1 GBP = 94.80 INR                       

BREAKING NEWS

ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം പ്രസംഗം ശരിക്കു കേള്‍ക്കാനാകാതെ വലഞ്ഞ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി; വേണുഗോപാല്‍ പരിഭാഷകനാകട്ടെയെന്ന് സദസ് നിര്‍ദ്ദേശിച്ചപ്പോള്‍ നോ പറഞ്ഞ് വയനാടിന്റെ എംപി; തുടക്കത്തില്‍ ഞാനും ഇങ്ങനെയായിരുന്നുവെന്ന ആശ്വാസവാക്ക് ആത്മവിശ്വാസത്തിന്റെ പുതു കിരണമായി; പദങ്ങളും വാചകങ്ങളും ആവര്‍ത്തിച്ച് മിടുമിടുക്കിയെ പ്രോത്സാഹിപ്പിച്ചു; പിന്നെ കണ്ടത് കൈയടി നേടുന്ന വാകേരിക്കാരിയെ; സഫയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ പരിഭാഷകയായി പൂജയും താരമാകുമ്പോള്‍

Britishmalayali
kz´wteJI³

വാകേരി: സഫ എന്ന മിടുക്കി ആത്മവിശ്വത്തിന്റെ ആള്‍ രൂപമായി രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടി. ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയും. ഇന്നലെ വയനാട്ടിലെ ഒരു സ്‌കൂളില്‍ ഇതേ രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് മറ്റൊരു മിടുക്കി. പേര് പൂജ. പൂജയാണ് ഇപ്പോള്‍ വയനാട്ടിലെ ചര്‍ച്ചാ വിഷയം.

പ്രസംഗം പരിഭാഷപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി വീണ്ടും ഒരു വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചപ്പോള്‍ ധൈര്യ സമേതം പൂജ ഏറ്റെടുത്തു. വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പി.വി പൂജയാണ്. ഇടയ്ക്ക് വാക്കുകള്‍ കിട്ടാതെ വിഷമിച്ച പൂജയെ രാഹുല്‍ ചേര്‍ത്തണച്ച് ആശ്വസിപ്പിച്ചു.

'തുടക്കത്തില്‍ ഞാനും ഇങ്ങനെയായിരുന്നു. സാരമില്ല.'ചില വാചകങ്ങള്‍ പൂജയ്ക്ക് വേണ്ടി രാഹുല്‍ രണ്ടും മൂന്നും തവണ ആവര്‍ത്തിച്ചു. അപ്പോള്‍ പൂജയുടെ പരിഭാഷ നന്നായി. സദസ് കൈയടിച്ചു. ചടങ്ങ് തീരുംവരെ പൂജയെ വേദിയില്‍ ഇരുത്തി. ചോക്ലേറ്റ് നല്‍കി. കാലില്‍ വീണ പൂജയെ രാഹുല്‍ ആശ്ലേഷിച്ചു. രാഹുലിന്റെ പ്രോത്സാഹനം ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നെന്ന് പൂജ പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മലപ്പുറത്ത് സഫ ഫെബിന്‍ എന്ന വിദ്യാര്‍ത്ഥിനി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടിയിരുന്നു. സഫയും മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് പരിഭാഷകയായത്. പൂജയും അതേ വഴിയില്‍ രാഹുലിന്റെ വാക്കുകള്‍ മലയാളത്തിലേക്ക് മാറ്റി.

ഇത് അവസരം വാകേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി.വി.പൂജയ്ക്ക് ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി. മള്‍ട്ടി സെക്ടറല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ വാകേരി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ലബോറട്ടറി ടെക്‌നീഷ്യന്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി പൂജയെ പരിഭാഷയ്ക്കു ക്ഷണിച്ചത്. ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം രാഹുലിന്റെ പ്രസംഗം പൂജയ്ക്കു ശരിക്കു കേള്‍ക്കാനായില്ല. ഇതായിരുന്നു പരിഭാഷയില്‍ താളപ്പിഴയ്ക്കു കാരണമായത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പരിഭാഷ നടത്തട്ടെയെന്നു സദസ്സില്‍നിന്നും നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും രാഹുല്‍ വഴങ്ങിയില്ല.

വേദിയിലിരുന്ന ചിലര്‍ പൂജയെ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയെ ശല്യം ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചു. പുഞ്ചിരി തൂകി പൂജയെ അടുത്തുവിളിച്ച് സാന്ത്വനിപ്പിച്ചാണ് രാഹുല്‍ പ്രസംഗം തുടര്‍ന്നത്. പൂജയ്ക്ക് മനസ്സിലാകുന്നതിനു ചില പദങ്ങളും വാചകങ്ങളും രാഹുല്‍ ആവര്‍ത്തിച്ചു. പരിഭാഷ പൂജ മനോഹരവുമാക്കി. കേണിച്ചിറ നെല്ലിക്കര പത്മനാഭസദനത്തില്‍ വത്സരാജ്-പ്രസീജ ദമ്പതികളുടെ മകളാണ് പൂജ. സ്‌കൂളില്‍ ഏകദേശം 20 മിനിറ്റാണ് രാഹുല്‍ പ്രസംഗിച്ചത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയായിരുന്നു പ്രസംഗം. പാവപ്പെട്ടവരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ പൊതുവിദ്യാലയങ്ങളിലെ സ്ഥിതി മെച്ചപ്പെടണമെന്നു അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ മുന്‍ എംപി അന്തരിച്ച എം.ഐ.ഷാനവാസ് നല്‍കിയ സംഭാവനകള്‍ രാഹുല്‍ അനുസ്മരിച്ചു.

പരസ്പരവിദ്വേഷത്തിന്റെയും രോഷത്തിന്റെയും അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍, ഈ വിഭജനം കൊണ്ട് രാജ്യത്തിന് മുന്നോട്ടു കുതിക്കാനാവില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെ പേരിലുള്ള വിഭജനം ഒരിക്കലും നമ്മുടെ രാജ്യത്തെ വിജയത്തിലേക്കെത്തിക്കില്ല. ഇത്തരത്തിലുള്ള വിദ്വേഷങ്ങള്‍ മനസ്സില്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഓരോ കുട്ടിയുടെയും കടമയാണ്. നമ്മള്‍ പരസ്പരം വിദ്വേഷം പുലര്‍ത്തുമ്പോള്‍ നമ്മുടെ രാജ്യം ദുര്‍ബലപ്പെടുകയാണ്. മതത്തിന്റെയോ വര്‍ഗത്തിന്റെയോ പശ്ചാത്തലത്തിന്റെയോ വിവേചനമോ വ്യത്യാസങ്ങളോ ഇല്ലാതെ കേരളത്തിലെ കുട്ടികള്‍ക്ക് ഇത്തരം മനോഹരമായ കെട്ടിടങ്ങളില്‍ പഠിക്കാന്‍ കഴിയുന്നുവെന്നതാണ് പ്രധാനമായ കാര്യം. ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികള്‍ക്ക് വരെ ഇവിടെ പഠിക്കാന്‍ കഴിയുന്നു. അത് തന്നെയാണ് കേരളത്തിന്റെ പ്രസരിപ്പും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രാജ്യം മുഴുവന്‍ അറിയപ്പെടുന്നതിനുള്ള കാരണവും. വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവത്കരണത്തിനാണ് ഡല്‍ഹി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, പാവപ്പെട്ടവന് അത് ഉപകാരപ്പെടുകയില്ല. സ്വകാര്യസ്ഥാപനങ്ങളില്‍ പോയി പഠിക്കാനുള്ള പണം പാവപ്പെട്ടവന്റെ ൈകയിലില്ല. മുന്‍ എംപി. എം.ഐ. ഷാനവാസ് തുടങ്ങിവെച്ച പദ്ധതികളിലൊന്നാണ് വാകേരി സ്‌കൂളിലെ പുതിയ കെട്ടിടം. അദ്ദേഹം ബാക്കിവെച്ച ജോലികളും അദ്ദേഹത്തിന്റെ വീക്ഷണവും തുടരേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വേദിയിലെ ശബ്ദക്രമീകരണത്തിന്റെ പ്രശ്നം കാരണം രാഹുലിന്റെ പരിഭാഷകയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പി.വി. പൂജ ആദ്യമൊന്ന് പതറി. രാഹുല്‍ പ്രോത്സാഹിപ്പിച്ചതോടെ പരിഭ്രമമെല്ലാം പമ്പ കടന്നു. താനും ആദ്യമൊക്കെ സംസാരിക്കുമ്പോള്‍ ഇങ്ങനെയായിരുന്നെന്നും പരിഭ്രമിക്കേണ്ടെന്നും രാഹുല്‍ പൂജയോട് സ്നേഹത്തോടെ പറഞ്ഞപ്പോള്‍ സദസ്സ് കരഘോഷത്താല്‍ നിറഞ്ഞു. പരിഭാഷകയ്ക്ക് സമ്മാനമായി മിഠായി നല്‍കിയാണ് എംപി. വേദി വിട്ടത്. രാഹുലിന്റെ പ്രോത്സാഹനം മറക്കാന്‍ കഴിയില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നുവെന്നും പൂജ പിന്നീട് പറഞ്ഞു. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളായ വി.ജെ. ആര്‍ച്ച, നയന വിനോദ്, സ്വാതി കൃഷ്ണ എന്നിവര്‍ക്ക് എംപി. ഉപഹാരം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category