1 GBP = 92.80 INR                       

BREAKING NEWS

ജോലി തേടി എംഎല്‍എയെ സമീപിച്ച പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ ഉന്നാവ ആദ്യ കറുപ്പായി; ഈ പെണ്‍കുട്ടിയെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിച്ച രാഷ്ട്രീയക്കാരന്റെ ക്രൂരമാതൃക രണ്ടാം കേസിലും ആവര്‍ത്തിച്ചത് പൊലീസ് നിസംഗത മൂലം; പ്രണയ ചതിയില്‍ വീഴ്ത്തി ഇരുപത്തിമൂന്നുകാരിയെ ശിവവും കൂട്ടുകാരും മാറിമാറി പീഡിപ്പിച്ചത് ഭീഷണിയുടെ പുകമറയില്‍; ലൈംഗിക അടിമയാകാതെ കുതറി രക്ഷപ്പെട്ട രണ്ടാം പെണ്‍കുട്ടിയെ പച്ചയ്ക്ക് കത്തിച്ചു കൊന്ന് പ്രതികാരം; ഉന്നാവ വീണ്ടും രാജ്യത്തെ കരയിപ്പിക്കുമ്പോള്‍

Britishmalayali
kz´wteJI³

ലക്നൗ: സ്ത്രീ പീഡനങ്ങളിലെ കറുത്ത പേരാണ് ഉന്നാവ. രാജ്യത്തെ നടുക്കിയ രണ്ട് പീഡനങ്ങളാണ് ഉന്നാവ ചര്‍ച്ചയാക്കിയത്. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കാറിലുണ്ടായിരുന്ന യുവതിയുടെ ബന്ധുവും അഭിഭാഷകനും മരിച്ചു. അതിക്രൂര പീഡനത്തിലൂടെ രാജ്യം ചര്‍ച്ച ചെയ്ത ഉന്നാവ ഇതുകൊണ്ടും തെറ്റുകള്‍ ചെയ്യുന്നത് നിര്‍ത്തിയില്ല. വീണ്ടും പീഡകരുടെ ക്രൂരത അവിടെ നിന്നുയര്‍ന്നു. സൂര്യനെല്ലിയില്‍ മലയാളി കേട്ട പീഡനത്തെക്കാള്‍ ഭീകരമായിരുന്നു അത്. പ്രണയ ചതിയില്‍ വീഴ്ത്തി പീഡനം. പരാതി കൊടുത്തപ്പോള്‍ മണ്ണെണ്ണയ്ക്ക് കത്തിക്കലും. രാജ്യം ആകെ നെഞ്ചുരുകി പ്രാര്‍ത്ഥിച്ചിട്ടും ഈ 23കാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഉന്നാവില്‍ ഇത് രണ്ടാം തവണയാണ് നീതി തേടിയെത്തിയ പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. ആദ്യ ഉന്നാവ പെണ്‍കുട്ടിയെ വാഹനമിടിച്ച് വകവരുത്താന്‍ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെ പെണ്‍കുട്ടിയെ തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് പീഡകര്‍ വിജയിച്ചു. 90% പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരി ആശുപത്രിയില്‍ ജീവനു വേണ്ടി മല്ലിടുമ്പോള്‍ രാജ്യമാകെ പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ എല്ലാം വിഫലമായി. അവള്‍ എല്ലാവരുടേയും മനസ്സില്‍ നൊമ്പരങ്ങള്‍ കോരിയിട്ട് യാത്രയാവുകയാണ്. മുന്നറിയിപ്പുകള്‍ പലത് പൊലീസിന് കിട്ടിയിട്ടും ഇരയ്ക്ക് സംരക്ഷണമൊരുക്കുന്നതില്‍ കാട്ടിയ വീഴ്ചയാണ് ഉന്നാവയില്‍ ഇരുപത്തിമൂന്നുകാരിയുടെ ജീവനെടുത്തത്.

ആദ്യ പീഡനത്തില്‍ രാഷ്ട്രീയത്തിന്റെ സ്വാധീനമായിരുന്നു നിഴലിച്ചത്. ഈ പീഡനം ചര്‍ച്ചയായിട്ടും രണ്ടാമത്തെ കേസില്‍ പരാതിയുമായെത്തിയ യുവതിയോടും പൊലീസ് അനുകമ്പ കാട്ടിയില്ല. കേസും കൂട്ടവും ഇല്ലാതാക്കി പ്രതികളെ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. ഇതിന്റെ ഫലമായിരുന്നു ഉന്നാവയെ ചര്‍ച്ചയാക്കിയ രണ്ടാം പീഡനത്തിലെ പെണ്‍കുട്ടിയുടെ കൊലപാതകവും സൂര്യനെല്ലിയിലെ പീഡനത്തിനേയും തോല്‍പ്പിക്കുന്നതായിരുന്നു ഉന്നാവില്‍ സംഭവിച്ചത്. ഇരയോട് കാട്ടിയ ക്രൂരതകള്‍ അത്രത്തോളമായിരുന്നു. ലൈംഗിക അടിമയാക്കി പെണ്‍കുട്ടിയെ മാറ്റുകയായിരുന്നു പീഡകരുടെ ശ്രമം. ഭീഷണിയിലൂടെ അവളെ വരുതിക്ക് നിര്‍ത്താനും ശ്രമിച്ചു. ഇതെല്ലാം മനസ്സിന്റെ കരുത്തില്‍ മറികടന്നാണ് ദിവസങ്ങളോളം തന്നെ ക്രൂരമായി ദ്രോഹിച്ചവര്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതോടെ പീഡകരുടെ സ്വഭാവം മാറി. അവര്‍ കൊലയാളികളായി മാറി.


ഇരയ്ക്ക് വേണ്ട സംരക്ഷണം ഒരുക്കാന്‍ പൊലീസും ശ്രമിച്ചില്ല. ഇതും ക്രൂരന്മാര്‍ക്ക് തുണയായി. ലാല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.രണ്ടു പൊലീസ് സ്റ്റേഷനുകളിലായി രണ്ട് എഫ്ഐആര്‍ വീതമാണ് പെണ്‍കുട്ടി ഫയല്‍ ചെയ്തത്. മാര്‍ച്ച് അഞ്ചിന് ഉന്നാവയിലെ ബിഹാര്‍ ബഹ്ത പൊലീസ് സ്റ്റേഷനിലും മാര്‍ച്ച് ആറിന് റായ്ബറേലിയിലെ ലാല്‍ ഗഞ്ചിലും. പുറത്തുവിടും വരെ ലൈംഗിക അടിമയാക്കി. പുറത്തറിഞ്ഞാല്‍, പൊലീസിനെ സമീപിക്കാന്‍ ശ്രമിച്ചാല്‍, പീഡനസമയം എടുത്ത വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി-.ഉന്നാവില്‍ ലൈംഗിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ തീവച്ച് കൊലപ്പെടുത്തിയത് പരാതി നല്‍കാന്‍ ധീരത കാട്ടിയ പെണ്‍കുട്ടിയെയാണ്.

അടിമയായി അവളെ പാര്‍പ്പിച്ചത് റായ്ബറേലിയിലെ വീട്ടിലായിരുന്നു. ഈ വീട്ടില്‍ നിന്ന് ഒന്നു പുറത്തേക്ക് എത്തിനോക്കാന്‍ പോലും അനുവദിച്ചില്ല. വീട്ടില്‍ നിന്ന് പുറത്തേക്കൊന്ന് എത്തിനോക്കിയാല്‍ ഏറ്റുവാങ്ങിയത് ക്രൂരമായ മര്‍ദനമായിരുന്നു. ശിക്ഷയായി വീണ്ടും പീഡനവും. ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയെ ശിവം വിവാഹനവാഗ്ദാനം നല്‍കി ചതിയില്‍ വീഴ്ത്തി. ഇയാളാണ് കേസിലെ ഒന്നാം പ്രതി. വിവാഹം കഴിക്കുമെന്ന മോഹന വാഗ്ദാനവുമായി പ്രണയിച്ച ശിവം, പെണ്‍കുട്ടിയെ നിരവധി തവണ ചൂഷണം ചെയ്തു. ശിവം പെണ്‍കുട്ടിയെ ലാല്‍ഗഞ്ചിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പുറത്തറിഞ്ഞാല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണികളില്‍ വഴങ്ങാത്ത പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോയ പ്രതി മുറിയില്‍ അടച്ചിടുകയും നിരീക്ഷിക്കാന്‍ ആളുകളെ നിര്‍ത്തുകയും ചെയ്തു.

പുറത്തുകടക്കാന്‍ നോക്കിയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ചിത്രത്തിലേക്ക് ശിവം എന്ന ക്രൂരന്റെ സുഹൃത്തുക്കളുമെത്തി. പെണ്‍കുട്ടിയെക്കൊണ്ട് ശിവവും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. ദിവസവും വീടും നഗരവും മാറി. പിന്നീട് 2018 ജനുവരിയില്‍ അവള്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ വിവാഹം കഴിക്കാമെന്ന് ശിവം സമ്മതിച്ചു, ഇതിന് ശേഷം റായ്ബറേലിയിലെ കോടതിയിലെത്തി വിവാഹക്കരാര്‍ ഉണ്ടാക്കി. എത്രയും പെട്ടെന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് റായ്ബറേലിയില്‍ ഒരു മാസത്തോളം പെണ്‍കുട്ടിയെ താമസിപ്പിച്ചു. എന്നാല്‍ ഒരു മാസത്തെ ക്രൂരപീഡനത്തിനു ശേഷം വിവാഹം നടന്നില്ല. ഉപയോഗിച്ച ശേഷം പെണ്‍കുട്ടിയെ അവളുടെ ഗ്രാമത്തില്‍ കൊണ്ട് ഒഴിവാക്കുകയാണ് ഉണ്ടായത്.

പുറത്തറിഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയവും നിരാശയും വേട്ടയാടിയപ്പോള്‍ റായ്ബറേലിയിലെ അമ്മായിയുടെ വീട്ടില്‍ അവള്‍ അഭയം തേടി. 2018 ഡിസംബറില്‍ വീണ്ടും വിവാഹ വാഗ്ദാനവുമായി പെണ്‍കുട്ടിയെ സമീപിച്ച ശിവം ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടു പോയി വാഗ്ദാനം ആവര്‍ത്തിച്ചു. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നു തിരികെ വരുന്ന വഴി ശിവവും സഹോദരന്‍ ശുഭവും കൂടി അവളെ ഒഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി തോക്കു മുനയില്‍ നിര്‍ത്തി വീണ്ടും പീഡിപ്പിച്ചു. റായ്ബറേലി പൊലീസിനോട് കേണപേക്ഷിച്ചിട്ടും പരാതി കേള്‍ക്കാതെ തിരികെ വിടുകയാണുണ്ടായത്. കോടതി ഇടപെട്ടതോടെയാണ് ഐപിസി സെക്ഷന്‍ 376 ഡി (കൂട്ടബലാത്സംഗം), സെക്ഷന്‍ 506 (ഭീഷണി) എന്നിവ ചുമത്തി ആദ്യം ബിഹാര്‍ ബഹ്ത പൊലീസ് സ്റ്റേഷനിലും പിന്നീട് ലാല്‍ ഗഞ്ചിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഒളിവില്‍ പോയ പ്രതികള്‍ പിന്നീട് അറസ്റ്റിലായെങ്കിലും ജാമ്യവും കിട്ടി. പിന്നീട് പീഡനക്കേസിലെ നടപടികള്‍ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ രണ്ടു പ്രതികളടക്കം അഞ്ചു പേര്‍ ചേര്‍ന്നു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സഹായത്തിനായി നിലവിളിച്ചോടിയ പെണ്‍കുട്ടിയെ നാട്ടുകാരാണു തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചത്. പിന്നീടു ലക്നൗവിലേക്കു കൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുബ്ഹാം ത്രിവേദി എന്നിവര്‍ അറസ്റ്റിലാണ്.

ആദ്യ ഉന്നാവ പീഡനം എംഎല്‍എയുടേത്
ജോലി തേടി എംഎല്‍എയെ സമീപിച്ച ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു. പ്രതിസ്ഥാനത്തുള്ളത് ബിജെപിയുടെ എംഎല്‍എ. പിന്നെ സംഭവിച്ചത് സിനിമയിലോ സാഹിത്യത്തിലോ പോലും ഭാവന ചെയ്യാന്‍ ഭയക്കുന്ന തുടര്‍ സംഭവങ്ങള്‍.

ആ പെണ്‍കുട്ടിയുടെ അമ്മ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നു. അച്ഛനെ പൊലീസുകാര്‍ കള്ളക്കേസില്‍ക്കുടുക്കി കൊലപ്പെടുത്തുന്നു. ദുരൂഹസാഹചര്യത്തില്‍ ദൃക്സാക്ഷിയുടെ മരണം. ഒടുവില്‍ ബലാത്സംഗക്കേസ് വിചാരണയ്ക്കെടുക്കാറായപ്പോള്‍ ആ കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ലോറിയിടിക്കുന്നു. രണ്ടുപേര്‍ തല്‍ക്ഷണം കൊല്ലപ്പെടുന്നു. പെണ്‍കുട്ടി വെന്റിലേറ്ററിലും. കൊടുംക്രൂരരായ ഏകാധിപതികളുടെ നാട്ടില്‍പ്പോലും കേട്ടുകേള്‍വിയില്ലാത്ത ഈ ദുരന്തപരമ്പരയ്ക്കു മുന്നിലാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പൊട്ടിത്തെറിച്ചത്.

എന്താണ് ഈ സംഭവത്തില്‍ നിന്ന് നാം മനസിലാക്കേണ്ടത്. ഉന്നാവ യുപിയിലാണ്. യുപി ഭരിക്കുന്നത് ബിജെപിയും. പ്രതിസ്ഥാനത്ത് ബിജെപിയുടെ എംഎല്‍എ. എന്തുമാത്രം ക്രൂരന്മാരായ മനുഷ്യരാണ് ആ സംസ്ഥാനത്തെ അധികാരം കൈകാര്യം ചെയ്യുന്നത് എന്നു നോക്കൂ. പരാതിപ്പെടാന്‍ ധൈര്യം കാണിച്ച ആ പെണ്‍കുട്ടിക്ക് കുറ്റവാളികള്‍ നല്‍കിയ ശിക്ഷയാണ് മുകളില്‍ വിവരിച്ച സംഭവ പരമ്പര. സംസ്ഥാന ഭരണസംവിധാനത്തിന്റെ മുഴുവന്‍ പിന്തുണയും ഇല്ലാതെ ഇങ്ങനെയൊരു കൊടുംക്രൂരതയ്ക്കിവര്‍ ഇറങ്ങിപ്പുറപ്പെട്ടത്.

ക്രിമിനലുകളുടെ കളിപ്പാവയായി ഭരണസംവിധാനം മാറുകയാണ്. ഈ രാജ്യത്ത് അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ സാഹചര്യത്തില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസില്‍ നിന്നുയര്‍ന്ന ചോദ്യം പോലും രണ്ടാമത്തെ കേസിലെ പെണ്‍കുട്ടിക്ക് തുണയായില്ല. വേണ്ടപ്പെട്ടവര്‍ ആരും ഈ പ്രതികരണങ്ങളെ മുഖവിലയ്ക്കെടുത്തില്ല. ആദ്യ ഉന്നാവ കേസ് സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്താന്‍ തീരുമാനിച്ചതും സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category