് പട്ടിക' യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നേരത്തെ തയാറാക്കിയിരുന്നു.ഇവരില്‍ നിന്നാണു പത്തംഗ പാനല്‍ അവതരിപ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി നാളെ പിന്നിടുന്ന സാഹചര്യത്തിലാണു പട്ടിക എന്നാണ് ഔദ്യോഗിക ഭാഷ്യം.

പ്രസിഡന്റ് സ്ഥാനത്തേക്ക് എ വിഭാഗം ഷാഫി പറമ്പിലിനെയും ഐ വിഭാഗം കെ.എസ്. ശബരീനാഥനെയുമാണ് മുന്നോട്ടുവയ്ക്കുന്നത്. പരസ്പര ധാരണ ഉണ്ടായാല്‍ ഷാഫിയെ പ്രസിഡന്റാക്കുന്നതിനെ എതിര്‍ക്കില്ലെന്ന് ഐ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത യോഗ്യതകള്‍ പാലിക്കപ്പെടുന്ന എംപിമാരെ പാനലില്‍ പെടുത്തുന്നതിന്റെ ഭാഗമായാണു ഹൈബിയേയും രമ്യയേയും ഉള്‍പ്പെടുത്തിയത്. അതേസമയം, പാനലില്‍ മുന്‍ കെഎസ്യു പ്രസിഡന്റ് വി എസ്. ജോയിയടക്കം ഒഴിവാക്കപ്പെട്ടുവെന്ന പരാതിയുമുണ്ട്. പത്തംഗ പാനലില്‍ നിന്നു പ്രസിഡന്റിനെയും വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കണമെന്നാണു നിര്‍ദ്ദേശം.

ജനപ്രതിനിധികളായവരെ ഭാരവാഹികളാക്കുന്നതിനെരെ പ്രതിഷേധം മുന്നണിക്കുള്ളില്‍ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യം പല നേതാക്കളും പ്രവര്‍ത്തകരും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അന്തിമഘട്ടത്തില്‍ ജനപ്രതിനിധികളെ ഭാരവാഹി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ പട്ടികയിലുള്ള എന്‍ എസ് നുസൂര്‍, റിയാസ് മുക്കോളി എന്നിവരുടെ പേരുകള്‍ക്കായിരിക്കും മുന്‍തൂക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category