1 GBP = 94.20 INR                       

BREAKING NEWS

കൈവിലങ്ങിലാതെ എത്തിച്ച പ്രതികള്‍ ഏറ്റുമുട്ടല്‍ നടത്തിയത് 45 മിനിറ്റോളം; കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ചവര്‍ തോക്കും പിടിച്ചു വാങ്ങി; ആദ്യം നിറയൊഴിച്ചത് മുഹമ്മദ് ആരിഫെന്ന് പൊലീസ്; കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതോടെ എന്‍കൗണ്ടര്‍; പൊളിച്ചത് ഭീഷണിപ്പെടുത്തി രക്ഷപ്പെടാനുള്ള നീക്കമെന്ന് കമ്മീഷണര്‍ സജ്ജനാര്‍; വാറങ്കല്‍ മോഡല്‍ ആവര്‍ത്തിച്ചെന്ന് സംശയിച്ച് വിവാദങ്ങളും; ദിശയുടെ ഘാതകരോട് നിയമം അതിന്റെ കടമ നിറവേറ്റുമ്പോള്‍

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഉന്നാവയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ചുട്ടു കൊന്നു. രാജ്യം നടുക്കലോടെയാണ് ഈ വാര്‍ത്ത ഉള്‍ക്കൊള്ളുന്നത്. ഹൈദരാബാദിലെ സമാന പീഡകരെ പൊലീസ് വെടിവച്ച് കൊന്ന് 24 മണിക്കൂറിനകമാണ് രാജ്യത്തെ ഞെട്ടിച്ച് ഉന്നാവയിലെ പെണ്‍കുട്ടിയുടെ മരണ വാര്‍ത്ത എത്തിയത്. കഴിഞ്ഞ നവംബര്‍ 29നാണ് മൃഗഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രാജ്യത്താകെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് നാലു പ്രതികളെയും പൊലീസ് വെടിവച്ചു കൊന്നത്.

ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊല ഉന്നാവയിലും ചര്‍ച്ചയാവുകയാണ്. മൃഗ ഡോക്ടറെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് കിട്ടിയതിന് സമാന ശിക്ഷ ഉന്നാവയിലും നടപ്പാക്കണമെന്ന് പറയുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍. ഇതിനിടെയിലും ഹൈദരാബാദിലെ പൊലീസ് കൊലപ്പെടുത്തലിലെ ന്യായ അന്യായങ്ങള്‍ ചര്‍ച്ചയാണ്. തെലങ്കാനയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഏറ്റുമുട്ടിയത് 45 മിനിറ്റോളം ആയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രതികളെ പീഡനം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു പ്രതികള്‍ പൊലീസിനെതിരെ ആക്രമണം നടത്തിയത്. രാവിലെ 5.45ന് തുടങ്ങിയ എന്‍കൗണ്ടര്‍ 6.30വരെ നീണ്ടുനിന്നു. ഇത് ഏറ്റുമുട്ടല്‍ കൊലപാതകമല്ലെന്ന് ഉറച്ച് ആവര്‍ത്തിക്കുകയാണ് തെലുങ്കാന പൊലീസ് ഇപ്പോഴും.

മൃഗഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ 'പുനരാവിഷ്‌കരണത്തിന്' ഇടെയാണ് പ്രതികള്‍ പൊലീസിനെ ആക്രമിച്ചതെന്നാണ് ഉയരുന്ന വാദം. വെള്ളിയാഴ്ച പുലര്‍ച്ചെയാണു പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചത്. ഇതിനു പിന്നാലെ കേസിലെ നാലു പ്രതികളും ചേര്‍ന്ന് കല്ല്, വടികള്‍ എന്നിവ ഉപയോഗിച്ചു പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ആയുധങ്ങളും പ്രതികള്‍ പിടിച്ചെടുത്തു. കേസിലെ പ്രതിയായ മുഹമ്മദ് ആരിഫ് ആണ് ആദ്യം പൊലീസിനു നേരെ വെടിവച്ചത്. തുടര്‍ന്നു പൊലീസ് കീഴടങ്ങാന്‍പ്രതികള്‍ക്കു താക്കീത് നല്‍കി. എന്നാല്‍ പ്രതികള്‍ ഇതിനു വഴങ്ങിയില്ല. ഇതോടെ പൊലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നു. ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. ഇതിനിടെ നാലു പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു.

എന്‍കൗണ്ടറിനിടെ പരുക്കേറ്റ 2 പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ഇവരുടെ പരുക്ക് വെടിയേറ്റുണ്ടായതല്ലെന്നും പൊലീസ് പ്രതികരിച്ചു. സംഭവ സ്ഥലത്ത് പ്രതികളോടൊപ്പം 10 പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പ്രദേശത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. പ്രതികളില്‍നിന്ന് 2 ആയുധങ്ങളും പിടിച്ചെടുത്തു. ഇതിന് ശേഷമായിരുന്നു സംഭവം പുനരാവിഷ്‌കരിക്കാനുള്ള ശ്രമം നടന്നത്. നിയമം അതിന്റെ കടമ ചെയ്തെന്നായിരുന്നു സംഭവത്തിനു ശേഷം സൈബരാബാദ് പൊലീസ് കമ്മിഷണര്‍ വി സി. സജ്ജനാര്‍ പ്രതികരിച്ചത്. മരിച്ച യുവതിയുടെ ഫോണ്‍ കണ്ടെടുക്കാനാണു പ്രദേശത്തെത്തിയതെന്നും സജ്ജനാര്‍ മാധ്യമങ്ങളോടു പറഞ്ഞു. പ്രതികള്‍ കര്‍ണാടകയിലും സമാനമായ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൈവിലങ്ങില്ലാതെ തെളിവെടുപ്പിന് പ്രതികളെ എത്തിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

ഇതിനിടെ നിരവധി പ്രമുഖര്‍ പൊലീസ് നടപടിയില്‍ ആശങ്കയറിയിച്ച് രംഗത്തെത്തി. പൊലീസിന് അഭിനന്ദനറമിയിച്ചും നിരവധി പ്രമുഖരെത്തി. പൊലീസിന്റെ തെളിവെടുപ്പുനടപടികളിലുള്‍പ്പെടെ ദുരൂഹത നിലനില്‍ക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തില്‍ തെലങ്കാന സര്‍ക്കാരിന്റെ നിലനില്‍പ്പുപോലും അപകടത്തിലായ ഘട്ടത്തിലാണ് പ്രതികള്‍ കൊല്ലപ്പെടുന്നത്. വാറങ്കലില്‍ മുമ്പ് സമാനരീതിയില്‍ പ്രതികളെ കൊലപ്പെടുത്തിയ വി സി സജ്ജനാര്‍ തന്നെയാണ് ഹൈദരാബാദില്‍ പൊലീസ് സംഘത്തിന് നേതൃത്വം നല്‍കിയതെന്നതും സംശയം ബലപ്പെടുത്തുന്നു. സജ്ജനാരുടെ നേതൃത്വത്തില്‍ വാറങ്കലില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതത്തിനും ഹൈദരാബാദ് സംഭവത്തിനും സമാനതകള്‍ ഏറെയാണ്. അതിരാവിലെ പ്രതികളെ തെളിവെടുപ്പിനും കൊലപാതക പുനരാവിഷ്‌കരണത്തിനും സംഭവസ്ഥലത്തെത്തിച്ചപ്പോള്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട് . സാധാരണയായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളുടെ മുട്ടിനുതാഴെ വെടിവയ്ക്കുകയാണ് പതിവ്. ഇവിടെ നാലുപ്രതികളും സംഭവസ്ഥലത്തുതന്ന മരിച്ചു.

ഒരു വിഭാഗം ജനങ്ങള്‍ സംഭവത്തോട് വികാരപരമായി പ്രതികരിക്കുകയും പൊലീസ് നടപടിയെ സ്വാഗതം ചെയ്യുകയും അതില്‍ സന്തോഷിക്കുകയും ചെയ്തപ്പോള്‍ നിയമവിദഗ്ധരും മറ്റും പൊലീസ് നടപടിയെ വിമര്‍ശിക്കുകയും അത് ശരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദേശീയ മനുഷ്യാവകാശ കമ്മീഷനും തെലുങ്കാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. പീഡകര്‍ കൊലപ്പെടുത്തിയ മൃഗ ഡോക്ടറെ ദിശയെന്ന് വിളിക്കാന്‍ നേരത്തെ തെലുങ്കാനാ പൊലീസ് തിരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രതികളെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തുന്നതും.

മൃതദേഹ സംസ്‌കാരം തടഞ്ഞു
പ്രതികളെ തെലങ്കാനയില്‍ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തെലങ്കാന ഹൈക്കോടതി തടഞ്ഞു. മൃതദേഹങ്ങള്‍ ഡിസംബര്‍ 9, രാത്രി എട്ടു വരെ സംസ്‌കരിക്കരുതെന്നു സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തണമെന്നും ശനിയാഴ്ച വൈകീട്ട് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.നു കേസില്‍ കോടതി വാദംകേള്‍ക്കും.

ഇക്കഴിഞ്ഞ നവംബര്‍ 28നാണ് 27 വയസ്സുകാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാഡ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടുത്ത് കണ്ടെത്തിയത്. സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ചുതന്നെയാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.

'പ്രതികള്‍ ഞങ്ങളെ കല്ലും മൂര്‍ച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുകയും ആയുധങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഞങ്ങള്‍ വെടിയുതിര്‍ക്കേണ്ടി വന്നത്. പൊലീസ് സംയമനം പാലിക്കുകയും പ്രതികളോട് കീഴടങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 10 അംഗ ടീമിലെ രണ്ട് പൊലീസുകാര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നതിനിടെയാണ് കോടതിയുടെ ഈ ഇടപെടല്‍. പ്രതികളുടെ മൃതദേഹങ്ങള്‍ ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിമര്‍ശകരും സജീവം
പൊലീസ് നടപടിയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. സ്ത്രീകളുടെ സുരക്ഷയെ പറ്റിയുള്ള ഗൗരവതരമായ ആശങ്കകള്‍ക്ക് നീതിന്യായ വ്യവസ്ഥയ്ക്ക് വെളിയില്‍ നടത്തുന്ന കൊലപാതകങ്ങള്‍ പരിഹാരമല്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊലീസ് നടപടിയെ വിമര്‍ശിച്ചു. നീതിന്യായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എല്ലാ സര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ പിന്തുണയ്ക്കരുതെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള പറഞ്ഞു. പൊലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണ്. ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കുമെന്നും ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം നേരിട്ട് അനുഭവിച്ചയാളാണെന്നും ഇറോം ശര്‍മിള പറഞ്ഞു.

അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
ഇരയുടെ കുടുംബത്തിന് ഉടനടി നീതിനേടിക്കൊടുത്ത പൊലീസ് ഓഫിസറായി സജ്ജനാരെ വാഴ്ത്തുന്നതും നന്ദി പറയുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും നിരവധിയുണ്ട്. 'ബലാത്സംഗക്കാര്‍ അര്‍ഹിക്കുന്നത് വെടിയേറ്റുള്ള മരണമാണ്', 'മനുഷ്യാവകാശം മനുഷ്യര്‍ക്കുള്ളതാണ്, ക്രൂരന്മാര്‍ക്കുള്ളതല്ല' തുടങ്ങിയ കമന്റുകള്‍ ആണ് ഏറ്റുമുട്ടല്‍ കൊലയെ ന്യായീകരിക്കുന്നവര്‍ പോസ്റ്റ് ചെയ്യുന്നത്.

എന്നാല്‍, കുറ്റാരോപിതരെ വെടിവെച്ചുകൊല്ലുന്നത് ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗ്രോവര്‍ തുറന്നടിച്ചു. നീതി നല്‍കാനെന്ന പേരില്‍ തോന്നിയതുപോലെ അക്രമങ്ങള്‍ നടത്തുന്നതിന് ഇത് മുതല്‍കൂട്ടാവുമെന്നും അവര്‍ പറഞ്ഞു. ഏത് ഏറ്റുമുട്ടല്‍ കൊലയിലും പൊലീസുകാര്‍ക്കെതിരെ നിര്‍ബന്ധമായും കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായും വൃന്ദ ചൂണ്ടിക്കാട്ടി.

'ഞങ്ങളുടെ പേരില്‍ കസ്റ്റഡികൊല നടത്തരുതെന്ന്' പ്രമുഖ വനിത അവകാശ പ്രവര്‍ത്തകയായ കവിത കൃഷ്ണന്‍ പറഞ്ഞു. കസ്റ്റഡി മരണത്തിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആക്രമണത്തെ 'ഏറ്റുമുട്ടല്‍ കൊല'യെന്ന വസ്ത്രമണിയിച്ച് കൊണ്ടു വന്നിരിക്കുകയാണെന്നും കവിത പ്രതികരിച്ചു. കൊല്ലപ്പെട്ട നാലുപേരും നിരപരാധികളാണെങ്കില്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് പിന്നീടെന്തു സംഭവിക്കാനാണ് എന്ന ചോദ്യമാണ് സുപ്രീംകോടതി അഭിഭാഷക കരുണ നന്ദി ഉന്നയിച്ചത്. ആ നാലു ക്രൂരന്മാരും സ്വതന്ത്രരായി വിലസി കൂടുതല്‍ സ്ത്രീകളെ കൊലപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category