1 GBP = 94.80 INR                       

BREAKING NEWS

കോളേജ് അധികൃതരില്‍ നിന്നു കൈക്കൂലി വാങ്ങി അനുകൂല വിധി പ്രസ്താവിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്എന്‍ ശുക്ലയ്ക്കെതിരെ സിബിഐ അന്വേഷണം; ഹൈക്കോടതിയുടെ ആഭ്യന്തരസമിതി നടത്തിയ അന്വേഷണത്തിലും ശുക്ല കുറ്റക്കാരന്‍; ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരേ അഴിമതിക്കുറ്റത്തിന് സിബിഐ കേസെടുക്കുന്നത് ഇതാദ്യം; ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കണമെന്നാവശ്യം ശക്തം

Britishmalayali
kz´wteJI³

അലഹബാദ്: മെഡിക്കല്‍ പ്രവേശന അഴിമതിയുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്എന്‍ ശുക്ലയ്ക്കെതിരെ സിബിഐ കേസെടുത്തു. അഴിമതി കുറ്റത്തിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എംബിബിഎസ് പ്രവേശനാനുമതി കിട്ടാന്‍ സ്വകാര്യ മെഡിക്കല്‍ കോളജിനുവേണ്ടി വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന പരാതിയിലാണ് സിബിഐയുടെ നടപടി.

ലഖ്നൗ, ഡല്‍ഹി, മീററ്റ് എന്നിവിടങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തിയിരുന്നു. ഖ്‌നോവിലെ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 2017-18 വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയില്‍ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എന്‍ ശുക്ലക്കെതിരെയുള്ള പരാതി. പരാതി അന്വേഷിച്ച സിബിഐ ജസ്റ്റിസ് എസ് എന്‍ ശുക്ലയുടെ ലഖ്‌നോവിലെ വസതിയിലും മറ്റ് പ്രതികളുടെ മീററ്റിലെയും ഡല്‍ഹിയിലെയും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.

അഴിമതി നിരോധന നിയമം അനുസരിച്ചാണ് ജസ്റ്റിസ് എസ്.എന്‍ ശുക്‌ള ഉള്‍പ്പടെയുള്ള അഞ്ച് പേര്‍ക്കെതിരേ സിബിഐ കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. പ്രധാനമായും മെഡിക്കല്‍ കോളേജിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നു കൈക്കൂലി വാങ്ങി അവര്‍ക്ക് അനുകൂലമായ തരത്തില്‍ വിധി പ്രസ്താവിച്ചു എന്ന ആരോപണമാണ് അദ്ദേഹം നേരിടുന്നത്. ഇതിന് തക്കതായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

2018 ജനുവരിയില്‍ തന്നെ എസ്.എന്‍ ശുക്ലയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അനുമതി നല്‍കിയിരുന്നു. 1991 മുതലുള്ള 28 വര്‍ഷത്തിലെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ സിബിഐ കേസ് രജിസ്ടര്‍ ചെയ്തിരുന്നത്. 1991 ലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ഉത്തരവ് സിബിഐ പുറത്തിറക്കുന്നത്

അലഹബാദ് ഹൈക്കോടതിയുടെ ആഭ്യന്തരസമിതി നടത്തിയ അന്വേഷണത്തിലും ശുക്ല കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ജസ്റ്റിസ് ശുക്ല നീതിന്യായവ്യവസ്ഥയ്ക്ക് ദുഷ്‌പേര് വരുത്തിയെന്നും ഹൈക്കോടതിയുടെ അന്തസ്സിനും വിശ്യാസ്യതയ്ക്കും കോട്ടംവരുത്തിയെന്നും ആഭ്യന്തരസമിതി അംഗങ്ങള്‍ വിമര്‍ശിച്ചു. ജുഡീഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളെല്ലാം അദ്ദേഹത്തില്‍നിന്ന് എടുത്തുകളഞ്ഞു.

അദ്ദേഹം കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്നും സമിതി വിലക്കേര്‍പ്പെടുത്തി. ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുന്‍ ചീഫ് ജസ്റ്റിസ് കത്ത് അയച്ചിരുന്നു. ഇതാദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരേ അഴിമതിക്കുറ്റത്തിന് സിബിഐ കേസെടുക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category