1 GBP = 94.80 INR                       

BREAKING NEWS

കാര്‍ ഓടിച്ചത് അര്‍ജുന്‍ എന്ന് തെളിയിച്ചിട്ടും സ്ഥിരകരിക്കുന്നില്ല; സൗണ്ട് റിക്കോര്‍ഡിസ്റ്റ് എങ്കിലും ജമീലിന് വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് ആത്മബന്ധം; കാര്‍ ഡ്രൈവറായി പലപ്പോഴും കൂടെ സഞ്ചരിച്ച കഴക്കൂട്ടത്തുകാരന്‍ പള്ളിപ്പറത്തെ അപകട ശേഷം സ്വര്‍ണം കടത്താന്‍ ദുബായില്‍ പോയത് 14 തവണ; വിഷ്ണു സോമസുന്ദരവുമായി ഉണ്ടായിരുന്നതും അടുത്ത ബന്ധം; ഡിആര്‍എ വെളിപ്പെടുത്തലുകളോട് മുഖം തിരിച്ച് ക്രൈംബ്രാഞ്ച്; ക്രൈംഫയല്‍ തുറന്ന് ഒരു വര്‍ഷമായിട്ടും ബാലഭാസ്‌കറിന്റെ അപകടത്തിലെ ദുരൂഹത മാത്രം ബാക്കി

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോര്‍ഡിസ്റ്റ് ജമീല്‍ ജബ്ബാര്‍ കൂടി സ്വര്‍ണം കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ബാലഭാസ്‌ക്കറിന്റെ അപകട മരണം കൂടുതല്‍ ദുരൂഹമാകുന്നു. അപകടമരണവും സ്വര്‍ണം കടത്തും തമ്മില്‍ ബന്ധം വന്നതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം കൂടുതല്‍ ദുരൂഹമായി മാറിയത്. ഇതോടെ ദിശ തെറ്റിയത് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിനു കൂടിയാണ്. അന്വേഷണം ആരംഭിച്ച് ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലും നേരെ ചൊവ്വെ ഒരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഈ വേളയില്‍ പോലും അപകട സംയാത് ആരാണ് കാര്‍ ഓടിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ പോലും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. അപകട സമയത്ത് വണ്ടി ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിനു ബോധ്യമായിട്ടുണ്ടെങ്കിലും ആ കാര്യവും അന്വേഷണ സംഘം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല.

ബാലഭാസ്‌ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആര്‍ഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാന്‍ തുടങ്ങിയത് .ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വര്‍ണ കടത്തില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രകാശന്‍ തമ്പി കൊഫെപോസെ നിയമ പ്രകാരം അഴിക്കുള്ളില്‍ തുടരുമ്പോള്‍ വിഷ്ണു ഇപ്പോഴും ഒളിവില്‍ തന്നെയാണ്. തിരുവനന്തപുരം വഴിയുള്ള സ്വര്‍ണം കടത്ത് കേസില്‍ ഏറ്റവും ഒടുവിലായി ഡിആര്‍ഐ പ്രതിചേര്‍ത്തിരിക്കുന്നത് ബാലഭാസ്‌ക്കറിന്റെ സംഘത്തിലുണ്ടായിരുന്ന സൗണ്ട് റിക്കോര്‍ഡിസ്റ്റ് ജമീല്‍ ജബ്ബാറാണ്. ജമീലും ഒളിവില്‍ തുടരുകയാണ്. ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വര്‍ണം കടത്തിയെന്നുമാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്.

ജമീലിനെതിരെ കൊഫേപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ആര്‍.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് ഇരുന്നൂറ് കിലോയിലേറെ സ്വര്‍ണമാണ് കടത്തിയത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോര്‍ഡിസ്റ്റാണ് ജമീല്‍ ജബ്ബാര്‍. കഴക്കൂട്ടം സ്വദേശിയാണ് ജമീല്‍. അടുപ്പമായത് മുതല്‍ ബാലഭാസ്‌ക്കര്‍ക്കൊപ്പമുണ്ട് ഇയാള്‍. സൗണ്ട് റെക്കോര്‍ഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീല്‍ ഒപ്പമുണ്ടായിരുന്നത്. ബാലുവിന്റെ കാര്‍ ആ ഘട്ടങ്ങളില്‍ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീല്‍ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീല്‍ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീല്‍ സന്ദര്‍ശിച്ചുവെന്നാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്. ഈ യാത്ര സ്വര്‍ണം കടത്തിനായിരുന്നു എന്ന സ്ഥിരീകരണമാണ് ഡിആര്‍ഐ നടത്തിയത്. അതുകൊണ്ട് തന്നെയാണ് സ്വര്‍ണം കടത്ത് കേസില്‍ ഇപ്പോള്‍ ജമീലിനെ കൂടി ഡിആര്‍ഐ പ്രതി ചേര്‍ത്തിരിക്കുന്നത്. 14 തവണ ജമീളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആര്‍ഐ കൈമാറിയിട്ടുണ്ട് എന്നാണ് സൂചന.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടയിരുന്നവര്‍ക്ക് സ്വര്‍ണം കടത്ത് ബന്ധം പുറത്ത് വന്നതോടെ നേരെ പോയിരുന്ന ക്രൈംബ്രാഞ്ച് അന്വേഷണവും ദിശ തെറ്റാന്‍ തുടങ്ങി. ബാലഭാസ്‌ക്കറിന്റെ കുടുംബത്തിനും ക്രൈംബ്രാഞ്ച് അന്വേഷണത്തിനെക്കുറിച്ച് പരാതി വന്നു. അതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബാലഭാസ്‌ക്കറിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ആ പരാതിയിലും നടപടികള്‍ ഒന്നും വന്നിട്ടില്ല. വരുന്ന ആഴ്ച ഈ ആവശ്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നു ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണി മറുനാടനോട് പറഞ്ഞു. അതേസമയം ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ച് സ്വര്‍ണം കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ സംഘത്തിനും സംശയങ്ങളുണ്ട്. അപകട സമയത്ത് അവിടെക്കൂടി കടന്നുപോയ കലാഭവന്‍ സോബിനും ഈ സംശയങ്ങള്‍ തന്നെയാണ് ഡിആര്‍ഐ സംഘത്തിനു മുന്നില്‍ നിരത്തിയത്.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള ചിലര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് ഡിആര്‍ഐയുടെയും സ്ഥിരീകരണം. കലാഭവന്‍ സോബിനെ വിളിച്ചു വരുത്തിയ ഡിആര്‍ഐ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാകളാണ് പരിശോധനയ്ക്കായി നല്‍കിയത്. വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരുടെയും കാരിയര്‍മാരായി പ്രവര്‍ത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകള്‍ അതില്‍ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവര്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആര്‍ഐ ചോദിച്ചത്. കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ച ഒരാളെ ഫോട്ടോയില്‍ സോബിന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വിവരങ്ങള്‍ ബാലഭാസ്‌ക്കറിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിട്ടുണ്ടെന്നാണ് സൂചനകള്‍.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഒരാഴ്ച്ചയോളം വെന്റിലേറ്ററില്‍ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌ക്കര്‍ മരിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.

കാര്‍ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷര്‍ട്ടും ബര്‍മുഡയുമാണെന്ന് അജി പറയുന്നു. എന്നാല്‍, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അര്‍ജുനായിരുന്നു. ബാലഭാസ്‌ക്കറിന്റെ പത്‌നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. കൊല്ലം വരെ താനാണ് വണ്ടിയോടിച്ചിരുന്നതെന്നും അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഷെയ്ക്ക് കുടിച്ചുവെന്നും കാറിനു പിന്‍സീറ്റില്‍ കിടന്നുറങ്ങിപ്പോയെന്നും പിന്നീട് യാത്ര തുടര്‍ന്നപ്പോള്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്നുമാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. അപകടശേഷം ബോധം വരുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നും ലക്ഷ്മിയുടെ മൊഴിയാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയതെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. ബാലഭാസ്‌കര്‍ കാര്‍ എടുത്ത സമയത്ത് ലക്ഷ്മി ഉറക്കത്തിലായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവര്‍ ബാലുവിന്റെ ട്രൂപ്പിലെ അംഗങ്ങള്‍ ആയിരുന്നുവെന്നത് അപകടവും മരണവും ദുരൂഹതകളിലേക്ക് വഴി തുറന്നു. അന്വേഷണം ഒടുവില്‍ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും ദുരൂഹതകള്‍ക്ക് മാറ്റമുണ്ടായില്ല. അപകടത്തിനു പിന്നില്‍ ബാഹ്യ ഇടപെടലുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ കുടുംബം നേരെ തിരിച്ചുള്ള നിലപാടിലായിരുന്നു. ഇപ്പോള്‍ സിബിഐയ്ക്ക് അന്വേഷണത്തിനു വേണ്ടിയുള്ള അവശ്യത്തിലാണ് കുടുംബം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category