1 GBP = 94.20 INR                       

BREAKING NEWS

വിദേശസന്ദര്‍ശനങ്ങള്‍ നടത്തിയപ്പോഴൊക്കെ ഗുണം ചെയ്തിട്ടുണ്ട്; അതിനപ്പുറത്തെ എന്തെങ്കിലും വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല; ജപ്പാന്‍-കൊറിയ സന്ദര്‍ശനം വന്‍വിജയം; ജപ്പാനില്‍ നിന്ന് 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കി; നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം; ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെ കുറിച്ച് നല്ല അഭിപ്രായം; തോഷിബ-ടൊയോട്ട കമ്പനികളുമായി ഉടന്‍ കരാര്‍; സംസ്ഥാനത്തെ നിക്ഷേപാന്തരീക്ഷം മാറിയതാണ് സന്ദര്‍ശന വിജയകാരണമെന്നും മുഖ്യമന്ത്രി

Britishmalayali
kz´wteJI³

തിരുവനന്തപുരം: ജപ്പാന്‍-കൊറിയ സന്ദര്‍ശനം വളരെ വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനം നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കുകയും വിതരണം കാര്യക്ഷമമാക്കുകയും ചെയ്താല്‍ മാത്രമേ ജനങ്ങള്‍ക്ക് ഉന്നമനമുണ്ടാവുകയുള്ളു. ജപ്പാനും കൊറിയയും ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ വളരെയേറെ പുരോഗതി കൈവരിച്ച രാജ്യങ്ങളാണ്. വിദേശ സന്ദര്‍ശനം ഏതൊക്കെ ഘട്ടത്തില്‍ നടത്തിയിട്ടുണ്ടോ അതിന്റെ ഗുണങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. അതിനപ്പുറത്തെ ഏതെങ്കിലും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനല്ല നിങ്ങളെ കാണുന്നത്. കേരളത്തിന്റെ യുവജനതയെ മുന്നില്‍ കണ്ട് ഭാവിക്ക് ഉതകുന്ന സന്ദര്‍ശനമായിരുന്നു. യുവാക്കള്‍ക്ക് ഗുണകരമാകുമെന്ന് ഉറപ്പാക്കി. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ സന്ദര്‍ശനം ഗുണം ചെയ്തു. ജപ്പാനിലെ സന്ദര്‍ശനം ശുഭാരംഭമായിരുന്നു. ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെ കുറിച്ച് നല്ല അഭിപ്രായമാണ്. 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി. നീറ്റ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനം വിപുലമാക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തെ മാറിയ നിക്ഷേപാന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നു. തിരുവനന്തപുരത്തുള്ള ടെറൂമ പെന്‍പോളില്‍ 105 കോടിയുടെ നിക്ഷേപം. ടെയോട്ട-തോഷിബ കമ്പനികളുമായി ഉടന്‍ കരാറിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരടങ്ങുന്ന സംഘത്തിന്റെയും വിദേശയാത്ര അനാവശ്യ ധൂര്‍ത്താണെന്നും അംഗീകരിക്കാന്‍ സാധിക്കാത്ത നടപടിയാണെന്നും പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യാഗസ്ഥരുമുള്‍പ്പടെയുള്ള 13 അംഗ സംഘത്തിന്റെ യാത്ര എന്തിന് വേണ്ടിയെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. ഇതിനു പിന്നാലെ സര്‍ക്കാരിനെതിരെ ഹൈക്കോടതിയും രംഗത്തു വന്നിരുന്നു.ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ മാത്രമേ താല്‍പര്യമുള്ളൂവെന്നായിരുന്നു കോടതി വിമര്‍ശനം.

വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍, തന്റെ ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശനത്തിന്റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ വിവരിച്ചു. വിദേശയാത്ര സംബന്ധിച്ച ഹൈക്കോടതി വിമര്‍ശനത്തിന് ഇടയാക്കിയ കേരള നാളികേര വികസന കോര്‍പറേഷന്റെ കേസില്‍ ആവശ്യമായ പണം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വിദേശ പര്യടനം മൂലമുണ്ടായ നേട്ടങ്ങള്‍ വിവരിക്കുന്നതിനും വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നതിനുമായി മുഖ്യമന്ത്രി ഇന്നു മാധ്യമങ്ങളെ കാണുമെന്ന് അറിയുന്നു. താനും രണ്ടു മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും നടത്തിയ സന്ദര്‍ശനം വിജയമായിരുന്നുവെന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഇതു മൂലം സംസ്ഥാനത്തിന് ഉണ്ടാകാവുന്ന നേട്ടങ്ങളും വിശദീകരിച്ചു. ഹൈക്കോടതി വിമര്‍ശനത്തിനു മറുപടി പറഞ്ഞില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിന് അദ്ദേഹം അംഗീകാരം നല്‍കി.

ഐഎഎസുകാര്‍ ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങളുടെ പ്രശ്‌നമെന്താണെന്ന് അവര്‍ക്ക് അറിയില്ലെന്നും എസി മുറിയിലിരുന്ന് അവര്‍ ഉത്തരവിറക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മന്ത്രിമാര്‍ക്ക് വിദേശ യാത്രകള്‍ നടത്തുന്നത് മാത്രമാണ് താത്പര്യമെന്നും അവര്‍ ഉദ്യോഗസ്ഥരുടെ തടവറയിലാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നാളികേര വികസന കോര്‍പറേഷനില്‍ നിന്നു സ്വമേധയാ പിരിഞ്ഞു പോയവരുടെ ആനുകൂല്യങ്ങള്‍ നല്‍കാത്ത കേസിലാണ് കോടതി വിമര്‍ശനം ഉണ്ടായത്. വിപണി ഇടപെടലിനായി കൃഷി വകുപ്പിന് അനുവദിച്ച തുകയില്‍ നിന്ന് ഇതിനായുള്ള തുക വകമാറ്റി നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി കൃഷി മന്ത്രി വി എസ്.സുനില്‍കുമാറാണ് ഇതു മന്ത്രിസഭയില്‍ അവതരിപ്പിച്ചത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര ധൂര്‍ത്താണെന്നും ഔദ്യോഗിക യാത്രകളില്‍ കുടുംബാംഗങ്ങളെ കൊണ്ടു പോകുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.'നേരിട്ട് ജപ്പാനിലേക്ക് പോകാന്‍ സാധിക്കുമായിരുന്നിട്ടും മുഖ്യമന്ത്രിയും സംഘവും ദുബായ് വഴിയാണ് പോയത്. ദുബായിയില്‍ ഒരു ദിവസം തങ്ങുകയും ചെയ്തു. ഇത് ധൂര്‍ത്തിന് തെളിവാണ്', ചെന്നിത്തല ആരോപിച്ചു. പിണറായി വിജയന്‍ കുടുംബസമേതം വിദേശ യാത്ര നടത്തിയത് പാട്ടപ്പിരിവ് നടത്തി ലഭിച്ച സംഭാവന കൊണ്ടാണോയെന്ന് കെ.മുരളീധരന്‍ ചോദിച്ചിരുന്നു. ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്രയെങ്കില്‍ കുടംബാംഗങ്ങളെ കൊണ്ട് പോവാന്‍ സാധിക്കില്ല. അതല്ല മറ്റാരെങ്കിലും സ്പോണ്‍സര്‍ ചെയ്തതാണെങ്കില്‍ അത് പെരുമാറ്റ ചട്ട ലംഘനവുമാണ്. അങ്ങനെയിരിക്കെ ആരാണ് യാത്രയുടെ ചെലവ് വഹിച്ചതെന്നും മുരളീധരന്‍ ചോദിച്ചിരുന്നു.

ഇതിനുമുമ്പും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ 23 നാണ് പന്ത്രണ്ട് ദിവസത്തെ ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടത്. മന്ത്രിമാരായ ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഘം തിരിച്ചെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category