1 GBP = 94.20 INR                       

BREAKING NEWS

വിളിക്കുമ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ്; ഉപരിപഠനത്തിന് പോയെന്ന് താമരശേരി രൂപത പറയുന്ന ഫാ.മനോജ് ജേക്കബ് പ്ലാക്കൂട്ടം മുങ്ങിയത് തന്നെ; വീട്ടമ്മ ഒറ്റയ്ക്കായിരിക്കെ വീട്ടില്‍ കടന്നുകയറി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ അച്ചനെ നേരത്തെ തന്നെ ചുമതലയില്‍ നിന്ന് മാറ്റിയെന്ന വിശദീകരണവുമായി രൂപത

Britishmalayali
kz´wteJI³

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരെ ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയി. ഫാ. മനോജ് ജേക്കബ്പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്. ഇതോടെ ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങി.വിളിച്ച് നോക്കിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. വൈദികനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഫാ.മനോജിനെ ഇടവക വികാരി സ്ഥാനത്തുനിന്നു മാറ്റിയതായി താമരശ്ശേരി രൂപത അറിയിച്ചു. കേസന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു.

2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുള്ള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഭീഷണിമൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും പറയുന്നു. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടില്‍ തിരികെയെത്തിയത്. വീട്ടമ്മയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നല്‍കിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതലയില്‍ നിന്ന് നീക്കിയത് പരാതിയുടെ പശ്ചാത്തലത്തിലായിരുന്നുവെന്നാണ് രൂപത ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണ് ഫാ മനോജ് ജേക്കബ് പ്ലാക്കൂട്ടമെന്നാണ് രൂപത അറിയിച്ചത്.

2016-18 വര്‍ഷങ്ങളില്‍ ചേവായൂര്‍ നിത്യസഹായ മാതാ പള്ളി വികാരിയായിരുന്നു ഇദേഹം. കഴിഞ്ഞ വര്‍ഷമാണ് ഇദേഹത്തെ തിരൂരിലേക്ക് സ്ഥലം മാറ്റിയത്. തുടര്‍ന്നാണ് ഔദ്യോഗിക ജോലികളില്‍ നിന്ന് മാറ്റിനിറുത്തുന്നത്. എന്നാല്‍ പരാതി വ്യാജമാണെന്നും ഉപരിപഠനത്തിനായി ഔദ്യോഗിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നുമാണ് ഫാദര്‍ മനോജിന്റെ വിശദീകരണം. വൈദികനായ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പതിനാറുകാരി പ്രസവിച്ച സംഭവം മൂടിവെക്കാന്‍ ശ്രമിച്ചതിലും താമരശേരി രൂപതയുടെ പങ്കുണ്ടായിരുന്നു. ഈ കേസും ഏറെ വിവാദമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category