1 GBP = 94.80 INR                       

BREAKING NEWS

സുരേന്ദ്രനും രമേശും കുമ്മനവും.. പിന്നെ ശോഭാ സുരേന്ദ്രനും; വല്‍സന്‍ തില്ലങ്കരിക്ക് വേണ്ടി പിടി മുറുക്കാന്‍ കേരളത്തിലെ ആര്‍എസ്എസ്; ദേശീയ പരിവാര്‍ നേതൃത്വം സമവായത്തിന് അവതരിപ്പിക്കുക ജയകുമാറിനേയും; നിര്‍ണ്ണായകമാകുക സംഘടനാ ജനറല്‍ സെക്രട്ടറി സന്തോഷിന്റെ നിലപാട്; നാഥനില്ലാ കളരിയായ സംസ്ഥാന ബിജെപിക്ക് നേതാവിനെ കണ്ടെത്താനാവാതെ വലഞ്ഞ് അമിത് ഷാ; രണ്ടാഴ്ചയ്ക്കുള്ളില്‍ സമവായമുണ്ടാക്കാന്‍ തിരക്കിട്ട നീക്കം

Britishmalayali
kz´wteJI³

കൊച്ചി: കെ സുരേന്ദ്രനോ എംടി രമേശോ അതോ പഴയ മുഖം കുമ്മനം രാജശേഖരനോ? ശോഭാ സുരേന്ദ്രനും പ്രതീക്ഷയിലാണ്. എന്നാല്‍ വല്‍സന്‍ തില്ലങ്കരിയെ പ്രസിഡന്റാക്കണമെന്ന് ആര്‍എസ്എസ് നിലപാട് എടുക്കുമോ എന്ന ആശങ്കയും കേരളത്തിലെ ബിജെപി നേതൃത്വത്തിനുണ്ട്. ഏതായാലും കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ അധ്യക്ഷനെ എത്രയും വേഗം നിയോഗിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. വിഷയം ചര്‍ച്ച ചെയ്യാന്‍ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് ഇടപെട്ട് ഞായറാഴ്ച യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സമവായ സാധ്യതകള്‍ തേടുകയാണ് പ്രധാന അജണ്ട.

പേരുകള്‍ പറയില്ലെങ്കിലും ദേശീയ നേതൃത്വത്തിന്റെ പൊതുവിലുള്ള കാഴ്ചപ്പാട് സംഘടനാ സെക്രട്ടറി യോഗത്തില്‍ അറിയിക്കും. ഗ്രൂപ്പുകള്‍ക്കു പുറമെ സംസ്ഥാന നേതാക്കളെ ഒറ്റക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടാന്‍ ജി.വി.എല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ആഴ്ച ആദ്യം കേരളത്തിലെത്തും. ഇതും നിര്‍ണ്ണായകമാകും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അധ്യക്ഷനെ നിശ്ചയിക്കുക. കേരളത്തിലെ പാര്‍ട്ടിക്ക് അധ്യക്ഷനില്ലാത്തത് ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് അലോസരമുണ്ടാക്കിയിട്ടുണ്ട്. എത്രയും വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. കേരളത്തിലെ ആര്‍എസ്എസ് കടുംപിടത്തം തുടര്‍ന്നാല്‍ ദേശീയ പരിവാര്‍ നേതൃത്വം ഇടപെടാനും സാധ്യതയുണ്ട്.

എന്നാല്‍ കേരളത്തിലെ കാര്യത്തില്‍ ആര്‍എസ്എസ് നിര്‍ദ്ദേശത്തെ ബിജെപി തള്ളിക്കളയില്ല. വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് നിര്‍ദ്ദേശം മറികടന്ന് ജില്ലാ പ്രസിഡന്റ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് നാണക്കേടുണ്ടാക്കി. അതുകൊണ്ട് തന്നെ ആര്‍എസ്എസ് മനസ്സ് അറിഞ്ഞാകും പുതിയ അധ്യക്ഷന്‍ എത്തുക. കെ. സുരന്ദ്രന്‍, എം ടി. രമേശ്, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള ആര്‍എസ്എസ് നേതാക്കളുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണര്‍ ആയതോടെ കഴിഞ്ഞ ഒന്നേകാല്‍ മാസത്തോളം ബിജെപിക്ക് അധ്യക്ഷനില്ല. ഇത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കെ.സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന ആവശ്യമാണ് മുരളീധര പക്ഷത്തിനുള്ളത്. നിലവിലെ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഉള്‍പ്പെടെയുള്ള കേന്ദ്ര നേതൃത്വത്തിന് സുരേന്ദ്രനോട് താത്പര്യമുണ്ട്. എന്നാല്‍ കഴിഞ്ഞതവണ സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിലപാടെടുത്തിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. എം ടി രമേശ് അല്ലെങ്കില്‍ എം.എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാകണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആഗ്രഹം. കുമ്മനത്തിനും സാധ്യത കല്‍പ്പിക്കുന്നവരുണ്ട്. ശോഭാ സുരേന്ദ്രന്‍ എത്താനും സാധ്യതയുണ്ട്. അധ്യക്ഷന്‍ പാര്‍ട്ടിക്ക് പുറത്തുനിന്ന് വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ ആര്‍എസ്എസ് നേതാക്കളെ പരിഗണിക്കും. ആര്‍എസ്എസ് നേതാവായ എ. ജയകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇതിനായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷം പതിനഞ്ചോടെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തെ കൂടാതെ തമിഴ്നാട്ടിലും സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. കെ സുരേന്ദ്രനോടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമെന്നാണ് സൂചന. ബിജെപി അധ്യക്ഷന്മാരുടെ പ്രായപരിധി 50 നും 55 നും ഇടയില്‍ ആയിരിക്കണമെന്നാണ് നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നത്. ഇത് സുരേന്ദ്രന് അനുകൂലമാകും. ഇതിനൊപ്പമാണ് ജയകുമാറിന്റെ പേര് സജീവ ചര്‍ച്ചയ്ക്ക് വിധേയമാകുന്നത്. മുമ്പ് ആര്‍ എസ് എസിന്റെ താത്വിക മുഖമായി അറിയപ്പെടുന്ന ബാലശങ്കറിനെ പ്രസിഡന്റാക്കാന്‍ നീക്കമുണ്ടായിരുന്നു. അത്തവണ പ്രസിഡന്റായി എത്തിയത് കുമ്മനം രാജശേഖരനും. അതിന് മുമ്പ് കുമ്മനത്തിന് ബിജെപിയില്‍ അംഗത്വം പോലുമില്ലായിരുന്നു. ഹിന്ദു ഐക്യവേദി നേതാവായിരുന്നു കുമ്മനം. ഈ മാതൃകയില്‍ ഇത്തവണ മറ്റൊരു പ്രചാരകന്‍ കുമ്മനത്തിനെ പോലെ ബിജെപിയുടെ അധ്യക്ഷനാകാനും സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് കൈമനത്ത് ജനിച്ച് വളര്‍ന്ന തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ജയകുമാര്‍. പഠനത്തില്‍ മിടുക്കനായ ജയകുമാര്‍ എഞ്ചിനിയറിങ് കോളേജില്‍ വച്ച് എബിവിപിയില്‍ സജീവമായി. തുടര്‍ന്ന് പ്രചാരകനായി. കേരളത്തില്‍ ശാസ്ത്ര കൂട്ടയായ സ്വദേശി സയന്‍സ് മൂവ് മെന്റിന് തുടക്കമിട്ടു. പിന്നീട് തട്ടകം ബാഗളുരുവിലേക്ക് മാറ്റി. ഇതോടെ ആര്‍എസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെ ജനറല്‍ സെക്രട്ടറി പദത്തിലുമെത്തി. പതിയെ പ്രവര്‍ത്തന കേന്ദ്രം നാഗ്പൂരിലേക്കും. ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വവുമായി ഇതോടെ കൂടുതല്‍ അടുത്തു. പിന്നെ ഡല്‍ഹിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി അടുത്ത സൗഹൃദം. ബിജെപി ഭരണത്തില്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ ആര്‍എസ്എസ് നയങ്ങള്‍ രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും ജയകുമാറാണ്. കുറച്ചു കാലമായി കേരളത്തിലും തമിഴ്നാട്ടിലും പരിവാര്‍ പ്രസ്ഥാനങ്ങള്‍ ശക്തമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ഇതിന് വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സമ്പര്‍ക് പ്രമുഖാണ് ജയകുമാര്‍.

കേരളത്തിലെ ഒരു ഗ്രൂപ്പുകളുടെയും ഭാഗമല്ല ജയകുമാര്‍. മറിച്ച് ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധവും. ഈ ബന്ധമാണ് ജയകുമാറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ജാതി സമവാക്യവും ജയകുമാറിന് ഗുണകരമാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് അത്ര സുപരിചിതനല്ല ജയകുമാര്‍ എന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നുമുണ്ട്. പരിചിതനല്ലാത്ത ഒരാള്‍ സംഘടനയുടെ തലപ്പത്തെത്തുന്നത് പ്രതികൂലമാവുമോ എന്നതാണ് ഇവരെ അലട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category