1 GBP = 93.10 INR                       

BREAKING NEWS

മദ്യപിച്ചിരുന്ന യുവാവിന്റെ അടുത്ത് യുവതി ഇംഗ്ലീഷില്‍ സംസാരിച്ചു; ക്ഷുഭിതനായ യുവാവ് യുവതിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം തലച്ചോറ് ഭക്ഷണത്തിനൊപ്പം കഴിച്ചു; മൃതദേഹം കണ്ടെത്തിയത് റോഡരികില്‍ ഇരുകൈകളും കെട്ടിയ നിലയില്‍; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; പതിക്ക് മാനസിക വെല്ലുവിളിയുള്ളതായി പൊലീസ്

Britishmalayali
kz´wteJI³

 

മനില: യുവതിയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം തലച്ചോറ് ഭക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിലിപ്പീന്‍സിലെ കാസിബോളില്‍ താമസക്കാരനായ ലോയ്ഡ് ബാ?ഗ്‌ടോംങാണ് (21) അറസ്റ്റിലായത്. യുവതിയുടെ ശിരച്ഛേദം നടത്തി തലച്ചോറ് വേവിച്ച ചോറിനൊപ്പം കഴിക്കുകയായിരുന്നു. ഡിസംബര്‍ നാലിനായിരുന്നു സംഭവം.

ഇയാളുടെ വീട്ടില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുകൈകളും കെട്ടിയ നിലയില്‍ വസ്ത്രങ്ങള്‍ ഇല്ലാതെയായിരുന്നു മൃതദേഹം കണ്ടത്. വഴിയാത്രക്കാരനാണ് വിവരം പൊലീസില്‍ അറിയിച്ചത്. യുവതിയൊടപ്പം യുവാവിനെ കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതോടെയാണ് അന്വേഷണം യുവാവിലേക്ക് തിരിഞ്ഞത്.

വലിയ വടിവാള്‍ ഉപയോ?ഗിച്ചാണ് യുവതിയെ തലയറുത്ത് കൊലപ്പെടുത്തിയെന്ന് ബാഗ്ടോംഗ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതിരാവിലെ മദ്യപിച്ചും വിശന്നുമിരുന്ന യുവാവിന്റെ അടുത്ത് യുവതി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി. ഇതില്‍ കുപിതനായ ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു പ്രാഥമിക നി?ഗമനം. ശേഷം തലച്ചോറ് പാകം ചെയ്ത ഭക്ഷണത്തിന് മുകളില്‍ വെച്ച് കഴിച്ചെന്നും, തലയോട്ടി വീടിന് സമീപത്തേക്ക് കളഞ്ഞതായും യുവാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

തൊഴിരഹിതനായ ഇയാള്‍ ഈ യുവതിയോടപ്പം കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കാണാതായ പെണ്‍കുട്ടികളുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ പൊലീസ് ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവിന് മാനസിക വൈകല്യമുള്ളതായി പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category