1 GBP = 92.80 INR                       

BREAKING NEWS

ഞാന്‍ പരമ ശിവനാണ്; സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല; ആര്‍ക്കും തന്നെ തൊടാനാകില്ലെന്നും നിത്യാനന്ദ; പീഡനക്കേസില്‍ പ്രതിയായി രാജ്യം വിട്ട ആള്‍ദൈവം ഇപ്പോഴും ആത്മവിശ്വാസത്തില്‍; ഇക്വഡോറില്‍ നിന്ന് ഹെയ്തിയിലേക്ക് കടന്ന പീഡനക്കേസ് പ്രതിക്കായി ഇന്ത്യ നടത്തുന്നത് ഊര്‍ജ്ജിത അന്വേഷണം; ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്ന് കളിയാക്കി വിദേശകാര്യ മന്ത്രാലയം: പാസ്പോര്‍ട്ട് റദ്ദാക്കിയിട്ടും കറങ്ങി നടക്കുന്ന സ്വാമി കുടുങ്ങുമോ?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പീഡനക്കേസില്‍ പ്രതിയായി രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദ ഇപ്പോഴും ആത്മവിശ്വാസത്തില്‍. ഇന്ത്യ പാസ്പോര്‍ട്ട് റദ്ദാക്കിയാലും ഒന്നും സംഭവിക്കില്ലെന്നാണ് വിവാദ സ്വാമി പറയുന്നത്. നിത്യാനന്ദയുടെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്പോര്‍ട്ടിനായി നിത്യാനന്ദ നല്‍കിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മുതല്‍ കാണാതായ നിത്യാനന്ദയെ പിടികൂടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

അതിനിടെയാണ് കോടതിക്കെതിരായ നിത്യാനന്ദയുടെ വിഡിയോ പുറത്തു വന്നത്. ആര്‍ക്കും തന്നെ തൊടാനാകില്ലെന്ന് നിത്യാനന്ദ പറയുന്നു. ഒരു കോടതിക്കും തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. സത്യം എന്താണെന്നു പുറത്തുകൊണ്ടുവന്ന് എന്റെ സത്യസന്ധത തെളിയിക്കും. ആര്‍ക്കും എന്നെ തൊടാന്‍ സാധിക്കില്ല. നിങ്ങളോടു സത്യം പറയാന്‍ എനിക്കു സാധിക്കും. ഞാന്‍ പരമ ശിവനാണ്. സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല- വിഡിയോയില്‍ നിത്യാനന്ദ പറയുന്നു. നവംബര്‍ 22 മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ എന്നാണു ചിത്രീകരിച്ചതെന്നു വ്യക്തമല്ല. പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2010ല്‍ ഹിമാചല്‍ പ്രദേശില്‍വച്ച് നിത്യാനന്ദയെ അറസ്റ്റ് ചെയ്തിരുന്നു.

വീഡിയോ എപ്പോള്‍ പകര്‍ത്തിയാണെന്നോ എവിടെവച്ച് പകര്‍ത്തിയതാണെന്നോ വ്യക്തമല്ല. ബലാല്‍സംഗക്കേസില്‍ പൊലീസിന്റെ പിടിയിലാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നിത്യാനന്ദ രാജ്യംവിട്ടത്. നിത്യാനന്ദയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2018 സപ്തംബറില്‍തന്നെ അവസാനിച്ചിരുന്നു. നിത്യാനന്ദ ഇക്വഡോറില്‍ വാങ്ങിയ ദീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി കഴിഞ്ഞ ദിവസം റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്വഡോര്‍ ഇത് നിഷേധിച്ചു. നിത്യാനന്ദയ്ക്ക് അഭയം നല്‍കാന്‍ സഹായിക്കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങിക്കാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ അറിയിച്ചു. അഭയം നല്‍കണമെന്ന് നിത്യാനന്ദ ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങള്‍ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും പിന്നീട് അദ്ദേഹം ഹെയ്ത്തിയിലേക്ക് പോയതായും ഇക്വഡോര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ദുരൂഹതകള്‍ ഏറുന്നതും.


നിത്യാനന്ദ രാജ്യ ഉണ്ടാക്കിയന്നതിനെ തമാശയായാണ് കേന്ദ്ര സര്‍ക്കാരും കാണുന്നത്. നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കാന്‍ വിദേശരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കു നിര്‍ദ്ദേശം നല്‍കി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പീഡനക്കേസില്‍ കുറ്റാരോപിതനായ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നും കഴിഞ്ഞ ദിവസമാണു റിപ്പോര്‍ട്ടുകള്‍ വന്നത്. കര്‍ണാടകയിലും തമിഴ്നാട്ടിലും അനുയായികളുള്ള നിത്യാനന്ദ യൂട്യൂബ് പേജ് വഴി അനുയായികള്‍ക്കായി പ്രത്യേക പദ്ധതി തന്നെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 'കൈലാസ' എന്നാണ് 'സ്വന്തം രാജ്യത്തെ' നിത്യാനന്ദ വിളിക്കുന്നത്. അതിരുകളില്ലാത്ത ഹിന്ദു രാജ്യമാണ് കൈലാസയെന്നാണു വാദം. ഇതിനിടെയാണ് രാജ്യം കൈമാറിയെന്ന വാര്‍ത്ത ഇക്വഡോര്‍ നിഷേധിക്കുന്നത്.

കൈലാസയുടെ പേരിലുള്ള വെബ്സൈറ്റില്‍ അവിടത്തെ സര്‍ക്കാര്‍ വകുപ്പുകളെക്കുറിച്ചു വിശദമായി തന്നെ വിവരിക്കുന്നുണ്ടായിരുന്നു. സുരക്ഷ, വാണിജ്യം, ധനം, ഹൗസിങ്, ടെക്നോളജി എന്നിവയെക്കുറിച്ചെല്ലാം നിത്യാനന്ദ വെബ്സൈറ്റ് വഴി പരാമര്‍ശിക്കുന്നു. കൈലാസയുടേതായിട്ടുള്ള പതാകയും പുറത്തുവന്നു. തമിഴ്, സംസ്‌കൃതം, ഇംഗ്ലിഷ് ഭാഷകളാണ് 'കൈലാസയിലെ' പ്രധാന ഭാഷയെന്നും നിത്യാനന്ദ അറിയിച്ചു. ഇത് വിവാദമായതിന് പിന്നാലെയാണ് ഇക്വഡോര്‍ രാജ്യ വില്‍പ്പന നിഷേധിച്ചത്.

നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും ഈ വിവാദങ്ങളില്‍ നിന്ന് ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി പറയുന്നു. ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ താന്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള നിത്യാനന്ദയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് എംബസിയുടെ വിശദീകരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category