1 GBP = 94.20 INR                       

BREAKING NEWS

ഏതു പാര്‍ട്ടി പ്രവര്‍ത്തകരാ? അവര് മാവോയിസ്റ്റുകളാണ്; അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരല്ല മാവോയിസ്റ്റുകളെന്ന് തുറന്നടിച്ച് പിണറായി വിജയന്‍; ജപ്പാന്‍-കൊറിയ യാത്ര ഉല്ലാസ യാത്രയെന്ന് പരിഹസിക്കുന്നവര്‍ കൂടെ വന്ന ഉദ്യോഗസ്ഥരോട് ചോദിക്കട്ടെ; കുടുംബാംഗങ്ങളുടെ വിദേശ യാത്ര സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന അല്പരല്ല ഞങ്ങള്‍; കേന്ദ്ര പൊതുമേഖലാ കമ്പനിയായതുകൊണ്ടാണ് പവന്‍ ഹാന്‍സിന്റെ പക്കല്‍ നിന്ന് ഹെലികോപ്ടര്‍ വാങ്ങാന്‍ കാരണം; വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിദേശയാത്രാ വിവാദമടക്കം പ്രതിപക്ഷം ഉന്നയിക്കുന്ന പല ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നുമറുപടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ.

വിദേശയാത്ര ഉല്ലാസയാത്രയായിരുന്നുവെന്ന വിമര്‍ശനം
അവരെ കുറിച്ചൊക്കെ ഞാന്‍ എന്തുപറയാനാണ്? ഉല്ലാസം ഉല്ലാസം എന്നൊക്കെ ചോദിച്ചാല്‍ എന്താ പറയുക..ഞങ്ങളുടെ ഉദ്യോഗസ്ഥരോട് ചോദിക്കുക..എന്തായിരുന്നു ഞങ്ങളുടെ ഷെഡ്യൂളെന്ന്. അപ്പോള്‍ അത് മനസ്സിലാക്കാനാകും. ഞങ്ങള്‍ ഇതൊക്കെ ഗൗരവമായിട്ടാണ് കാണുന്നത്. പക്ഷേ പ്രതിപക്ഷത്തിന് ഇതൊക്കെ തെറ്റിദ്ധാരണ വന്നിരിക്കുകയാണ്. എന്തിനെയും എതിര്‍ക്കണം ..ഇതാണ് അവര്‍ മനസിലാക്കി വച്ചിട്ടുള്ളത്. നാടിന്റെ കാര്യങ്ങളില്‍, നാടിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, ആ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ബാധ്യത സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരിനുണ്ട്. ആ ബാധ്യത നിറവേറ്റാതിരിക്കാന്‍ പറ്റുമോ? അതിന്റെ ഭാഗമായുള്ള സന്ദര്‍ശനങ്ങളും ചര്‍ച്ചകളും ഒക്കെ വേണ്ടി വരും. അതിന് അതിന്റേതായ ഗുണവും ലഭിക്കുന്നുവെന്നാണ് കാണാന്‍ കഴിയുക.

വിദേശയാത്രാച്ചെലവിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ വിവരം കിട്ടുന്നില്ല
അത് ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ചാലേ കിട്ടൂ. എന്റെ ഓഫീസില്‍ ചോദിച്ചാല്‍ ചിലപ്പോള്‍ കിട്ടിയില്ലെന്ന് വരും. യാത്ര നടത്തി പിന്നെയാണല്ലോ ചെലവ് വരുന്നത്. ഇപ്പോള്‍ തന്നെ നിങ്ങള്‍ ചെലവ് എത്രയെന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റുമോ? നമ്മള്‍ എയര്‍ ടിക്കറ്റിന്റെ ചാര്‍ജ് കൊടുക്കുന്നത് തന്നെ കുറച്ചുനാല്‍ കഴിഞ്ഞിട്ടായിരിക്കുമല്ലോ. അപ്പോള്‍ എത്രയാണ് ചെലവെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. പേ ചെയ്തുകഴിഞ്ഞാല്‍ മാത്രമല്ല പറയാന്‍ പറ്റൂ. അതുകൊണ്ട് സംഭവിക്കുന്നതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

കുടുംബാംഗങ്ങളുടെ യാത്ര സര്‍ക്കാര്‍ ചെലവിലോ?
ആ അല്‍പ്പത്തമൊന്നും കാട്ടുന്നവരല്ല ഞങ്ങള്‍. കുടുംബാംഗത്തിന്റെ ചെലവ് സര്‍ക്കാര്‍ ചെലവില്‍ നടത്തേണ്ട കാര്യമൊന്നുമില്ല. ഏതെങ്കിലും ഒരു യാത്രയില്‍ ഏതെങ്കിലും ഒരു കുടുംബാംഗത്തിന്റെ യാത്ര സര്‍ക്കാര്‍ ചെലവില്‍ നടത്തി എന്നുപറയാനാവില്ല.

നേരത്തെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരടങ്ങുന്ന സംഘത്തിന്റെയും വിദേശയാത്ര അനാവശ്യ ധൂര്‍ത്താണെന്നും അംഗീകരിക്കാന്‍ സാധിക്കാത്ത നടപടിയാണെന്നും പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യാഗസ്ഥരുമുള്‍പ്പടെയുള്ള 13 അംഗ സംഘത്തിന്റെ യാത്ര എന്തിന് വേണ്ടിയെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. ഇതിനു പിന്നാലെ സര്‍ക്കാരിനെതിരെ ഹൈക്കോടതിയും രംഗത്തു വന്നിരുന്നു.ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ മാത്രമേ താല്‍പര്യമുള്ളൂവെന്നായിരുന്നു കോടതി വിമര്‍ശനം.

ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം
സംസ്ഥാനത്തിന്റെ സാഹചര്യത്തില്‍ ആവശ്യമുള്ളതുകൊണ്ടാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. പൊലീസിന് വേണ്ടിയാമ് ഇത്തരമൊരു ഹെലികോപ്ടര്‍ എടുക്കുന്നത്. അത് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം പവന്‍ ഹാന്‍സ് ലിമിറ്റഡില്‍ നിന്നാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇത് കേരള പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ഉദ്ദേശിച്ചാണ്. വളരെ വിശദമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനം തന്നെയാണ്. മറ്റൊരു കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. നേരിട്ട് പവന്‍ ഹാന്‍സുമായിട്ടാണ് ചര്‍ച്ച നടത്തിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത് സമിതിയാണ് ചര്‍ച്ച ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയുടെ വിദഗ്ധരടക്കമുള്ളവര്‍ വിലയിരുത്തിയ ശേഷമാണ് ധാരണയായത്. സ്വകാര്യ കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടില്ല. അവര്‍ക്ക് ആഗ്രഹം കാണും. അതുകൊണ്ട് നിരക്ക് കുറവാണ്.. കൂടുതലാണ് എന്ന് പറയുന്നതില്‍ കഴമ്പില്ല. പൊലീസിന്റെ ആവശ്യത്തിനുള്ള ഹെല്കോപ്ടര്‍ മറ്റാവശ്യത്തിന് ഉപയോഗിക്കുന്നത് ആപേക്ഷികമാണ്. പെട്ടെന്നൊരു സാഹചര്യം വന്നാല്‍ ഉപയോഗിക്കേണ്ടി വന്നേക്കാം.

ഹെലികോപ്ടര്‍ വിവാദം
1.44 കോടി രൂപ ചെലവഴിച്ച് ഡല്‍ഹി ആസ്ഥാനമായ പവര്‍ഹാന്‍സില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനാണ് തീരുമാനിച്ചത്. പ്രതിമാസം 20മണിക്കൂര്‍ ഉപയോഗിക്കാം.അധികമുള്ള ഓരോ മണിക്കൂറിനും 68,000 രൂപ വീതം നല്‍കണം. എന്നാല്‍ ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്‍ എന്ന കമ്പനി ഇതേ തുകയ്ക്ക് കണ്ണൂരും കൊച്ചിയും തിരുവനന്തപുരത്തുമായി മൂന്നു ഹെലികോപ്റ്റര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇരുപത് മണിക്കൂറിനു പകരം അറുപത് മണിക്കൂര്‍ സേവനവും ഉറപ്പ് നല്‍കി. എന്നാല്‍ ഇത് പിന്തള്ളിയാണ് പവന്‍ഹാന്‍സുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചതെന്നാണ് ആരോപണം. ഈമാസം 10ന് കരാര്‍ ഒപ്പിടാനിരിക്കെ ചിപ്സണ്‍ ഏവിയേഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

ശബരിമല യുവതീ പ്രവേശനം
സുപ്രീം കോടതിയുടെ അന്തിമ വിധി വരട്ടെ

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍
എംജി യുണിവേഴ്സിററി പ്രശ്നത്തില്‍ മന്ത്രിക്ക് പങ്കില്ല. ഇക്കാര്യം ഗവര്‍ണര്‍ക്കും ബോധ്യമായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. മാര്‍ക്് ദാനം അദാലത്തിന്റെ ഭാഗമല്ല, മുമ്പ് തന്നെ വന്നതാണ്. അദാലത്തില്‍ വന്നതാണ്. അത് പൊതുവിമര്‍ശനം വന്നപ്പോള്‍ അത് മാറ്റി. മന്ത്രി മോഡറേഷന്‍ കൊടുക്കാന്‍ പറഞ്ഞിട്ടില്ല. ആരെങ്കിലും തന്ന കത്ത് ഫോര്‍വേഡ് ചെയ്തിട്ടുണ്ടാവാം. തീരുമാനം ബന്ധപ്പെട്ട സമിതിയുടേതാണ്.

സിപിഎം പ്രവര്‍ത്തകരായി അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയത്
ഏതു പാര്‍ട്ടി പ്രവര്‍ത്തകരാ? അവര് മാവോയിസ്റ്റുകളാണ്. പാര്‍ട്ടി പ്രവര്‍ത്തകരല്ല. ആ പരിശോധന നടന്നു കഴിഞ്ഞല്ലോ..അവര്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായില്ല? അതിലെന്ത് പ്രശ്നം വന്നിരിക്കുന്നെ?

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category